...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home Entertainments എൽ സി യു ഹ്രസ്വ ചിത്രം വരുന്നു; പിള്ളൈയാര്‍ സുഴി

എൽ സി യു ഹ്രസ്വ ചിത്രം വരുന്നു; പിള്ളൈയാര്‍ സുഴി

ആരാധകരുടെ പ്രിയപ്പെട്ട ആ എല്‍സിയുവിന്റെ തുടക്കം എങ്ങനെയാണ് എന്നാണ് ഹ്രസ്വ ചിത്രത്തില്‍ ലോകേഷ് കനകരാജ് വെളിപ്പെടുത്തുക.

245

തമിഴിൽ എന്നല്ല, ഇന്ത്യൻ സിനിമയിൽ തന്നെ ആരാധകരുടെ വലിയൊരു നിര തന്നെ സ്വന്തമാക്കിയ സംവിധായകൻ ആണ് ലോകേഷ് കനകരാജ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് എന്ന പേരിൽ തന്റെ സിനിമകളെ ഒരു യൂണിവേഴ്സിലേക്ക് കോർത്തിണക്കി ലോകേഷ് ചെയ്യുന്ന ഓരോ സിനിമകളും റെക്കോർഡുകൾ ആണ് സൃഷ്ടിക്കുന്നത്.

എല്‍സിയുവില്‍ നിന്ന് ഹ്രസ്വ ചിത്രമാണ് സിനിമാറ്റിക് യൂണിവേഴ്‍സില്‍ നിന്ന് പ്രേക്ഷകര്‍ അടുത്തതായി ഏറെ പ്രതീക്ഷിക്കുന്നത്. നടൻ നരേനാണ് നേരത്തെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‍സില്‍ ഉള്‍പ്പെടുത്തി ഹ്രസ്വ ചിത്രം ഒരുങ്ങുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്. ഇക്കാര്യം കാളിദാസ് ജയറാമും സ്ഥിരീകരിച്ചിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട ആ എല്‍സിയുവിന്റെ തുടക്കം എങ്ങനെയാണ് എന്നാണ് ഹ്രസ്വ ചിത്രത്തില്‍ ലോകേഷ് കനകരാജ് വെളിപ്പെടുത്തുക. ഇതിന്റെ പേര് പിള്ളൈയാര്‍ സുഴിയെന്ന വാര്‍ത്തയാണ് നിലവില്‍ ആരാധകരെ ആകാംഷരാക്കിയിരിക്കുന്നത്.

കൈതി, വിക്രം, ലിയോയടക്കം ഉള്‍പ്പെടുന്നതാണ് സിനിമാറ്റിക് യൂണിവേഴ്‍സ്, കാര്‍ത്തി, സൂര്യ, കമല്‍ഹാസൻ, ഫഹദ്, വിജയ് സേതുപതി, വിജയ് എന്നീ നടൻമാരും ഇതില്‍ പ്രധാനപ്പെട്ട വേഷത്തിലെത്തുന്നു. നിലവില്‍ ലോകേഷ് കനകരാജ് ഹ്രസ്വ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്റെ തിരക്കിലാണെന്നും അര്‍ജുൻദാസ്, നരേൻ, കാളിദാസ് ജയറാം തുടങ്ങിയവര്‍ വേഷമിടുന്നുണ്ട് എന്നുമാണ് റിപ്പോര്‍ട്ട്. ഒടുവിലായി വിജയ് നായകൻ ആയ ലിയോ ആണ് ലോകേഷ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.