ട്രോളിയും പരിഹസിച്ചും മാത്രം കളയേണ്ട വിഷയമല്ല മലയാള മനോരമ എന്ന നുണ ഫാക്ടറി

തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ തന്നെ വാർത്ത കൊടുക്കാൻ മാറ്റർ തയ്യാറാക്കി വയ്ക്കുന്നത് ശരിയാണ്, പക്ഷേ പാർട്ടി കമ്മിറ്റിയിലെയും നേതാക്കളുടെയും വിലയിരുത്തൽ എന്ന മട്ടിൽ ചേർത്തിരിക്കുന്ന വാചകങ്ങൾ മനോരമയുടെ രാഷ്ട്രീയമല്ലെങ്കിൽ പിന്നെന്താണ് ?

| എൻആർ അനഘ

ട്രോളിയും പരിഹസിച്ചും മാത്രം കളയേണ്ട വിഷയമല്ല കായംകുളം മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി തോറ്റു, യുഡിഎഫ് വിജയിച്ചു എന്ന് വന്ന മനോരമ വാർത്ത. സാങ്കേതിക പ്രശ്നം കാരണമാണ് അത് ലൈവ് വന്നത് എന്ന് മനോരമയുടെ എഡിറ്റർ പോസ്റ്റ് ഇട്ടാലും തീരുന്ന വിഷയമല്ല ഇത്.

മനോരമ വാർത്തകൾ വായുവിൽ നിന്നും എഴുതി ഉണ്ടാക്കുകയാണ്, ഭാവനയിൽ നിർമിക്കപ്പെടുന്ന വാർത്തകൾ ആണ് മനോരമയുടെത് എന്ന് നമ്മൾ ഇടത് പക്ഷം കാലങ്ങളായി പറയുന്ന കാര്യത്തിൻ്റെ ഏറ്റവും വ്യക്തമായ തെളിവാണ് മനോരമയുടെ നിർഭാഗ്യവശാൽ പുറത്ത് വന്നത്.

ഈ വാർത്ത തന്നെ നോക്കൂ, എൽഡിഎഫ് സ്ഥാനാർഥി പ്രതിഭ തോറ്റു എന്ന് വെറുതേ എഴുതി ഇടുകയല്ല, തോൽക്കാനുണ്ടായ ‘ കാരണങ്ങൾ’ എന്നും പറഞ്ഞ് പല കാര്യങ്ങളാണ് മനോരമ എഴുതിയിട്ടിരിക്കുന്നത്. പ്രതിഭയുടെ ‘തോൽവിയുടെ കാരണങ്ങളെക്കുറിച്ചുള്ള പാർട്ടി ജില്ലാ കമ്മിറ്റിയൂടെ വിലയിരുത്തൽ’ പോലും മനോരമ ഭാവനയിൽ നിന്നും എഴുതി വിട്ടിട്ടുണ്ട്.

തോൽക്കാത്ത സ്ഥാനാർത്ഥിയുടെ പരാജയ കാരണങ്ങൾ ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടറിയറ്റും വിലയിരുത്തി എന്നൊക്കെ പച്ചയ്ക്ക് നുണ എഴുതി പിടിപ്പിച്ചിരിക്കുകയാണ്. പ്രതിഭ എത്ര വോട്ടുകൾക്ക് തോറ്റ് എന്നത് മാത്രം (…….) ഇങ്ങനെ കുത്തിട്ട് പിന്നീട് ചേർക്കാൻ ഒഴിച്ചിട്ടിരിക്കുന്നതും വാർത്തയിൽ കാണാം. അതിനൊപ്പം തന്നെ “കനലൊരു തരി’ എന്ന് ആലപ്പുഴ എംപി ആരിഫിനെ പരിഹസിക്കുകയും ചെയ്യുന്നുണ്ട് മനോരമ.

(പ്രതിഭ തോറ്റതിന് സിപിഎം യോഗത്തിലുണ്ടായ വിമർശനം തലേ ദിവസം തന്നെ അറിഞ്ഞു എന്നത് കൂടി ശ്രദ്ധിക്കണം, ‘ജില്ലാ കമ്മിറ്റി ആരിഫ് എംപിയെ രൂക്ഷമായി വിമർശിച്ചു’പോലും. ) തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ തന്നെ വാർത്ത കൊടുക്കാൻ മാറ്റർ തയ്യാറാക്കി വയ്ക്കുന്നത് ശരിയാണ്, പക്ഷേ പാർട്ടി കമ്മിറ്റിയിലെയും നേതാക്കളുടെയും വിലയിരുത്തൽ എന്ന മട്ടിൽ ചേർത്തിരിക്കുന്ന വാചകങ്ങൾ മനോരമയുടെ രാഷ്ട്രീയമല്ലെങ്കിൽ പിന്നെന്താണ് ?

