...
Home News National കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മഹാപഞ്ചായത്ത് കാലാകാലങ്ങളിൽ നടത്തപ്പെടും: ടിക്കായത്ത്

കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മഹാപഞ്ചായത്ത് കാലാകാലങ്ങളിൽ നടത്തപ്പെടും: ടിക്കായത്ത്

ഡൽഹിയുടെ വിവിധ അതിർത്തികളിൽ ഒരുവർഷത്തോളം നീണ്ട പ്രക്ഷോഭത്തിന് ശേഷം വീടുകളിലേക്ക് മടങ്ങാൻ തുടങ്ങുന്ന കർഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

153

രാജ്യത്തെ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഗൗരവപൂർവം ചർച്ച ചെയ്യാൻ കാലാകാലങ്ങളിൽ മഹാപഞ്ചായത്ത് നടത്തുമെന്ന് ഭാരതീയ കിസാൻ യൂനിയൻ (BKU) നേതാവ് രാകേഷ് ടികായത്ത്. കേന്ദ്രസർക്കാരിന്റെ വിവാദമായ കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹിയുടെ വിവിധ അതിർത്തികളിൽ ഒരുവർഷത്തോളം നീണ്ട പ്രക്ഷോഭത്തിന് ശേഷം വീടുകളിലേക്ക് മടങ്ങാൻ തുടങ്ങുന്ന കർഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ രാജ്യമാകെ മഹാപഞ്ചായത്ത് ഇടയ്ക്കിടെ നടത്തും. ഇതിന്റെ ഭാഗമായി എല്ലാ വർഷവും 10 ദിവസത്തെ കിസാൻ ആന്ദോളൻ മേള നടക്കും. കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി മഹാപഞ്ചായത്ത് കാലാകാലങ്ങളിൽ നടത്തപ്പെടും- ടിക്കായത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.