11 September 2026
Home News International ഓക്​സ്ഡ്ഫെഡിൽ നിന്നും​​ ബിരുദം പൂർത്തിയാക്കി മലാല യൂസുഫ്​ സായ്

ഓക്​സ്ഡ്ഫെഡിൽ നിന്നും​​ ബിരുദം പൂർത്തിയാക്കി മലാല യൂസുഫ്​ സായ്

ഈ സന്തോഷവും നന്ദിയും എങ്ങനെ പ്രകടിപ്പിക്കുമെന്ന് അറിയില്ല. ഓക്സ്ഫോഡില്‍ നിന്ന് ഫിലോസഫി, പൊളിറ്റിക്സ്, ഇക്കണോമിക്സ് ബിരുദം പൂ‍ര്‍ത്തിയാക്കി.

191

ഓക്​സ്ഡ്ഫെഡ് സർവകലാശാലയിൽ നിന്നും​​ ബിരുദം പൂർത്തിയാക്കി സമാധാന നൊബേൽ ജേതാവ്​ മലാല യൂസുഫ്​ സായ്​. സർവകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിന്‍റെ ചിത്രങ്ങൾ മലാല തന്നെയാണ്​ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്​.

തത്ത്വചിന്ത, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് മലാല ബിരുദ പഠനം നടത്തിയത്. ബിരുദധാരണത്തിനുള്ള പ്രത്യേക വസ്​ത്രം ധരിച്ചുള്ള ചിത്രത്തിൽ മലാലയ്‌ക്കൊപ്പം മാതാപിതാക്കളും ഉണ്ട്. ഭർത്താവ്​ അസർ മാലിക്കിന്​ ഒപ്പമുള്ള ചിത്രവും മലാല പങ്കുവച്ചിട്ടുണ്ട്.

ഈ സന്തോഷവും നന്ദിയും എങ്ങനെ പ്രകടിപ്പിക്കുമെന്ന് അറിയില്ല. ഓക്സ്ഫോഡില്‍ നിന്ന് ഫിലോസഫി, പൊളിറ്റിക്സ്, ഇക്കണോമിക്സ് ബിരുദം പൂ‍ര്‍ത്തിയാക്കി. മുന്നില്‍ ഇനിയെന്തെന്ന് അറിയില്ല. പക്ഷേ, ഇപ്പോള്‍ നെറ്റ്ഫ്ളിക്സും വായനയും ഉറക്കവും മാത്രമാണ് മനസില്‍ എന്നാണ് മലാല ട്വീറ്റ് ചെയ്തത്. നിലവിൽ ഇംഗ്ലണ്ടില്‍ ജീവിക്കുന്ന മലാല തന്റെ കുടുംബത്തോടൊപ്പം കേക്ക് മുറിക്കുന്ന ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്.