...
Home Entertainments ആദ്യ ദിവസം 45 ലക്ഷം, മൂന്നാം ദിനം നേടിയത് കോടികൾ; മുന്നേറ്റം തുടർന്ന് കിഷ്‍കിന്ധാ കാണ്ഡം

ആദ്യ ദിവസം 45 ലക്ഷം, മൂന്നാം ദിനം നേടിയത് കോടികൾ; മുന്നേറ്റം തുടർന്ന് കിഷ്‍കിന്ധാ കാണ്ഡം

സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. അനൂപ് മേനോൻ, സത്യൻ അന്തിക്കാട്, 'ആട്ടം' സിനിമയുടെ സംവിധായകൻ ആനന്ദ് ഏക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ർഷി തുടങ്ങിയവരും സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.

288

ആസിഫ് അലി നായകനായെത്തിയ ‘കിഷ്കിന്ധാ കാണ്ഡം’ എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ കളക്ഷനിൽ വലിയ കുതിപ്പാണ് ഉണ്ടാകുന്നത്. ചിത്രം ആദ്യ ദിനത്തിൽ 45 ലക്ഷത്തോളം രൂപയാണ് നേടിയതെങ്കിൽ രണ്ടാം ദിനത്തിൽ അത് 66 ലക്ഷമായി ഉയർന്നിരുന്നു. മൂന്നാം ദിനത്തിലാകട്ടെ സിനിമ നേടിയത് 1.35 കോടി രൂപയാണ്. സിനിമയ്ക്ക് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന മികച്ച പ്രതികരണം കണക്കിലെടുക്കുമ്പോൾ അടുത്ത ദിവസങ്ങളിൽ കളക്ഷൻ വലിയ തോതിൽ വർധിക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. അനൂപ് മേനോൻ, സത്യൻ അന്തിക്കാട്, ‘ആട്ടം’ സിനിമയുടെ സംവിധായകൻ ആനന്ദ് ഏക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ർഷി തുടങ്ങിയവരും സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. തിരക്കഥ, സംവിധാനം, ഛായാഗ്രഹണം എന്നിങ്ങനെ സർവ മേഖലകളിലും മികവ് പുലർത്തിയ സിനിമയാണ് കിഷ്കിന്ധാ കാണ്ഡം എന്നും ഈ ചിത്രത്തിലൂടെ ഏറ്റവും അധികം ബോക്സ്ഓഫീസ് ഗ്യാരന്റിയുള്ള നടനായി ആസിഫ് അലി മാറിയതായുമാണ് അനൂപ് മേനോൻ പറഞ്ഞത്.

ഫാമിലി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും ക്യാമറ കൈകാര്യം ചെയ്തതും ബാഹുൽ രമേശാണ്. ചിത്രത്തിലെ ആസിഫ് അലിയുടെയും വിജയരാഘവന്റേയും പ്രകടനങ്ങൾക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ‘കിഷ്കിന്ധാ കാണ്ഡം’ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.