ജനപ്രീതിയിൽ മഞ്ജു വാര്യരെ പിൻ തള്ളി മമിത ബൈജു

മമിത ചെറു വേഷങ്ങളിലൂടെയായിരുന്നു മലയാള സിനിമയില്‍ സജീവമായത്. നായികയായി അവസരം ലഭിച്ചപ്പോള്‍ അത് താരത്തിനു പ്രയോജനപ്പെടുത്താനുമായി.

ജനപ്രീതിയില്‍ മുന്നിലുള്ള മലയാളി നായികാ താരങ്ങളുടെ പട്ടികയിൽ വൻ മാറ്റങ്ങളാണ് വന്നിരിക്കുന്നത് എന്ന് ഓര്‍മാക്സ് മീഡിയ റിപ്പോർട്ട്‌ ചെയ്യുന്നു. മെയ് മാസത്തില്‍ ഒന്നാമത് എത്തിയിരിക്കുന്ന താരം യുവ നടി മമിത ആണ്. പ്രേമലുവിന്റെ വൻ വിജയമാണ് ജനപ്രീതിയില്‍ താരത്തെ മുന്നിലെത്താൻ സഹായിച്ചത്. ഏപ്രിലില്‍ രണ്ടാമതായിരുന്നു മമിതയുടെ സ്ഥാനമെന്നാണ് താരങ്ങളുടെ പട്ടിക ഓര്‍മാക്സ് പുറത്തുവിട്ടതില്‍ വ്യക്തമാക്കിയിരുന്നത്.

മമിത ചെറു വേഷങ്ങളിലൂടെയായിരുന്നു മലയാള സിനിമയില്‍ സജീവമായത്. നായികയായി അവസരം ലഭിച്ചപ്പോള്‍ അത് താരത്തിനു പ്രയോജനപ്പെടുത്താനുമായി. ഇന്നിപ്പോള്‍ ഓര്‍മാക്സിന്റെ പട്ടികയില്‍ മമിത ആദ്യമായി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് താരത്തിന്റെ സിനിമ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം ആയേക്കും എന്നാണ് റിപ്പോർട്ടുകൾ.

സര്‍പ്രൈസായ പ്രേമലുവിന്റെ വിജയത്തോടെ മലയാളി താരങ്ങളില്‍ മുൻനിരയിലായി മമിത എന്നത് തിളക്കമേറുന്നു. നിലവില്‍ മമിതയെ നായികയാക്കി നിരവധി സിനിമകളാണ് ഒരുങ്ങുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏപ്രിലില്‍ ഒന്നാമതുണ്ടായിരുന്ന മഞ്ജു വാര്യരെ പിൻ തള്ളി ആണ് മമിത ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. ഏറെ കാലത്തിനു ശേഷം സിനിമയിലേക്ക് തിരികെ എത്തിയ ശോഭന പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയതും ശ്രദ്ധേയമാണ്.

നാലാം സ്ഥാനത്ത് അനശ്വര രാജനാണ് താരങ്ങളുടെ പട്ടികയില്‍ ഇടംനേടിയിരിക്കുന്നത് . അടുത്തിടെ അനശ്വര രാജന്റേതായി നിരവധി സിനിമകളാണ് വൻ ഹിറ്റായത്. യുവ നായികമാരില്‍ മുൻനിരയില്‍ ഇരിപ്പിടമുറപ്പിക്കാൻ താരത്തിന് സാധിച്ചുവെന്നത് ചെറിയ ഒരു നേട്ടമല്ല. തൊട്ടുപിന്നില്‍ ഐശ്വര്യ ലക്ഷ്‍മിയാണ് സ്ഥാനം പിടിച്ചിട്ടുള്ളത്.

മലയാള സിനിമയിലെ മുൻ കാല നായികമാരെ കടത്തി വെട്ടി പുതുമുഖ നായികമാർ ജനപ്രീതിയിൽ മുന്നിലേക്ക് എത്തുന്നത് വലിയ പ്രചോദനം ആണ് സിനിമയിലേക്ക് ആഗ്രഹിക്കുന്ന ആളുകൾക്ക് നൽകുന്നത്. മലയാളി പ്രക്ഷകരുടെ മാറി വരുന്ന ആസ്വാധന, കാഴ്ച്ചപാടുകളുടെ മാറ്റം കൂടിയാണ് ഇതെന്ന് അനുമാനിക്കാം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

എസ്‌പിയോണേജ് ത്രില്ലറുകളിൽ നിന്ന് വ്യത്യസ്‌തമായി, ‘പാട്രിയറ്റ്’ സിനിമ

സൈനിക സ്ഫോടക വസ്‌തുക്കൾ നിർമ്മിക്കാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന ഡൈനാമൈറ്റിൻ്റെ ഉപജ്ഞാതാവ് എന്ന നിലയിൽ മാത്രം പരാമർശിക്കപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് ആൽഫ്രഡ് നോബൽ തൻ്റെ സമ്പത്തിൻ്റെ സിംഹഭാഗവും നോബൽ സമ്മാനങ്ങൾ സ്ഥാപിക്കാൻ സംഭാവന ചെയ്‌തതിനെ കുറിച്ചുള്ള അപ്പോക്രിഫൽ കഥ കേട്ടാണ് നാമെല്ലാവരും വളർന്നത്. ഈ കഥ പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ചിലർ അത് തള്ളിക്കളയുന്നുപോലും,...

