| അനീഷ് മാത്യു
ഒൻപതര ട്രില്യൺ ഡോളർ ആണ് ഈ വർഷത്തെ അമേരിക്കൻ ബഡ്ജറ്റ്. എന്നാൽ അമേരിക്കയുടെ ടാക്സ് ടാക്‌സിതാര വരുമാനം അഞ്ചു ട്രില്യൺ ഡോളർ മാത്രമേ ഉള്ളു. അപ്പോൾ ചിലവാക്കാനുള്ള ബാക്കി തുക? മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി അമേരിക്ക ഈ വിത്യാസം കൂടുതൽ ഡോളർ അടിച്ചിറക്കി മറ്റു രാജ്യങ്ങൾക്ക് വിറ്റും എന്നിട്ടു തികയാതെ വരുമ്പോൾ അമേരിക്കൻ ഫെഡറൽ കടപത്രങ്ങൾ ഇറക്കിയും ആണ് നിലനിർത്തുന്നത്.
മൊത്തം പ്രിന്റ് ചെയ്ത ഡോളറിന്റെ 70 ശതമാനവും ഇങ്ങനെ അമേരിക്കക്ക് പുറത്തുള്ള രാജ്യങ്ങളിൽ ആണ് . ഉദാഹരണത്തിന് റഷ്യയിൽ അമേരിക്കയിൽ ഉള്ളതിലും കൂടുതൽ അമേരിക്കൻ ഡോളറുകൾ ഉണ്ടാകും. ഇങ്ങനെ അടിച്ചടിച്ചു കൂട്ടിയിട്ടും ഈ കറൻസിയുടെ വില ഇടിയാത്തത് അതിന്റെ ഡിമാൻഡ് ആണ്- പെട്രോൾ അടക്കമുള്ള ലോകത്തിന്റെ പ്രധാന കൊമോദിറ്റികൾ വാങ്ങാൻ ഡോളർ വേണം.
അമേരിക്കയുടെ ശത്രു രാജ്യങ്ങൾ ആയ ഇറാനും ക്യൂബയ്ക്കും പോലും ഡോളർ വേണം ഈ ഡോളർ എന്നതിന് യാതൊരു ബാക് അപ്പും ഇല്ല താനും – 1971 ആഗസ്റ്റ് 15 മുതൽ. ചുരുക്കത്തിൽ അമേരിക്കൻ ഒളിഗാർക്കുകൾ മാത്രമല്ല സാധാരണക്കാരന് പോലും ഇത്രയധികം സുഖകരമായ ജീവിതം ആസ്വദിക്കുന്നതു അമേരിക്കക്ക് പുറത്തുള്ള ജനങ്ങളുടെ വിയർപ്പിന്റെ ഫലത്തിന്റെ പകുതി എടുത്ത് ആണ് . അത് തന്നെ അമേരിക്കയിലെ ഒരു പത്തു ശതമാനം മാത്രം ആണ് അനുഭവിക്കുന്നത്.
മീഡിയൻ ഇൻകം എന്ന ഒരു മെഷർ ഉണ്ട് – അത് നോക്കിയാൽ അമേരിക്കയിലെ മീഡിയൻ വരുമാനത്തിന്റെ പകുതിയിൽ താഴെയുള്ളവരുടെ സ്വത്തിന്റെ അവസ്ഥ കേരളത്തിനേക്കാൾ പരിതാപകരം ആയിരിക്കും. ഇത് അവസാനിപ്പിക്കാൻ ശ്രമിച്ചവർ അധികാരത്തിൽ നിന്നും പുറത്താക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യപ്പെടും.
പുട്ടിൻ എത്ര നാൾ എന്ന് കണ്ടറിയാം – എന്തായാലും അദ്ദേഹം. ചെയ്യുന്നതിന്റെ ചെറിയ ഫലം പോലും ലോകത്തിന്റെ ദാരിദ്രം കുറക്കാനും അസമത്വം അവസാനിപ്പിക്കാനും കാരണം ആകുന്നെങ്കിൽ എത്രയോ നല്ലത്



