ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിക്കാൻ മമ്മൂട്ടി ഫാൻസ്

മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്ട്രേലിയ ഘടകം ആണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

കേരളക്കരയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം. ഓരോ ദിവസവും നിമിഷവും മരിച്ചവരുടെ എണ്ണം വർദ്ധിച്ച് വരികയാണ്. ഇതിനോടകം 340 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനിയും നിരവധി പേർ മണ്ണിനടിയിൽ ആണ്. അവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ് രക്ഷാപ്രവർത്തകർ.

ദുരന്തത്തിൽ അകപ്പെട്ട് രക്ഷപ്പെട്ട നിരവധി പേർ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുകയാണ്. കുട്ടികൾ അടക്കമുള്ളവരുണ്ട് ഇക്കൂട്ടത്തിൽ. ഇവർക്കായി സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി ഫാൻസ്.

ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചു നൽകാനാണ് മമ്മൂട്ടി ഫാൻസ് തയ്യാറെടുക്കുന്നത്. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്ട്രേലിയ ഘടകം ആണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാകും സഹായം എത്തിക്കുക. നേരത്തെ തന്നെ കെയർ ആൻഡ് ഷെയർ ദുരന്ത സ്ഥലത്തു ആവശ്യമായ സഹായങ്ങൾ എത്തിച്ചു തുടങ്ങിയിരുന്നു. വലപ്പാട് സീ പി ട്രസ്റ്റും കെയർ ആൻഡ് ഷെയറിനൊപ്പം രംഗത്തുണ്ട്.

മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ ദുരന്ത സ്ഥലവും, ദുരിതാശ്വാസ ക്യാമ്പുകളും ഉടൻ തന്നെ സന്ദർശിച്ച് ജില്ലാ അധികാരികൾ മുഖാന്തിരം ആദ്യ ഘട്ടത്തിലുള്ള പഠനോപകരണങ്ങൾ കൈമാറും. തുടർന്ന് അവശ്യസാധനങ്ങളും മറ്റ് സഹായങ്ങളും ആവർത്തിക്കുമെന്ന് മമ്മൂട്ടി ഫാൻസ്‌ ഓസ്‌ട്രേലിയ ഘടകം ട്രഷറർ വിനോദ് കൊല്ലംകുളം പറഞ്ഞു.

സംഘടനയുടെ ഓസ്‌ട്രേലിയ വൈസ് പ്രസിഡന്റ് സജി പഴയാറ്റിയുടെ നേതൃത്വത്തിൽ കൂടുതൽ സഹായ പദ്ധതികൾ അണിയറയിലുണ്ടന്ന് പ്രസിഡന്റ് മദനൻ ചെല്ലപ്പനും പറഞ്ഞു. മറ്റു രാജ്യങ്ങളിലെ മമ്മൂട്ടി ഫാൻസ് പ്രവർത്തകരും നിരവധി സഹായ പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ട്.

നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ മമ്മൂട്ടി നൽകിയരുന്നു. പിന്നീട് ആവശ്യമായ കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. മമ്മൂട്ടിയും മകനും നടനുമായ ദുൽഖർ സൽമാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണം നൽകിയിരുന്നു. പതിനഞ്ച് ലക്ഷമാണ് താരം നൽകിയത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മമ്മൂട്ടി, പോരായ്‌മകളെ തീപ്പൊരിയാക്കി മാറ്റിയ സൂപ്പർസ്റ്റാർ

മമ്മൂട്ടിയുടെ ദീർഘായുസിനെ കുറിച്ചായിരുന്നു നമ്മൾ സംസാരിച്ചത്. ജിതേഷ് ആർവി പറഞ്ഞറിയിക്കാൻ പറ്റാത്ത ആ വാക്കുകൾ പറഞ്ഞു: "അയാൾ വളരെ അരക്ഷിതനായ ഒരു മനുഷ്യനാണ്, അതാണ് ഇവിടെയും പ്രധാനം. അവൻ്റെ ദേഷ്യമാണ് അവനെ മുന്നോട്ട് നയിക്കുന്നത്. ഇരുന്ന് ധ്യാനിച്ച് ആ പ്രകാശിപ്പിക്കുന്ന കണ്ടെത്തൽ നടത്തുന്നു… അത് അവനല്ല." ഒരു വിമർശകനിൽ നിന്നോ, കടുത്ത മതവിശ്വാസികളിൽ നിന്നോ ഇതുപോലുള്ള...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...