ജീവിതം- സിനിമ- രാഷ്ട്രീയം; ഇന്നസെന്റ് എന്ന പാഠപുസ്തകം

1972 ൽ നൃത്ത ശാല എന്ന സിനിമയിൽ തുടങ്ങി ഏറ്റവും ഒടുവിൽ പാച്ചുവും അത്ഭുത വിളക്കിൽ വരെ എത്തി അസ്തമിച്ച ആ അര നൂറ്റാണ്ടിന്റെ നടന വൈഭവം മലയാളിക്കു മനസ്സിൽ സൂക്ഷിക്കാൻ ഒരു പാടു നല്ല മുഹൂർത്തങ്ങൾ നൽകിയാണ് കടന്നു പോകുന്നത്

| അജീഷ് മാത്യു കറുകയിൽ

ഇന്നസെന്റ് ഒരു പാഠ പുസ്തകമാണ് . വരും തലമുറയ്ക്ക് അടിവരയിട്ടു പഠിയ്ക്കാനൊരു ജീവിത പാഠം നൽകി കടന്നു പോയൊരാൾ . ജീവിതം പാർശ്വവൽക്കരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ ശക്തമായി മുന്നിലേയ്ക്ക് കയറി നിന്നു ചിരിച്ചും ചിരിപ്പിച്ചും കടന്നു പോയൊരാൾ . ജീവിതത്തോട് ഇന്നസെന്റ് കാട്ടിയ സമീപനം തന്നെയായിരുന്നു ഇന്നസെന്റ് എന്ന നടനെക്കാൾ ഇന്നസെന്റെന്ന മനുഷ്യനെ സ്നേഹിക്കാൻ മലയാളിയെ പ്രാപ്തനാക്കിയത് .

തളർന്നും തകർന്നും പോയേക്കാവുന്ന ജീവിത സമരങ്ങളിൽ പരാജയവും പിന്നോട്ടടികളും ഏറ്റപ്പോഴും സ്വത സിദ്ധമായ നർമ്മം കൊണ്ടു എഴുതി തള്ളാൻ കഴിയാത്തൊരു പോരാളിയാണ് താൻ എന്നു തെളിയിച്ച ശേഷമാണ് ഇന്നസെന്റ് പടിയിറങ്ങുന്നത് . കാൻസറിന്റെ കോശ വ്യാപനത്തെ നിശ്ശേഷം ഭയന്നില്ലെന്നു മാത്രമല്ല രോഗത്തെ ആഘോഷമാക്കുന്ന ചിരി മലയാളിക്കു സമ്മാനിക്കാനും ഇന്നസെന്റ് എന്ന നല്ല ശമര്യക്കാരന് കഴിഞ്ഞു എന്നിടത്താണ് ആ ജീവിതം ഒരു പാഠമാകുന്നത് .

സിനിമയിലെ ഇന്നസെന്റ്

പ്രാരാബ്ധക്കാരനായ അനിയനെ സഹായിക്കാൻ എന്നോണം കട്ടു മുച്ചൂടും നശിപ്പിക്കുന്ന , ഫാക്ടറി തുടങ്ങിയില്ലെങ്കിൽ എനിക്കൊരു പുല്ലും ഇല്ലെടാ എന്നു ഇൻസ്‌പെക്ഷൻ ഓഫിസറോട് കയർക്കുന്ന , മുൻപു മോഷ്ടിച്ചതൊക്കെ സർക്കാരിന്റേതായിരുന്നു ഇതെന്റെ അനിയന്റെ മൊതലാ അപ്പോ ഇച്ചിരി ദണ്ണ മുണ്ടെന്നു പറഞ്ഞ മിഥുനത്തിലെ ചേട്ടൻ കഥാ പാത്രമാണ് ഇന്നസെന്റ് ചെയ്തതിൽ എനിക്കേറ്റവും ഇഷ്ടമായവയിൽ പ്രഥമം .

