മമ്മൂട്ടി കമ്പനിയുടെ ആദ്യ ആക്ഷൻ സിനിമ ടർബോ എത്തുന്നു

ഏറെ കാലത്തിനു ശേഷം ആക്ഷൻ കോമഡി സിനിമയിലേക്ക് മമ്മൂട്ടിയുടെ വരവ് ആവേശത്തോടെ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മിഥുൻ മാനുവൽ തോമസ് ആണ് സിനിമയുടെ തിരക്കഥ.

മമ്മൂട്ടി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുത്തൻ മമ്മൂട്ടി സിനിമയാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ. ഏറെ കാലത്തിനു ശേഷം ആക്ഷൻ കോമഡി സിനിമയിലേക്ക് മമ്മൂട്ടിയുടെ വരവ് ആവേശത്തോടെ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മിഥുൻ മാനുവൽ തോമസ് ആണ് സിനിമയുടെ തിരക്കഥ.

നിരന്തരമായി പുറത്ത് വിട്ട ഫോട്ടോസ്, പോസ്റ്റർ എന്നിവ ചെറുതായൊന്നുമല്ല ആരാധകർക്ക് പ്രതീക്ഷ നൽകിയത്. ഇന്നിതാ വലിയൊരു അപ്ഡേറ്റുമായി സിനിമയുടെ അണിയറ പ്രവർത്തകർ വന്നിരിക്കുന്നു. ആരാധകർ ഏറെ കാത്തിരുന്ന സിനിമയുടെ റിലീസ് തിയതി ആണ് പുറത്ത് വീട്ടിരിക്കുന്നത്. സിനിമ ജൂൺ 13 തിയേറ്ററുകളിൽ എത്തും എന്നാണ് നിലവിലെ പ്രതികരണം വ്യക്തമാക്കുന്നത്. തകർത്തോടിക്കൊണ്ടിരിക്കുന്ന മലയാള സിനിമയ്ക്ക് മറ്റൊരു പൊൻതൂവൽ ആയിരിക്കും ടർബോ സമ്മാനിക്കാൻ പോകുന്നത് എന്ന പ്രതീക്ഷയിലാണ് സിനിമ ലോകം.

മമ്മൂട്ടി കമ്പനി ഒരുക്കുന്ന ആദ്യ ആക്ഷൻ സിനിമയും, കമ്പനിയുടെ അഞ്ചാമത്തെ സിനിമയുമാണ് ടർബോ. ആക്ഷൻ രംഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്ന സിനിമയിൽ മമ്മൂട്ടിക്ക് ഒപ്പം കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും ഉൾപ്പെടെ വലിയ താര നിര ആണ് എത്തുന്നത്.

വിയറ്റ്നാം ഫൈറ്റേർസാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ്. ഛായാഗ്രഹണം: വിഷ്ണു ശർമ്മ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ഹോളിവുഡ് സിനിമകളിലെ ആക്ഷൻ രംഗങ്ങൾക്കും ചെയ്‌സിംഗ് രംഗങ്ങൾക്കും ഉപയോഗിക്കുന്ന നൂതന സംവിധാനങ്ങൾ ആണ് സിനിമയിൽ ഉപയോഗിക്കുന്നത്. മികച്ച ആക്ഷൻ സിനിമകൾ വിരളമായി മാറിയ മലയാള സിനിമയിലേക്ക് മറ്റൊരു ഗംഭീര ആക്ഷൻ സിനിമ എന്ന പ്രതീക്ഷ ആണ് അണിയറ പ്രവർത്തകർ നൽകുന്നത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

എട്ട് വർഷത്തിന് ശേഷം ആകാശവാണിയിൽ അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം; മോഹൻലാലും ഭാഗമാകും

ആകാശവാണി ശ്രോതാക്കൾക്ക് ഗൃഹാതുര അനുഭവമായി അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം. എട്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് റേഡിയോ നാടകങ്ങളുടെ ഈ മഹോത്സവം വീണ്ടും ആരംഭിക്കുന്നത്. ഏഴ് ദിവസം നീളുന്ന നാടകോത്സവം ആകാശവാണിയുടെ കേരള നിലയങ്ങൾ വഴി മെയ് 18 വരെ രാത്രി 9.30 ന് പ്രക്ഷേപണം ചെയ്യും. ഉച്ചയ്ക്ക് 1 മണിക്ക് പുനപ്രക്ഷേപണവും ഉണ്ടായിരിക്കും. ആദ്യ...

