...
Home News Kerala മനോരമ കേരളീയ മതേതരത്വത്തോട് ചെയ്യുന്ന പാപത്തിന്റെ നൂറിരട്ടി ഏഷ്യാനെറ്റ് ചെയ്യുന്നുണ്ട്

മനോരമ കേരളീയ മതേതരത്വത്തോട് ചെയ്യുന്ന പാപത്തിന്റെ നൂറിരട്ടി ഏഷ്യാനെറ്റ് ചെയ്യുന്നുണ്ട്

മാധ്യമഅജണ്ടകളുടെ കണ്ടെന്റുകൾ എന്നും നിർണയിച്ച് മുമ്പോട്ട് പോകുന്ന ഏഷ്യാനെറ്റിനെതിരെ ഒരു പ്രേക്ഷക സമൂഹം പതുകെ ഉദയം ചെയ്തു. അവരെ തൃപ്തിപ്പെടുത്താനോ അംഗീകരിക്കാനോ തയ്യാറാവാതെ ഏഷ്യാനെറ്റ് വരച്ച വരയിൽ മറ്റുള്ളവർ നിന്നപ്പോൾ ഏഷ്യാനെറ്റ് ഉള്ളിൽ ചിരിച്ചു.

146

| സയിദ് അബി

ഒരു സംഘപരിവാർ സ്ഥാപനം എന്ന നിലക്ക് പുതിയൊരു കാൽവെപ്പിലൂടെ, കൃത്യമായ ധാരണകളിലൂടെ പതുകെ ചരിത്രത്തെ പാഠമാക്കി കൊണ്ട് മുമ്പോട്ട് പോവുകയാണ് ഏഷ്യാനെറ്റ്. ആ അർത്ഥത്തിൽ അഭിനന്ദനം അർഹിക്കുന്ന പ്രവർത്തിയിലൂടെയാണ് അവരുടെ അധ്വാനവഴി. തൊണ്ണൂറുകൾക്ക് ശേഷം ഏഷ്യാനെറ്റ് ഉണ്ടാക്കിയെടുത്ത കാഴ്ചയുടെ രാഷ്ട്രീയത്തിന് ഗംഭീരമായൊരു പ്രേക്ഷകലോകം ഉണ്ടായിരുന്നു. പലവിധ കാരണങ്ങൾ കൊണ്ട് അത് കൃത്യമായ അളവിൽ ഏറ്റക്കുറച്ചിലില്ലാതെ മുമ്പോട്ട് പോയി.മറ്റല്ലാ ദൃശ്യ മാധ്യമങ്ങളും പിന്നീട് ശ്രമിച്ചത് ഏഷ്യാനെറ്റിന്റെ പ്രേക്ഷകലോകത്തെ പകുതി എങ്കിലും നേടിയെടുക്കാനാണ്. അതിന് ഏഷ്യാനെറ്റിനെ അനുകരിച്ചും അനുസരിച്ചും മുമ്പോട്ട് പോയി.

എന്നാൽ സമാനമായത് പലരും പല രീതിയിൽ പറയുന്നത് കൊണ്ട് പ്രേക്ഷകർ ഏഷ്യാനെറ്റിൽ തന്നെ നിന്നു. ശ്രീകണ്ഠനായരാണ് ഈ കളിക്ക് കുറുകെ നടക്കാൻ തീരുമാനിച്ചത്.എല്ലാവരും ഏഷ്യാനെറ്റിന്റെ പ്രേക്ഷകരെ ലക്‌ഷ്യം വെച്ച് കണ്ടെന്റുകൾ നിർമിച്ച് പോകുമ്പോൾ ശ്രീകണ്ഠൻ ഒരു പൊളിച്ചെഴുത്ത് നടത്തി. ഏഷ്യാനെറ്റിനെ കൃത്യമായി അറിയുന്ന അദ്ദേഹം ശ്രേയസ് കുമാറും മനോരമയും നികേഷും ചെയ്ത വിഡ്ഢിത്തരങ്ങൾ ആവർത്തിച്ചില്ല. മാതൃഭൂമി ഒക്കെ ഏഷ്യാനെറ്റിന്റെ പ്രേക്ഷകരെ കാത്തിരുന്ന് മുടിഞ് പോയ സ്ഥാപനമാണ്.

