11 September 2026
Home Entertainments ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ ആദ്യ പത്തിലെത്തുന്ന ഏക മലയാളി താരമായി മമ്മൂട്ടി

ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ ആദ്യ പത്തിലെത്തുന്ന ഏക മലയാളി താരമായി മമ്മൂട്ടി

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തമിഴ് സൂപ്പർ താരം വിജയ്‌യാണ്. രണ്ടാം സ്ഥാനത്ത് മഹേഷ് ബാബുവും മൂന്നാമത് പ്രഭാസുമാണ് .

244

പുതിയ ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ ഇടം നേടിയിരിക്കുകയാണ് മലയാളികളുടെ അഭിമാന താരം മമ്മൂട്ടി. ലിസ്റ്റിലെ ആദ്യ പത്തിലെത്തുന്ന ഏക മലയാളി താരമാണ് മമ്മൂട്ടി. 2024 ൽ ജനുവരി മുതല്‍ മാര്‍ച്ച്‌ മാസം വരെ ഗൂഗിളില്‍ ട്രെന്‍ഡായവരില്‍ മുന്‍നിരയിലുള്ള ദക്ഷിണേന്ത്യൻ താരങ്ങളുടെ പട്ടികയിലാണ് മമ്മൂട്ടിയും ഇടം പിടിച്ചിരിക്കുന്നത്.

ഈ കാലയളവില്‍ ട്രെന്‍ഡായവരില്‍ ഏക മലയാളി താരമാണ് മമ്മൂട്ടി. അതേസമയം പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തമിഴ് സൂപ്പർ താരം വിജയ്‌യാണ്. രണ്ടാം സ്ഥാനത്ത് മഹേഷ് ബാബുവും മൂന്നാമത് പ്രഭാസുമാണ് .

അതേസമയം തമിഴിൽ നിന്നും രജനികാന്ത് തെന്നിന്ത്യന്‍ താരങ്ങളില്‍ നാലാം സ്ഥാനത്ത് ഇടംനേടിയിട്ടുണ്ട്.അഞ്ചാമതായി അല്ലു അര്‍ജുനും ആറാമതായി ധനുഷും ഏഴാമതായി സൂര്യയും എട്ടാമതായി മമ്മൂട്ടിയുമാണ് പട്ടികയിൽ ഇടം നേടിയത്. ഒൻപത് പത്തു സ്ഥാനങ്ങളിൽ യഥാക്രമം ചിരഞ്ജീവിയും രാം ചരണുമാണ്.