Keep exploring...

‘ചൈന നിധി കണ്ടെത്തി’; യുദ്ധവിമാനങ്ങളും മിസൈലുകളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന അപൂർവ ലോഹങ്ങൾ കണ്ടെത്തി

ലോകമെമ്പാടുമുള്ള യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയിൽ, അപൂർവ ഭൂമി ധാതുക്കളുടെ മേഖലയിൽ ചൈന ഒരു പ്രധാന വിജയം കൈവരിച്ചു. ലോകമെമ്പാടും...

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്രയുടെ തിയതി പ്രഖ്യാപിച്ചു: കേരള മുഖ്യമന്ത്രി

കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. വയോജനങ്ങള്‍ക്കായി...

More News

ബോളിവുഡിലെ ഏറ്റവും വലിയ പ്രശ്‌നം താര പരിവാരങ്ങളും ആണെന്ന് പ്രിയദർശൻ

ഹിന്ദി സിനിമയിലെ ഒരു സംസ്‌കാരത്തെ കുറിച്ച് പ്രിയദർശൻ സംസാരിച്ചപ്പോൾ അത് ഒട്ടും മടിച്ചുനിന്നില്ല. 'ഭൂത് ബംഗ്ല'യുടെ പ്രമോഷനുകൾക്കിടെ, അഭിനേതാക്കളുടെ...

യുകെയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജി ആലോചിക്കുന്നതായി റിപ്പോർട്ട്

യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവയ്ക്കാനുള്ള സാധ്യത പരിഗണിക്കുന്നതായി റിപ്പോർട്ട്. ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ രാഷ്ട്രീയ പ്രതിസന്ധി ശക്തമാകുന്നതിനിടയിലാണ്...

‘ചൈന നിധി കണ്ടെത്തി’; യുദ്ധവിമാനങ്ങളും മിസൈലുകളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന അപൂർവ ലോഹങ്ങൾ കണ്ടെത്തി

ലോകമെമ്പാടുമുള്ള യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയിൽ, അപൂർവ ഭൂമി ധാതുക്കളുടെ മേഖലയിൽ ചൈന ഒരു പ്രധാന വിജയം കൈവരിച്ചു. ലോകമെമ്പാടും...

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്രയുടെ തിയതി പ്രഖ്യാപിച്ചു: കേരള മുഖ്യമന്ത്രി

കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. വയോജനങ്ങള്‍ക്കായി...

ദിവസവും 5 മിനിറ്റ് വ്യായാമം പോലും ആയുസ്സ് കൂട്ടാം; പുതിയ പഠനത്തിൽ നിർണായക കണ്ടെത്തൽ

വ്യായാമത്തിന് സമയം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസകരമായ കണ്ടെത്തലുമായി പുതിയ ഗവേഷണം. ദിവസവും വെറും 5 മിനിറ്റ് നേരിയ ശാരീരിക...

അമേരിക്കയിൽ ഇന്ത്യൻ മാമ്പഴങ്ങൾക്ക് വൻ ഡിമാൻഡ്; “മാമ്പഴ നയതന്ത്രം” ശ്രദ്ധേയമാകുന്നു

ഇന്ത്യൻ മാമ്പഴങ്ങൾക്ക് അമേരിക്കയിൽ വലിയ ആവേശമാണ് അനുഭവപ്പെടുന്നത്. രുചിയുടെ രാജാക്കന്മാരായി അറിയപ്പെടുന്ന അൽഫോൻസോയും കേസർ മാമ്പഴങ്ങളും ആളുകൾ കൂട്ടത്തോടെ...

ബംഗാളിലെ സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ ലഭിക്കും; ശുഭേന്ദു മന്ത്രിസഭ സൗജന്യ ബസ് യാത്രയും ശമ്പള കമ്മീഷനും അംഗീകരിച്ചു

മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ സംസ്ഥാനത്തെ ജനങ്ങൾക്കായി നിരവധി ക്ഷേമ പദ്ധതികൾ അവതരിപ്പിച്ചു. തിങ്കളാഴ്‌ച...

ബിസിസിഐക്ക് വിവരാവകാശ നിയമമില്ലെന്ന് സിഐസിയുടെ വലിയ വിധി

വിവരാവകാശ നിയമപ്രകാരം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് 'പൊതു അതോറിറ്റി' എന്ന പദവി ലഭിക്കില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ...