...
Home Entertainments മമ്മൂട്ടി സിനിമ ‘ടർബോ’ റിലീസിന് ഒരുങ്ങുന്നു

മമ്മൂട്ടി സിനിമ ‘ടർബോ’ റിലീസിന് ഒരുങ്ങുന്നു

മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ പ്രോഡക്ഷൻ കൂടിയായ ടർബോ കമ്പനി പ്രൊഡ്യൂസ് ചെയ്യുന്ന ആദ്യ ആക്ഷൻ - കോമഡി ഴോണർ സിനിമ കൂടിയാണ് എന്നതാണ് പ്രതേകത.

332

ഈ വർഷത്തെ ഏറ്റവും വലിയ ആരാധക കാത്തിരിപ്പിന് വിരാമമിടാൻ ടർബോ വരുന്നു. 2024 ലെ രണ്ടാമത്തെ മമ്മൂട്ടി ചിത്രമായ ടർബോ സംവിധാനം ചെയ്തിരിക്കുന്നത് വൈശാഖ് ആണ്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്‌ലർ എന്ന സിനിമയിൽ മമ്മൂട്ടി ഉണ്ടെങ്കിൽ പോലും ജയറാം ആയിരുന്നു സിനിമയിലെ നായകൻ. ഓസ്‌ലറിന് ശേഷം മിഥുൻ മാനുവൽ തോമസിന്റെ തന്നെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമ ഈ മാസം 23 ന് സിനിമ തിയേറ്ററുകളിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സെൻസറിംഗ് വിവരങ്ങളും ട്രെയിലറും ഇതുവരെ പുറത്ത് വിട്ടിട്ടില്ലെങ്കിലും 2 മണിക്കൂർ 35 മിനുറ്റ് ആണ് സിനിമയുടെ ദൈർഘ്യം എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ പ്രോഡക്ഷൻ കൂടിയായ ടർബോ കമ്പനി പ്രൊഡ്യൂസ് ചെയ്യുന്ന ആദ്യ ആക്ഷൻ – കോമഡി ഴോണർ സിനിമ കൂടിയാണ് എന്നതാണ് പ്രതേകത.

കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ ജീപ്പ് ഡ്രൈവർ ആയ ജോസ് ആയാണ് മമ്മൂട്ടി എത്തുന്നത്. നേരത്തെ ജൂണിൽ റിലീസ് തീരുമാനിച്ച സിനിമ ആയിരുന്നു എങ്കിൽപോലും ചില സാങ്കേതിക കാരണങ്ങളാൽ സിനിമ നേരത്തെ റിലീസ് ചെയ്യുന്നു എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

ഭ്രമയുഗം എന്ന ഹിറ്റ്‌ സിനിമക്ക് ശേഷം മമ്മൂട്ടി നായക വേഷത്തിൽ എത്തുന്ന സിനിമയിൽ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് വിയറ്റ്നാം ഫൈറ്റർസ് ആണ്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ്. മമ്മൂട്ടിയുടെ ആക്ഷൻ കോമഡി സിനിമകൾക്ക് പൊതുവെ വലിയ സ്വീകാര്യത ലഭിക്കാറുണ്ട് എന്നത് കൊണ്ട് തന്നെ ആരാധകർ ഒരുപാട് പ്രതീക്ഷകളോടെ ആണ് ടർബോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.