...
Home Entertainments മലയാളത്തിലെ എവര്‍ഗ്രീന്‍ കോംബോ മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നു

മലയാളത്തിലെ എവര്‍ഗ്രീന്‍ കോംബോ മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നു

മഹേഷ് നാരായണന്റെ സംവിധാനത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായി ശ്രീലങ്കയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. പല ഷെഡ്യൂളുകളായി നടന്ന 99 ദിവസത്തെ ചിത്രീകരണമാണ് തുടരും എന്ന സിനിമയ്ക്കായി നടന്നത്.

431

15 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്ന ചിത്രമാണ് ‘തുടരും’. തരുണ്‍ മൂര്‍ത്തിയാണ് ചിത്രത്തിന്റെ സംവിധാനം. മോഹന്‍ലാലിന്റെ കരിയറിലെ 360-ാം ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

ചിത്രത്തില്‍ ജോഡികളായി എത്തുന്ന ശോഭനയുടെയും മോഹന്‍ലാലിന്റെയും പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാല്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. എവര്‍ഗ്രീന്‍ കോംബോ എന്നും മറ്റും അഭിസംബോധന ചെയ്ത് ഈ പോസ്റ്റര്‍ ഇതിനകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്.
നേരത്തെ ചിത്രത്തിനായുള്ള ഡബ്ബിംഗ് മോഹന്‍ലാല്‍ പൂര്‍ത്തിയാക്കി എന്ന അപ്‌ഡേറ്റുമായി ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്ന് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പങ്കുവച്ചിരുന്നു.

മഹേഷ് നാരായണന്റെ സംവിധാനത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായി ശ്രീലങ്കയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. പല ഷെഡ്യൂളുകളായി നടന്ന 99 ദിവസത്തെ ചിത്രീകരണമാണ് തുടരും എന്ന സിനിമയ്ക്കായി നടന്നത്. രജപുത്രയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് നിര്‍മ്മാണം. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം കുടുംബത്തെ ഏറെ സ്‌നേഹിക്കുന്ന ഒരു കുട്ടംബനാഥന്‍. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്‌സി ഡ്രൈവര്‍. ഇദ്ദേഹത്തിന്റെ ജീവിതം നര്‍മ്മത്തിലൂടെയും ഹൃദയസ്പര്‍ശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

ഇടവേളയ്ക്കു ശേഷമാണ് മോഹന്‍ലാല്‍ സാധാരണക്കാര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.