ഇന്നലെയും മിനിഞ്ഞാന്നും ഒക്കെയായി പാർട്ടി ജില്ലാ സമ്മേളനങ്ങളിൽ പിണറായി അങ്ങനെ പറഞ്ഞു, ജില്ലാ കമ്മിറ്റി ഇങ്ങനെ പറഞ്ഞു, തീരുമാനം ഇങ്ങനെയാണ് എന്നൊക്കെ മനോരമ നിരന്തരം ‘ വാർത്ത’ കൊടുക്കുന്നുണ്ട്. അതൊക്കെ എങ്ങനെയാണ് ഉണ്ടായി വരുന്നത് എന്നത് കൃത്യമായി മനസ്സിലാക്കാൻ ഇത്രയും കാലം മനോരമയെ കണ്ണും പൂട്ടി വിശ്വസിക്കുന്നവർക്ക് പോലും മനസ്സിലാക്കാൻ സഹായമായി കായംകുളം വാർത്ത. ഇതുപോലെയൊക്കെയല്ലേ സിപിഐ എമ്മിന്റെ കമ്മിറ്റിയിലെയും സമ്മേളനത്തിലെയും ചർച്ച എന്ന പേരിൽ മനോരമ കൊടുക്കുന്ന വാർത്തകളും ? ‘സൂചന’യും, ‘ ഉണ്ടത്രേ’ യും കൊണ്ട് മനോരമ കാലങ്ങളായി ഇടത് പക്ഷത്തിനെതിരെ വാർത്തകൾ ഉണ്ടക്കിക്കൊണ്ടിരിക്കുന്നത് ഇവ്വിധത്തിലാണ്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

വർഷങ്ങളായുള്ള നൃത്തം കാലുകളെ ബാധിച്ചു; ആരോഗ്യപ്രശ്നങ്ങൾ തുറന്നുപറഞ്ഞ് ശോഭന

നൃത്തത്തിനായി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവെച്ച നടി ശോഭന, വർഷങ്ങളായുള്ള നൃത്തപരിശീലനം കാലുകളിൽ ഉണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. കാലുകളുടെ കമാനങ്ങളെ താങ്ങിനിർത്തുന്ന ടെൻഡോണുകൾ ദുർബലമായതിനെത്തുടർന്ന് ചില അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. വാം-അപ്പ്...

Related Articles

അമേരിക്കയിൽ വ്യാജ അഭിപ്രായ സർവേകൾക്ക് വിശ്വാസ്യത നൽകി പ്രമുഖ മാധ്യമങ്ങൾ; തട്ടിപ്പ് പുറത്തുവന്നതോടെ ലേഖനങ്ങൾ പിൻവലിച്ചു

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നേറ്റമുണ്ടെന്ന തരത്തിൽ വ്യാജ അഭിപ്രായ സർവേകൾ പ്രചരിപ്പിച്ച സ്ഥാപനം പ്രമുഖ...

സൈബീരിയയിൽ 4 ലക്ഷം വർഷം പഴക്കമുള്ള ‘യാക് എക്സ്’ അവശിഷ്ടങ്ങൾ ; ഡിഎൻഎ പഠനത്തിൽ നിർണായക കണ്ടെത്തൽ

റഷ്യയിലെ സൈബീരിയയിലുള്ള ഡെനിസോവ ഗുഹയിൽ നിന്ന് നാല് ലക്ഷം വർഷം പഴക്കമുള്ള യാക്കിനോട് സാമ്യമുള്ള പുരാതന സസ്തനിയുടെ അവശിഷ്ടങ്ങൾ...

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ...

യൂറോപ്പിലേക്കുള്ള ആയുധ കയറ്റുമതിയിൽ ഇന്ത്യ മൂന്നാമത്; പ്രതിരോധ കയറ്റുമതി റെക്കോർഡ് നിലയിൽ

‘റീആം യൂറോപ്പ്’ പദ്ധതിക്ക് കീഴിൽ പ്രതിരോധ സാമഗ്രികളുടെ ആവശ്യം വർധിച്ചതും ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപാദന മേഖല വളർന്നതും...

എഐയുടെ വരവ് തൊഴിൽ മേഖലയിലും പ്രതിഫലിക്കുന്നു; 5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ അമേരിക്കൻ എക്സ്പ്രസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ അഞ്ച് ശതമാനം ജീവനക്കാരെ ഒഴിവാക്കാൻ പ്രമുഖ ക്രെഡിറ്റ്...

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...