...
Home News National ഇന്ത്യക്കാര്‍ക്ക് സൗജന്യ പ്രവേശനം അനുവദിച്ച് മലേഷ്യൻ സർക്കാർ

ഇന്ത്യക്കാര്‍ക്ക് സൗജന്യ പ്രവേശനം അനുവദിച്ച് മലേഷ്യൻ സർക്കാർ

നിലവില്‍ ഇന്ത്യക്കാര്‍ക്കുള്ള മലേഷ്യന്‍ ടൂറിസ്റ്റ് ഇ-വിസയ്ക്ക് ഒരാള്‍ക്ക് 3,799 രൂപയാണ് നിരക്ക്.

255

ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ തന്നെ പ്രവേശനം അനുവദിച്ച് മലേഷ്യ. ഡിസംബര്‍ 1 മുതല്‍ മലേഷ്യ സന്ദര്‍ശിക്കുന്ന ഇന്ത്യയിലെയും ചൈനയിലെയും പൗരന്മാര്‍ക്ക് വിസ ആവശ്യമില്ല. കൂടാതെ 30 ദിവസം വരെ വിസയില്ലാതെ രാജ്യത്ത് താമസിക്കുകയും ചെയ്യാം. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ടൂറിസ്റ്റുകളുടെയും നിക്ഷേപകരുടെയും പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിനായി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

നിലവില്‍ ഇന്ത്യക്കാര്‍ക്കുള്ള മലേഷ്യന്‍ ടൂറിസ്റ്റ് ഇ-വിസയ്ക്ക് ഒരാള്‍ക്ക് 3,799 രൂപയാണ് നിരക്ക്. വിസ രഹിത യാത്രയായതിനാല്‍ സ്വന്തം രാജ്യത്തിനുള്ളിലെ മറ്റേതെങ്കിലും സ്ഥലത്തേക്കുള്ള യാത്രയുടേതിന് സമാനമായ രീതിയില്‍ സന്ദര്‍ശനം നടത്താം. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍, മലേഷ്യയില്‍ മൊത്തം 9.16 ദശലക്ഷം വിനോദസഞ്ചാരികളാണ് എത്തിയത്.ഇതില്‍ തന്നെ 2,83,885 പേര്‍ ഇന്ത്യക്കാരായിരുന്നു.

മലേഷ്യയുടെ വിനോദസഞ്ചാര മേഖലയിലേക്ക് ഗണ്യമായ സംഭാവന നല്‍കുന്ന രാജ്യമെന്ന നിലയ്ക്കാണ് ഇന്ത്യക്കാര്‍ക്ക് വിസ രഹിത പ്രവേശനം മലേഷ്യ അനുവദിച്ചിരിക്കുന്നത്. നേരത്ത സന്ദര്‍ശക വിസ ഇല്ലാതെ തന്നെ ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡും പ്രവേശനം അനുവദിച്ചിരുന്നു. 2024 മേയ് വരെയാണ് ഈ ആനുകൂല്യം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.