1972 ൽ നൃത്ത ശാല എന്ന സിനിമയിൽ തുടങ്ങി ഏറ്റവും ഒടുവിൽ പാച്ചുവും അത്ഭുത വിളക്കിൽ വരെ എത്തി അസ്തമിച്ച ആ അര നൂറ്റാണ്ടിന്റെ നടന വൈഭവം മലയാളിക്കു മനസ്സിൽ സൂക്ഷിക്കാൻ ഒരു പാടു നല്ല മുഹൂർത്തങ്ങൾ നൽകിയാണ് കടന്നു പോകുന്നത് .സർവകലാശാലയിലെ ഇന്നച്ചനും ഗജകേസരി യോഗത്തിലെ അയ്യപ്പൻ നായരും തലയണ മന്ത്രത്തിലെ ഡാനിയേലും ഇഞ്ചക്കാടൻ മത്തായിയും വടക്കു നോക്കിയന്ത്രത്തിലെ തലക്കുളം സാറും കിലുക്കത്തിലെ കിട്ടുണ്ണിയും ദേവാസുരത്തിലെ വാര്യരും മറ്റും മറ്റുമായി 750 ലധികം കഥാ പാത്രങ്ങളിലൂടെ മലയാളത്തിന്റെ മഹാ ചിത്ര ഭൂമികയിൽ മായാത്ത മുഖം പതിപ്പിച്ചാണ് നിഷ്കളങ്കനായ ബഹുമുഖ പ്രതിഭ വിധിയുടെ തിരശീലയ്ക്കു പിന്നിൽ മറയുന്നത് .

ഇന്നസെന്റ് എന്ന രാഷ്ട്രീയക്കാരൻ

ജീവിതം നിറമുള്ളതാക്കാനും പത്താൾ മുന്നേ കേമനെന്നു ഞെളിഞ്ഞിരിക്കാനും ആഗ്രഹിക്കാത്ത മനുഷ്യർ ഇല്ലെന്നു ഇന്നസെന്റ് ഒരിക്കൽ പറഞ്ഞിട്ടുണ്ട് . ആ ആഗ്രഹത്തിന്റെ ബഹിർസ്ഫുരണമായിരുന്നു ആർ എസ് പി എന്ന പാർട്ടിയുടെ ലേബലിൽ മത്സരിച്ചു ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ ആക്കി ഇന്നസെന്റിനെ മാറ്റിയത് .ജീവിത സമരത്തിൽ വിജയിച്ച ഇന്നസെന്റിന്റെ രണ്ടാം രാഷ്ട്രീയ പ്രവേശം എൽ ഡി എഫിന്റെ പിന്തുണയോടെ പാര്ലമെന്റിലേയ്ക്കായിരുന്നു . രണ്ടാം അങ്കത്തിനു വീണ്ടുമെത്തി ബെന്നി ബെഹന്നാനോടു പരാജയപ്പെട്ടു പിൻവാങ്ങുമ്പോൾ രാഷ്ട്രീയത്തോടെന്നല്ല ജീവിതത്തോട് തന്നെ മമത കുറഞ്ഞവനാക്കി ഇന്നസെന്റിനെ രോഗം അവശനാക്കിയിരുന്നു .

തീപ്പെട്ടി കമ്പനി മുതലാളിയും , തുകൽ വ്യാപാരിയും , മുനിസിപ്പൽ ചെയർമാനും , സിനിമാ നിർമ്മാതാവും , സിനിമാ നടനും , പാർലമെന്റ് അംഗവും ഒക്കെ ആയിരുന്നെങ്കിലും ഇന്നസെന്റ് എന്ന വ്യക്തിയെ ഞാൻ ഓർക്കുക ജീവിതത്തോടു അദ്ദേഹം കാണിച്ച തുറന്ന സമീപനത്തിന്റെ വെളിച്ചത്തിലാവും .

ശ്രീയും ദുരിതവും നേട്ടവും കോട്ടവും ഉയർച്ചയും താഴ്ചയും ജീവിതത്തിന്റെ പരിച്ഛേദങ്ങൾ ആണെന്നും നാം സമീപിക്കുന്ന രീതി ഒന്നു മാത്രമാണ് അതിനെ ലഘുവും ഗുരുവുമാക്കുന്നതെന്ന വലിയ പാഠം പഠിപ്പിച്ചിട്ടാണ് ഈ കപട ലോകത്തു നിന്നും ഒട്ടും ഇന്നസെന്റാല്ലാതെ ജീവിച്ച ആ മനുഷ്യൻ വിട വാങ്ങിയത് . ശൂന്യത അവശേഷിക്കും കാരണം ഹൃദയത്തിന്റെ ഇടനാഴികളിൽ നുഴഞ്ഞു കയറാനുള്ള രസതന്ത്രം അറിഞ്ഞ ചുരുക്കം ചില മനുഷ്യരിൽ ഒരാളായിരുന്നു ഇന്നസെന്റ് .

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...