...
Home News Kerala കേരളീയ സാമൂഹ്യ ബോധവും അനുപമയും

കേരളീയ സാമൂഹ്യ ബോധവും അനുപമയും

ആൺ പെൺ ബന്ധത്തിൽ ജാതി മത സാമ്പത്തിക പ്രായം തുടങ്ങിയ വ്യത്യസ്തതകൾ കുടുംബത്തിന് അകത്തു ഇന്നും വലിയ പ്രശ്ങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഈ യഥാർഥ്യത്തിന് മുകളിൽ നിന്നാണ് ഇത് വിശകലനം ചെയ്യേണ്ടത്

358

| സുരേഷ് കീഴാറ്റൂർ

ആൺ പെൺ ബന്ധത്തിൽ ജാതി മത സാമ്പത്തിക പ്രായം തുടങ്ങിയ വ്യത്യസ്തതകൾ കുടുംബത്തിന് അകത്തു ഇന്നും വലിയ പ്രശ്ങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഈ യഥാർഥ്യത്തിന് മുകളിൽ നിന്നാണ് ഇത് വിശകലനം ചെയ്യേണ്ടത്.നാം എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും നമ്മുടെ ഇടയിൽ ഒരു യഥാസ്ഥിതിക ബോധം പശ പോലെ ഒട്ടി കിടക്കുന്നുണ്ട്. ആചാരത്തിലും അനുഷ്ട്ടാനത്തിലും എന്തിന് ഏറെ ഒരു വീട് കേറി താമസത്തിനും അത് പ്രകടം ആണ്.

ഒരു പാട് മുന്നേറിയ കേരളീയ പൊതു ബോധത്തിന്റെ കൂടെ ഓടി എത്തുന്നുണ്ട് നാം തള്ളിയ ഇരുണ്ട ചിന്തകൾ. ഇവിടെ നിന്നാണ് ഈ വിഷയത്തെ നാം പഠിക്കേണ്ടത്. ഈ അവസ്ഥയിൽ നിന്നാണ് നാം തിരിച്ചറിയേണ്ടത് .

1 തന്റെ മകൾ വിവാഹം കഴിക്കാതെ ഗർഭിണി ആവുകയും പ്രസവിക്കുകയും ചെയ്യുന്നത് ഒരു അച്ഛനും അമ്മയും ആഗ്രഹിക്കില്ല.

2 ആ വീട്ടിൽ ആ ഗർഭിണി ആയ കുട്ടിക്ക് മുകളിൽ ഒരു പെൺകുട്ടി കൂടി ഉണ്ടെങ്കിൽ ഒരിക്കലും ആ കുടുംബം ആകെ അത് സഹിക്കില്ല.

3അപ്പോൾ അത് പരിഹരിക്കാൻ അവളെ അവന്റെ ഇഷ്ടപെട്ട ആളെ കൊണ്ടു വിവാഹം കഴിപ്പിക്കാൻ ശ്രമിക്കും.

4 അയാൾ വിവാഹിതൻ ആണ് എന്ന് അറിഞ്ഞാൽ പ്രസവിക്കുന്നതിനു മുൻപേ അയാളെ കൊണ്ടു വിവാഹം കഴിപ്പിക്കാൻ സാധിക്കില്ല എന്ന് അറിഞ്ഞാൽ അവർ എന്ത് ചെയ്യും.

5 ആ കുടുംബം നേരിടുന്ന അവർക്കു ഗുരുതരമായ ഈ വിഷയം ആണ് ദത്ത് വിവാദത്തിൽ കലാശിച്ചത് അതാണ്‌ സത്യം.

6കുഞ്ഞിന്റെ അവകാശി അമ്മയാണ് അതാണ്‌ ശരി അത് കടയിലെ വിൽക്കൽ വാങ്ങൽ അല്ല.

7അനുപമ കുഞ്ഞിനെ തേടി വന്ന നിമിഷം തൊട്ടു ഒരു രാത്രി അവസാനിക്കുന്നതിനു മുന്നേ അവളുടെ കൈകളിൽ ഉത്തരവാദപെട്ടവർ കുട്ടിയെ എത്തിക്കണം 8അത് വലിച്ചു നീട്ടി ഒരമ്മയുടെ രോദനം നാട് നീളെ കേൾപ്പിച്ചത് ഗുരുതരമായ തെറ്റ്.

9 സ്വന്തം ഭാര്യ നിലവിൽ ഇരിക്കെ മറ്റൊരു പെൺകുട്ടിയിൽ തന്റെ ബീജം പിറക്കുന്നു ഉണ്ടെങ്കിൽ അവളെ തന്റേടത്തോടെ സ്വന്തം തണലിൽ കൂട്ടി കൊണ്ടു വന്നു പാർപ്പിക്കാൻ തുനിഞെങ്കിൽ ഈ വിഷയം ഉണ്ടാകില്ല നിയമം കോടതിയിൽ അല്ലെ അവളെ പരിപാലിക്കാൻ അന്ന് തടസ്സം ആകില്ല.

നാം കുറ്റം പറയേണ്ടത് നമ്മെളെ ആണ്. ആകെ കേരളത്തെ നയിക്കുന്ന ഇടുങ്ങിയ ബോധത്തെ ആണ്. ഈ ബോധം എന്നിലും നിങ്ങളിലും ആകെ ഉണ്ട് അതാണ്‌ തിരിച്ചറിയേണ്ടത് ആ കടമ്പ ആണ് നാം മറികടക്കേണ്ടത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.