...
Home Entertainments 22 വർഷങ്ങൾക്ക് ശേഷം ‘കാരിക്കാമുറി ഷൺമുഖൻ’ ആയി മമ്മൂട്ടി എത്തുമ്പോൾ

22 വർഷങ്ങൾക്ക് ശേഷം ‘കാരിക്കാമുറി ഷൺമുഖൻ’ ആയി മമ്മൂട്ടി എത്തുമ്പോൾ

ഇത്തവണ ഷൺമുഖൻ അതിഥി വേഷത്തിലാണ് എത്തുന്നത്. പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടും ഈ വേഷം കൈകാര്യം ചെയ്യുന്നത്.

277

മലയാള സിനിമാപ്രേമികൾ ഏറെ സ്‌നേഹിച്ച കഥാപാത്രമായ ‘കാരിക്കാമുറി ഷൺമുഖൻ’ 22 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ എത്തുന്നതിന്റെ ആവേശത്തിലാണ് മമ്മൂട്ടി ആരാധകർ . 2004-ൽ പുറത്തിറങ്ങിയ രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക് എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കരുത്തുറ്റ പൊലീസുകാരൻ തന്നെയാണ് ഷൺമുഖൻ. ആരാധകർക്ക് ഇന്നും പ്രിയങ്കരനായ ഈ കഥാപാത്രത്തിന്റെ മടങ്ങിവരവ് വലിയ പ്രതീക്ഷയാണ് സൃഷ്ടിക്കുന്നത്.

ഇത്തവണ ഷൺമുഖൻ അതിഥി വേഷത്തിലാണ് എത്തുന്നത്. പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടും ഈ വേഷം കൈകാര്യം ചെയ്യുന്നത്. കൊച്ചിയിലെ പൊലീസുകാരുടെ ജീവിതവും സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം.

പ്രകാശ് വർമ്മയ്ക്കൊപ്പം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. അഭിരാമിയും സിദ്ധിഖും മറ്റു പ്രധാന വേഷങ്ങളിൽ എത്തും. ചിത്രത്തിന്റെ രചന ഉദയകൃഷ്ണ നിർവഹിക്കുന്നു. ശങ്കർ രാമകൃഷ്ണൻ കോ-ഡയറക്ടറായി പ്രവർത്തിക്കുന്നു. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു.

സത്യം സിനിമാസിന്റെ ബാനറിൽ എം.ജി. പ്രേമചന്ദ്രനും വർണ ചിത്രയുടെ ബാനറിൽ മഹാ സുബൈറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വർഷങ്ങൾക്കിപ്പുറം കാരിക്കാമുറി ഷൺമുഖന്റെ മടങ്ങിവരവ് പ്രേക്ഷകരിൽ ആവേശം പകരുന്നതാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.