...
Home News Kerala എട്ടര വർഷത്തെ സേവനങ്ങൾക്ക് വിരാമം; തിരുവനന്തപുരം സിറ്റി കെനൈൻ സ്‌ക്വാഡിലെ കല്യാണിക്ക് വിട

എട്ടര വർഷത്തെ സേവനങ്ങൾക്ക് വിരാമം; തിരുവനന്തപുരം സിറ്റി കെനൈൻ സ്‌ക്വാഡിലെ കല്യാണിക്ക് വിട

കേരള പൊലീസിന്റെ കെനൈൻ സ്‌ക്വാഡിൽ ഏറ്റവും മികച്ച സ്നിഫർ നായകളിൽ ഒന്നായിരുന്നു നിഷയെന്ന കല്യാണി.

290

തിരുവനന്തപുരം സിറ്റി കെനൈൻ സ്‌ക്വാഡിലെ കല്യാണി വിടവാങ്ങി. നിരവധി കേസുകൾ തെളിയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് ലാബ്രഡോർ ഇനത്തിൽപ്പെട്ട കല്യാണിയെന്ന നായ. എട്ടര വർഷത്തെ സർവീസ് പൂർത്തിയാക്കിയ കല്യാണി നിരവധി ബഹുമതികളാണ് നേടിയിട്ടുള്ളത്.

കേരള പൊലീസിന്റെ കെനൈൻ സ്‌ക്വാഡിൽ ഏറ്റവും മികച്ച സ്നിഫർ നായകളിൽ ഒന്നായിരുന്നു നിഷയെന്ന കല്യാണി. സേനക്കകത്തും പുറത്തും നിരവധി ആരാധകരായിരുന്നു കല്യാണിക്ക്. വയറിൽ ഉണ്ടായ ട്യൂമറിന് ശസ്ത്രക്രിയ നടത്തിയ ശേഷം വിശ്രമത്തിലിരിക്കെകയാണ് കല്യാണിയുടെ വിയോഗം. ജനിച്ച് 45ആം ദിവസമാണ് അവൾ കെനൈൻ സ്‌ക്വാഡിൽ എത്തിയത്. 8 വർഷവും 8 മാസവും സർവ്വീസ് പൂർത്തിയാക്കി. ഏറെ വികാരനിർഭരമായിരുന്നു കല്യാണിയുടെ സംസ്കാര ചടങ്ങുകൾ.

2015 ലാണ് പരിശീലനം കഴിഞ്ഞ് കല്യാണി സേനയുടെ ഭാഗമായത്. എക്സ്പ്ലോസീവ് വിഭാഗത്തിൽപ്പെട്ട കല്യാണി ആ വർഷം പരിശീലനം പൂർത്തിയാക്കിയ 19 നായകളിൽ ഒന്നാമതായിരുന്നു. കേരള പൊലീസിന്റെ നാലു ഡ്യൂട്ടി മീറ്റുകളിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. ISRO, VSSC തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളുടെ മോക് ഡ്രില്ലുകളിൽ പങ്കെടുത്ത് ബഹുമതികൾ നേടി. സംസ്ഥാന പോലീസ് മേധാവിയുടെ 2021 ലെ എക്സലൻസ് പുരസ്കാരവും കല്യാണിക്ക് ലഭിച്ചിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.