...
Home News International അമേരിക്ക അവരുടെ ചൂലുകളിൽ ഇനി ബഹിരാകാശത്തേക്ക് പറക്കട്ടെ

അമേരിക്ക അവരുടെ ചൂലുകളിൽ ഇനി ബഹിരാകാശത്തേക്ക് പറക്കട്ടെ

കൊട്ടിഘോഷിക്കുന്ന അമേരിക്കൻ നാസയ്ക്കു ഇന്നുവരെ ബഹിരാകാശത്തേക്ക് വിടുന്നത്തിനുള്ള എൻജിൻ ഉണ്ടാക്കാൻ ആയിട്ടില്ല. അതുകൊണ്ട് ഇപ്പോളും റഷ്യയിൽ നിന്നും വാങ്ങുക ആണ്.

584

| അനീഷ് മാത്യു

അമേരിക്കയുടെ ഭീകര ഉപരോധത്തിൽ ആണ് ഇറാൻ. ഇറാനിയൻ ഉപരോധത്തിൽ മിക്കവാറും എല്ലാ സാധനങ്ങളും പെടും – സാംസങ് – ആപ്പിൾ മുതൽ സകലമാന കാറുകളും ടെക്നോളജി സാധനങ്ങളും അമേരിക്കൻ, അല്ലെങ്കിൽ അമേരിക്കൻ ടെക്നോളജി വളരെ ചെറിയ അളവിൽ ഉപയോഗിക്കുന്ന സാധനങ്ങൾ ഒന്നും ഇറാനിൽ വിൽക്കാൻ പാടില്ല.

ചെയ്‌താൽ അമേരിക്ക ഉപദ്രവിക്കും – ഹുവാവെ സി എഫ് ഓയെ മൂന്നു കൊല്ലം അമേരിക്കയുടെ ആശ്രിത രാജ്യമായ കാനഡ പിടിച്ചു വച്ചത് ഹുവാവെ അമേരിക്കൻ ടെക്നോളജിയുള്ള എന്തോ സാധനം വിറ്റു എന്നതിന്റെ തെളിവ് ഉണ്ടായിട്ടൊന്നും അല്ല. പകരം സി എഫ് ഓ ഹോങ്കോങ്ങിലെ കോഫീ ഷോപ്പിൽ ഇരുന്നു എച് എസ് ബി സി ബാങ്കിന്റെ ഏതോ ഉദ്യോഗസ്ഥരും ആയി സംസാരിച്ചപ്പോൾ അങ്ങനെ എന്തോ പറഞ്ഞു എന്ന അവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ്.

ഇറാനിയൻ കാര്പെറ്റിനും ഇറാനിയൻ സഫ്രോണിനും ഇറാനിയൻ വാല്നട്ടിനുപോലും ഉപരോധം ആണ്. ഇത്ര ഭീകര ഉപരോധത്തിന്റെ ഇടയിലും ഇറാനിൽ കൊക്ക കൊലക്കു ഉപരോധം ഇല്ല. കൊക്ക കൊലയുടെ യൂറോപ്യൻ സബ്സിഡയറി കൊക്ക കോല സിറപ്പ് ഇറാനിലെ പാർട്ണർക്ക് വിൽക്കുന്നു. അവരുടെ ഫാക്ടറിയിൽ കൊക്ക കോല ഉണ്ടാക്കുന്നു. ഈ ഇറാനിലെ കൊക്ക കൊലയുടെ ബോട്ടിലിംഗ് പാർട്ണർ ഇറാനിലെ ഖാമൈനി കുടുംബത്തിൽ പെട്ടവർ ആണെന്ന് വരെ റുമറുകൾ ഉണ്ട്. കൊക്ക കൊല അമേരിക്കൻ സംക്ഷനുകൾ ലോകമാസകലം അതിജീവിക്കുന്നു – ഉത്തരകൊറിയയിൽ ഒഴികെ.

ഇതേപോലെ രസകരമായ ഒരു വാർത്ത വരുന്നുണ്ട്. കൌണ്ടർ ഉപരോധങ്ങളുടെ ഭാഗമായി റഷ്യ യുഎസിലേക്കുള്ള റോക്കറ്റ് എഞ്ചിനുകളുടെ വിതരണം നിർത്തുമെന്ന് റഷ്യ ഇന്ന് പ്രഖ്യാപിച്ചു. ” അമേരിക്ക അവരുടെ ചൂലുകളിൽ ഇനി ബഹിരാകാശത്തേക്ക് പറക്കട്ടെ” എന്നാണ് റഷ്യൻ ബഹിരാകാശപരിപാടിയുടെ തലവൻ പ്രസ്താവിച്ചത്.

ആശ്ചര്യപ്പെടുന്നവർക്കായി, യുഎസ് ബഹിരാകാശ പ്രോഗ്രാം അവരുടെ സിവിലിയൻ, സൈനിക പരിപാടികൾക്കായി റഷ്യൻ റോക്കറ്റുകൾ ഉപയോഗിക്കുന്നത് . കൊട്ടിഘോഷിക്കുന്ന അമേരിക്കൻ നാസയ്ക്കു ഇന്നുവരെ ബഹിരാകാശത്തേക്ക് വിടുന്നത്തിനുള്ള എൻജിൻ ഉണ്ടാക്കാൻ ആയിട്ടില്ല. അതുകൊണ്ട് ഇപ്പോളും റഷ്യയിൽ നിന്നും വാങ്ങുക ആണ്. ഇപ്പോൾ റഷ്യക്കാർ അവർക്ക് നിരോധനം ഏർപ്പെടുത്തി!

വേറൊന്നു കൂടി – ഇനി മുതൽ റഷ്യൻ ഗ്യാസിന്റെ വില ജർമനി ചൈനീസ് യുവാൻ ആയിട്ടോ സ്വർണ്ണമായിട്ടോ തരണം എന്നും റഷ്യ ജർമനിയെ അറിയിച്ചു. ഡോളർ എന്ന പേപ്പർ വേണ്ട എന്നാണ്. ജർമനിയുടെ ഗ്യാസിന്റെ പകുതിയും റഷ്യ ആണ് നൽകുന്നത്. ഉപരോധം നീണ്ടാൽ ജർമനി കുറെ ഗോൾഡ് വാങ്ങേണ്ടി വരും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.