Keep exploring...

യുഎസ്- ഇറാൻ സംഘർഷം; ഹോർമുസ് കടലിടുക്ക് തുറക്കാൻ മാരകമായ ഡ്രോണുകളും റോബോട്ടുകളും നൽകാൻ ഉക്രെയ്ൻ

അമേരിക്കയും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സൈനിക, നയതന്ത്ര സംഘർഷങ്ങൾ പുതിയ വഴിത്തിരിവിലെത്തി. വാഷിംഗ്ടണിനെ സങ്കീർണമായ ഒരു സാഹചര്യത്തിൽ കുടുക്കി....

സ്ത്രീകളുടെ ഗുരുതരമായ PCOS രോഗം ഇനി PMOS എന്ന് വിളിക്കപ്പെടും

സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു വലിയ വാർത്ത പുറത്തു വന്നിരിക്കുന്നു. വളരെക്കാലമായി വ്യാപകമായിരുന്ന പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS)...

More News

യുഎസ്- ഇറാൻ സംഘർഷം; ഹോർമുസ് കടലിടുക്ക് തുറക്കാൻ മാരകമായ ഡ്രോണുകളും റോബോട്ടുകളും നൽകാൻ ഉക്രെയ്ൻ

അമേരിക്കയും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സൈനിക, നയതന്ത്ര സംഘർഷങ്ങൾ പുതിയ വഴിത്തിരിവിലെത്തി. വാഷിംഗ്ടണിനെ സങ്കീർണമായ ഒരു സാഹചര്യത്തിൽ കുടുക്കി....

സ്ത്രീകളുടെ ഗുരുതരമായ PCOS രോഗം ഇനി PMOS എന്ന് വിളിക്കപ്പെടും

സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു വലിയ വാർത്ത പുറത്തു വന്നിരിക്കുന്നു. വളരെക്കാലമായി വ്യാപകമായിരുന്ന പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS)...

എടിഎമ്മിലൂടെയും യുപിഐയിലൂടെയും പിഎഫ് പണം പിൻവലിക്കൽ ഉടൻ

തൊഴിൽ അവസരങ്ങളെയും തൊഴിലാളി ക്ഷേമത്തെയും തടസപ്പെടുത്തുന്ന ആഗോള പ്രതിസന്ധികളോട്, പ്രത്യേകിച്ച് വ്യാവസായിക ക്ലസ്റ്ററുകളിൽ, പ്രതികരിക്കുന്നതിന് സർക്കാരും വ്യവസായവും സംയുക്തമായി...

ബിജെപിക്ക് വോട്ട് ശതമാനം വർധിപ്പിക്കാനായില്ല; വോട്ടുകൾ യുഡിഎഫിന് മറിച്ചു

കേരളത്തിൽ ബിജെപിക്ക് വോട്ട് ശതമാനം വർധിപ്പിക്കാനായില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടിയെങ്കിലും വോട്ട് ശതമാനത്തിൽ കാര്യമായ വർധനയുണ്ടാക്കാൻ...

ഉദയനിധി സ്റ്റാലിന് സനാതന ധര്‍മ്മം എന്തെന്ന് അറിയില്ല; വിമര്‍ശനവുമായി ആര്‍എസ്എസ്

ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ്റെ സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ല. ഉദയനിധിക്ക്...

ഗൂഗിൾ റീകാപ്ച മാറുന്നു: ഇനി മനുഷ്യനാണെന്ന് തെളിയിക്കാൻ ക്യുആർ കോഡ് സ്കാൻ ചെയ്യണം

ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ നമ്മൾ മനുഷ്യനാണോ അതോ റോബോട്ടാണോ എന്ന് തിരിച്ചറിയാൻ ഗൂഗിൾ ഉപയോഗിക്കുന്ന 'ക്യാപ്ച' (CAPTCHA) സംവിധാനത്തിൽ വിപ്ലവകരമായ...

വാട്സാപ്പിന്റെ പച്ചനിറം മാറും; പ്രീമിയം ഫീച്ചറുകളുമായി ‘വാട്സാപ്പ് പ്ലസ്’ എത്തി

വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ 'വാട്സാപ്പ് പ്ലസ്' ഔദ്യോഗികമായി അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കുന്ന രീതിയിൽ...