...
Home News Kerala ആർ എസ് എസിന് മുന്നിൽ കേരളം കീഴടങ്ങില്ല: വി കെ സനോജ്

ആർ എസ് എസിന് മുന്നിൽ കേരളം കീഴടങ്ങില്ല: വി കെ സനോജ്

സംഘ്പരിവാറിന് മുന്നിൽ കീഴടങ്ങുന്ന കോൺഗ്രസിന് ഇതൊന്നും ഇവിടെ ഒരു വിഷയമായി തോന്നുന്നില്ല എന്നത് വി ഡി. സതീശന്റേയും കെ.സുധാകരന്റെയും വാക്കുകളിൽ ആവർത്തിച്ചു തെളിയുന്നുണ്ട്.

273

ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ ഗവർണർ ആവശ്യപ്പെട്ടിരിക്കുകവഴി ഗവര്‍ണര്‍ ആവർത്തിച്ചു കൊണ്ടിരിക്കുന്ന വെളിവില്ലായ്‌മ വീണ്ടും തുടരുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഇവിടെ കൊളോണിയൽ ഭരണമോ രാജഭരണമോ അല്ല. ജനാധിപത്യ സംവിധാനത്തിൽ ജനപ്രതിനിധികളെ അകത്താക്കാനും പുറത്താക്കാനും അവകാശം ജനങ്ങൾക്കാണ് എന്ന് സനോജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സംഘ്പരിവാറിന് മുന്നിൽ കീഴടങ്ങുന്ന കോൺഗ്രസിന് ഇതൊന്നും ഇവിടെ ഒരു വിഷയമായി തോന്നുന്നില്ല എന്നത് വി ഡി സതീശന്റേയും കെ സുധാകരന്റെയും വാക്കുകളിൽ ആവർത്തിച്ചു തെളിയുന്നുണ്ട്. കാവിവൽകരണം ചെറുക്കും ഭരണഘടന സംരക്ഷിക്കും ആർഎസ്എസിന് മുന്നിൽ കേരളം കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ ഗവർണർ ആവശ്യപ്പെട്ടിരിക്കയാണ്.
RSS ന് വേണ്ടി
വിഢി വേഷം കെട്ടി നാണമില്ലാതെ പാദസേവ തുടരുകയാണ്.
ഭരണഘടനാ മൂല്യങ്ങൾ,ജനാധിപത്യം എന്നിവ നമ്മൾ പൊരുതി നേടിയതാണ്.
അത് പൊരുതി തന്നെ നിലനിർത്തും.
ഇവിടെ കൊളോണിയൽ ഭരണമോ രാജഭരണമോ അല്ല. ജനാധിപത്യ സംവിധാനത്തിൽ ജനപ്രതിനിധികളെ അകത്താക്കാനും പുറത്താക്കാനും അവകാശം
ജനങ്ങൾക്കാണ്.
ഇവിടെ രാജഭരണമോ
ദിവാൻ മോഡൽ ഭരണമോ സ്ഥാപിക്കാൻ പുറപ്പെട്ടാൽ സർ സി.പി. യുടെ അനുഭവം ക്ഷണിച്ച് വരുത്തുകയാവും ഉണ്ടാവുക.
അത് ആരീഫ് മുഹമ്മദ് ഖാൻ ഓർത്താൽ നല്ലത്. സംഘ്പരിവാറിന് മുന്നിൽ കീഴടങ്ങുന്ന കോൺഗ്രസിന് ഇതൊന്നും ഇവിടെ ഒരു വിഷയമായി തോന്നുന്നില്ല എന്നത് വി ഡി. സതീശന്റേയും കെ.സുധാകരന്റെയും വാക്കുകളിൽ ആവർത്തിച്ചു തെളിയുന്നുണ്ട്.
കാവിവൽകരണം ചെറുക്കും
ഭരണഘടന സംരക്ഷിക്കും
RSS ന് മുന്നിൽ കേരളം കീഴടങ്ങില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.