കൊച്ചിയിൽ നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ചുവടുവെച്ചത് 11,600 പേർ; ഗിന്നസ് റെക്കോർഡ്

കേരളത്തിനു പുറമേ മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽനിന്നും നർത്തകർ ഭരതനാട്യത്തിൽ പങ്കെടുത്തു.

എറണാകുളത്തെ കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ചുവടുവെച്ചത് 11,600 പേർ. മുൻപ് ഉണ്ടായിരുന്ന 10,176 നർത്തകരുടെ റെക്കോഡ് തകർത്തായിരുന്നു ഈ 11,600 പേരുടെ ഭരതനാട്യം.

സംഘടനയായ മൃദംഗനാദം സംഘടിപ്പിച്ച ഈ പരിപാടിക്ക് ഗിന്നസ് അധികൃതർ റെക്കോർഡ് സർട്ടിഫിക്കറ്റ് കൈമാറി. ചലച്ചിത്ര-സീരിയൽ താരങ്ങളായ ദേവിചന്ദന, ഉത്തരാ ഉണ്ണി, വിദ്യ ഉണ്ണി, ഋതു മന്ത്ര, പാരീസ് ലക്ഷ്മി എന്നിങ്ങിനെ നിരവധി പ്രമുഖരും ചുവടുവെയ്ക്കാനെത്തിയിരുന്നു. കൈതപ്രം ദാമോദരന്റെ വരികൾക്ക് ദീപാങ്കുരൻ സംഗീതം നൽകി പിന്നണി ഗായകൻ അനൂപ് ശങ്കർ ആലപിച്ച ഗാനത്തിന് അനുസൃതമായാണ് ഭരതനാട്യം അവതരിപ്പിച്ചത്.

ഏഴു വയസ്സുള്ള കുട്ടികൾ മുതലുള്ളവർ മെഗാ പരിപാടിയിൽ പങ്കെടുത്തു. 10,176 നർത്തകരുടെ ഭരതനാട്യം അവതരണത്തിനായിരുന്നു ഇതുവരെ റെക്കോർഡ്. എട്ടു മിനിറ്റ് നീണ്ട റെക്കോർഡ് ഭരതനാട്യം മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്. ഗോകുൽ ​ഗോപകുമാറും സംഘവും ഗാനങ്ങൾ അവതരിപ്പിച്ചു.കല്യാൺ സിൽക്‌സിന്റെ നെയ്ത്തുഗ്രാമങ്ങളിൽ ഡിസൈൻ ചെയ്ത നീല നിറത്തിലുള്ള ആർട്ട് സിൽക്ക് സാരി അണിഞ്ഞാണ് നർത്തകർ ഒന്നിച്ചു ചുവടുവെച്ചത്.

കേരളത്തിനു പുറമേ മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽനിന്നും നർത്തകർ ഭരതനാട്യത്തിൽ പങ്കെടുത്തു. ഹൈബി ഈഡൻ എം.പി., എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, ജോയ് ആലുക്കാസ്, ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻപിള്ള, കൈതപ്രം , പ്രകാശ് പട്ടാഭിരാമൻ, സിജോയ് വർഗീസ്, നിഘോഷ് കുമാർ, ഷമീർ അബ്ദുൽ റഹീം, മിനി നിഘോഷ്, പൂർണിമ, അനൂപ് എന്നിവർ പങ്കെടുത്തു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

പഞ്ചാബിൽ അടുത്ത സർക്കാർ എൻഡിഎയുടേത്; എഎപിക്കും കോൺഗ്രസിനും എതിരെ അമിത് ഷാ

ന്യൂഡൽഹി: പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ്, ആം ആദ്മി പാർട്ടി (എഎപി) ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്കെതിരെ...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

എല്ലാ മുഷ്ടികളും രസകരമല്ല; ‘സ്ട്രീറ്റ് ഫൈറ്റർ’ അവലോകനം

ഹോളിവുഡിലേക്കുള്ള ചുവടുവെപ്പിൽ ശ്രദ്ധേയ സാന്നിധ്യമായി ബോളിവുഡ് താരം വിദ്യുത് ജംവാൾ. ജനപ്രിയ വീഡിയോ ഗെയിം ഫ്രാഞ്ചൈസിയായ ‘സ്ട്രീറ്റ് ഫൈറ്ററി’നെ...

