...
Home Entertainments ലോകസിനിമ ഭൂപടത്തിൽ ഇടം നേടി മലയാള സിനിമകൾ

ലോകസിനിമ ഭൂപടത്തിൽ ഇടം നേടി മലയാള സിനിമകൾ

ലിസ്റ്റിൽ ആദ്യ പത്തിൽ ഇടം നേടി മലയാള സിനിമയ്ക്ക് അഭിമാനം ആയി മഞ്ഞുമ്മൽ ബോയ്സ് സ്ഥാനം നേടി. ഒപ്പം ആദ്യ ഇരുപതിൽ എത്തി മമ്മൂട്ടി നായകൻ ആയ ഭ്രമയുഗവും ഷെറിൻ നായികയായ ആട്ടവും.

403

സിനിമ പ്രവർത്തകർ ഉൾപ്പെടെ വലിയൊരു വിഭാഗം ജനങ്ങൾ പിന്തുടരുന്ന വെബ്സൈറ്റ് ആണ് ലെറ്റർബോക്സ്‌. കാണുന്ന സിനിമകൾക്ക് റിവ്യൂ നല്കാനും റേറ്റിംഗ് നല്കാനും ഉൾപ്പെടെ സിനിമയുടെ ഒരു പൂർണ്ണ encyclopedia എന്ന് വിശേഷിപ്പിക്കാം ഈ വെബ്സൈറ്റ്.

നിലവിലെ മികച്ച സിനിമകളുടെ ലിസ്റ്റ് ആണ് ലെറ്റർബോക്സ്‌ പുറത്ത് വീട്ടിരിക്കുന്നത്. ലിസ്റ്റിൽ ആദ്യ പത്തിൽ ഇടം നേടി മലയാള സിനിമയ്ക്ക് അഭിമാനം ആയി മഞ്ഞുമ്മൽ ബോയ്സ് സ്ഥാനം നേടി. ഒപ്പം ആദ്യ ഇരുപതിൽ എത്തി മമ്മൂട്ടി നായകൻ ആയ ഭ്രമയുഗവും ഷെറിൻ നായികയായ ആട്ടവും.

പുറത്ത് വന്ന ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് വന്നിരിക്കുന്നത് ഡെനീസ് വെല്ലെന്യുവിന്റെ ഡ്യൂൺ രണ്ടാം ഭാഗം ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ആകെ അഞ്ചു സിനിമകൾ ആണ് പ്രേക്ഷകരുടെ റേറ്റിംഗ് പ്രകാരം ഇടം നേടിയത്. മലയാളത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ എന്ന റെക്കോർഡ് നേടി ദിവസങ്ങൾക്കു ഉള്ളിൽ ആണ് മറ്റൊരു സുവർണ്ണ നേട്ടവുമായി മഞ്ഞുമ്മൽ ബോയ്സ് കളം പിടിച്ചത്. ലോക സിനിമ മാപ്പിലേക്ക് മലയാള സിനിമ ഇടം പിടിക്കുന്നത് മലയാള സിനിമ പ്രേമികളെ ഏറെ സന്തോഷിപ്പിക്കുന്ന വാർത്തയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.