...
Home News Kerala യുകെ മലയാളികൾക്ക് അഭിമാനം; ഗാര്‍ഡന്‍ പാര്‍ട്ടിയ്ക്ക് ലോറന്‍സ് പെല്ലിശ്ശേരിയേയും ബില്‍ജിയേയും ക്ഷണിച്ച് ചാള്‍സ് രാജാവ്

യുകെ മലയാളികൾക്ക് അഭിമാനം; ഗാര്‍ഡന്‍ പാര്‍ട്ടിയ്ക്ക് ലോറന്‍സ് പെല്ലിശ്ശേരിയേയും ബില്‍ജിയേയും ക്ഷണിച്ച് ചാള്‍സ് രാജാവ്

അതേസമയം, ചാള്‍സിന്റെ കിരീടധാരണത്തോടനുബന്ധിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡിന് അര്‍ഹനായി മറ്റൊരു മലയാളി കൂടി.പാലക്കാട് സ്വദേശിയായ പ്രഭു നടരാജനാണ് അവാര്‍ഡിന് അര്‍ഹനായത്.

170

ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷൻ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നല്‍കുന്ന സമീക്ഷ യുകെ ഷെയർ ആൻഡ് കെയർ പ്രോജക്ട് കോ ഓർഡിനേറ്റർ ലോറന്‍സ് പെല്ലിശ്ശേരിയ്ക്കും ഭാര്യ ബില്‍ജിയ്ക്കും ചാള്‍സ് രാജാവിന്റെ ഗാര്‍ഡന്‍ പാര്‍ട്ടിയ്ക്ക് ക്ഷണം. ധാരാളം ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ ലോറന്‍സിനുള്ള ആദരവാണ് ഈ പാര്‍ട്ടി ക്ഷണം.

ഗ്ലോസ്റ്റര്‍ ഫീഡ്‌സ് ദി ഹംഗ്രി (GFTH), കെയറിങ് ഫോര്‍ കമ്യൂണിറ്റീസ് ആന്‍ഡ് പ്യൂപ്പിള്‍( CCP), ഗ്ലോസ്റ്റര്‍ ഫുഡ് ബാങ്ക്, ഡികെഎംഎസ്, ഉപ്ഹാര്‍ , ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ എന്നിവയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ലോറന്‍സ് പെല്ലിശേരിയുടെ പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹത്തിന്റെ പേര് നോമിനേറ്റ് ചെയ്യാന്‍ കാരണമായത്. ജിഎംഎയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മുഖമാണിദ്ദേഹം. ജിഎംഎയ്ക്ക് കിട്ടിയ അംഗീകാരം കൂടിയാണ് ഈ ക്ഷണം.

അതേസമയം, ചാള്‍സിന്റെ കിരീടധാരണത്തോടനുബന്ധിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡിന് അര്‍ഹനായി മറ്റൊരു മലയാളി കൂടി.പാലക്കാട് സ്വദേശിയായ പ്രഭു നടരാജനാണ് അവാര്‍ഡിന് അര്‍ഹനായത്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ്ഷയറില്‍ ഉള്‍പ്പെടുന്ന ബാന്‍ബറി കമ്യൂണിറ്റിയില്‍ നിന്നാണ് പ്രഭൂ കൊറോണേഷന്‍ ചാമ്പ്യനായി തെരഞ്ഞെടുക്കപ്പെട്ടത്.

സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമാണ്. മേയ് 7ന് നടക്കുന്ന സംഗീത പരിപാടിയിലേക്കും ക്ഷണം ഉണ്ട്. ഭാര്യ ശില്‍പയ്‌ക്കൊപ്പമാണ് പ്രഭു ചടങ്ങിനെത്തുക. പ്രഭു പാലക്കാട് ഒലവങ്കോട് സ്വദേശിയും ശില്‍പ ആലപ്പുഴ സ്വദേശിയുമാണ്. എട്ടുവയസുള്ള അദ്ദുവാണ് മകന്‍.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.