ഇന്ത്യയുടെ ‘ആഗോള സംഗീത നിമിഷ’ത്തെ സ്‌പോട്ടിഫൈ ലക്ഷ്യമിടുന്നു

ന്യൂഡൽഹി: ആഗോള സംഗീത സ്ട്രീമിങ് വിപണിയിൽ ഇന്ത്യൻ കലാകാരന്മാരുടെ സ്വാധീനം വർധിക്കുന്നു. ലോകമെമ്പാടുമായി ഇന്ത്യൻ കലാകാരന്മാരുടെ സംഗീതം ഏകദേശം...

ബോളിവുഡിൽ ഹിന്ദുവിരുദ്ധത വേരൂന്നിയെന്ന് ഏക്താ കപൂർ

ബോളിവുഡ് സിനിമാ വ്യവസായത്തിൽ ഹിന്ദുവിരുദ്ധത ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്ന് പ്രശസ്ത നിർമാതാവ് ഏക്താ കപൂർ. പാശ്ചാത്യ ഫാന്റസി, ആനിമേഷൻ സിനിമകളെ...

സൽമാൻ റുഷ്ദിയായി നസീറുദ്ദീൻ ഷാ; ’27 സെക്കൻഡ്’ നാടകം ഒരുങ്ങുന്നു

ന്യൂഡൽഹി: വിഖ്യാത എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ വേഷത്തിൽ വേദിയിലെത്താൻ മുതിർന്ന നടൻ നസീറുദ്ദീൻ ഷാ. റുഷ്ദിയുടെ ജീവിതത്തിലെ നടുക്കുന്ന...

രൺവീർ സിങ്ങിനെ ബാജിറാവാക്കി, ബൻസാലിയോട് തട്ടിക്കയറി നാനാ പടേക്കർ; നടന്റെ അറിയാക്കഥകൾ

ദേഷ്യക്കാരനെന്ന് പേരെങ്കിലും ഉള്ളിൽ സ്നേഹം; സുഹൃത്തുക്കൾക്കായി പാചകം ചെയ്ത് ഭക്ഷണം വിളമ്പുന്ന നാനാ പടേക്കറുടെ ജീവിതത്തിലെ അധികമാരും അറിയാത്ത...

ഒരു ശതകോടീശ്വരനും ഇന്ത്യയുടെ നയം നിർദേശിക്കേണ്ട; എലോൺ മസ്‌കിനെതിരെ കമൽഹാസൻ

സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ പ്രവർത്തനാനുമതിയുമായി ബന്ധപ്പെട്ട് അമേരിക്കൻ വ്യവസായി എലോൺ മസ്‌കിനെതിരെ വിമർശനവുമായി നടനും രാജ്യസഭാ എംപിയുമായ കമൽഹാസൻ. ഇന്ത്യയുടെ...

തീവ്രത നിറച്ച അഭിനയ വിസ്മയം; അഞ്ച് പതിറ്റാണ്ടുകൾ പ്രേക്ഷകരെ കീഴടക്കിയ നാനാ പടേക്കർ: ഇന്ത്യൻ സിനിമയ്ക്കും കർഷകർക്കും തീരാനഷ്ടം

ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് അവിസ്മരണീയമായ പ്രകടനങ്ങൾ സമ്മാനിച്ച പ്രശസ്ത നടൻ നാനാ പടേക്കർ (75) അന്തരിച്ചു. 2026 ഒക്ടോബർ...

“ഒരു പക്ഷിയെപ്പോലെ, നാനാ പടേക്കർ സിനിമയുടെ ആകാശത്തിലൂടെ സ്വതന്ത്രമായി പറന്നുയർന്നു”: പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ന് പുലർച്ചെ അന്തരിച്ച മുതിർന്ന നടൻ നാനാ പടേക്കർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു. യശോഭൂമിയിൽ...