മാധ്യമഅജണ്ടകളുടെ കണ്ടെന്റുകൾ എന്നും നിർണയിച്ച് മുമ്പോട്ട് പോകുന്ന ഏഷ്യാനെറ്റിനെതിരെ ഒരു പ്രേക്ഷക സമൂഹം പതുകെ ഉദയം ചെയ്തു. അവരെ തൃപ്തിപ്പെടുത്താനോ അംഗീകരിക്കാനോ തയ്യാറാവാതെ ഏഷ്യാനെറ്റ് വരച്ച വരയിൽ മറ്റുള്ളവർ നിന്നപ്പോൾ ഏഷ്യാനെറ്റ് ഉള്ളിൽ ചിരിച്ചു. ശ്രീകണ്ഠനായരുടെ സ്ഥാപനം അസ്സൽ സംഘി- ജാതി ഭ്രാന്തന്മാരുടെ കൈപിടിലാണെങ്കിലും പ്രേക്ഷകരെ സൃഷ്ടിക്കാനുള്ള അവരുടെ ആദ്യ ട്രാറ്റജി വിജയിച്ചു. ഏഷ്യാനെറ്റ് നിർമിക്കുന്ന സ്റ്റോറികളുടെയും ഡിബേറ്റുകളുടെയും തലക്കെട്ട് പല രൂപത്തിലിട്ട് ശീലിച്ച മറ്റുള്ളവർക്ക് മുമ്പിൽ ശ്രീകണ്ഠൻ മറ്റൊരു ന്യൂസ് റൂം തുറന്നു. ഏഷ്യാനെറ്റിനെ ഏഷ്യാനെറ്റിന്റെ വഴിക്ക് വിട്ട്, മറ്റ് കൂട്ടരേ സ്വീകരികലായിരുന്നു രീതി.
ലെഫ്റ്റുകാർ മൂക്കും കുത്തി വീണത് അവിടെയാണ് (ഇന്ന് ഒരുപാട് മോചിപ്പിക്കപ്പെട്ടു)

ഏഷ്യാനെറ്റിന്റെ ഇന്നത്തെ രീതിക്ക് കാരണമായൊരു മറ്റൊരു പാഠം അവർക്ക് നൽകിയത് സിപിഐഎമ്മാണ്. സിപിഐഎമ്മിന്റെ ബഹിഷ്കരണത്തിൽ നിന്ന് ആരെങ്കിലും എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കിൽ അത് ഏഷ്യാനെറ്റ് മാത്രമാണ്. സിപിഐഎം കരുതും പോലെയുള്ളൊരു പഠിത്തമല്ല അത്.
ശ്രീകണ്ഠൻ കൊണ്ട് വന്നത് മറ്റ് മാധ്യമങ്ങളും പതിയെ എടുക്കാൻ തുടങ്ങിയപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് ഡിബേറ്റിന് എടുക്കുന്ന വിഷയം അവരുടെ മാത്രം വിഷയമായി. പതുകെ മനോരമ കളം മാറി. മാതൃഭൂമിയും റിപോർട്ടറും മീഡിയ വണ്ണും മാറി.

അങ്ങനെ ഇരിക്കെയാണ് കൂന്നിമേൽ കുരു പോലെ സിപിഐഎം ബഹിഷ്കരണം വരുന്നത്. രണ്ടടി ഒരുമിച്ച് ഏൽക്കുക എന്നിടത്ത് നിന്ന് വേഗം രക്ഷപ്പെടുക എന്നതാണ് അടുത്ത മാർഗം.എത്ര അത് നീണ്ട് പോയാലും ഏഷ്യാനെറ്റിന് നഷ്ടം കൂട്ടും. ആകെ ഉള്ളൊരു മാർഗം സിപിഐഎമ്മുകാരോട് സംസാരിക്കുക എന്നതാണ്. കാല് പിടിച്ചു, കൈ പിടിച്ചു എന്നൊക്കെ കേട്ടാലും കാര്യം കാണുക എന്ന അവസ്ഥയിലേക്ക് ഏഷ്യാനെറ്റ് ആലോചന വന്നു.സിപിഐഎം ആ കള്ളിയിലേക്ക് കൃത്യമായി വീണു.സിപിഐഎം മനസിലാകാത്ത ജനങ്ങൾക്ക് ഇടയിലെ ബഹിഷ്കരണ സ്വീകാര്യത ഏഷ്യാനെറ്റ് മനസിലാക്കി.

പിന്നീട് രണ്ട് മാർഗമുണ്ട്, ഒന്ന്, പണ്ടത്തെ രീതി ലഘൂകരിക്കാം, ഭരണപാർട്ടിയോട് പക കുറക്കാം, സ്വീകാര്യത തിരികെ പിടിക്കാം.ഏഷ്യാനെറ്റിന് ആലോചിക്കാൻ പോലുമാവാത്ത കാര്യമാണത്‌. പിന്നെ ഉള്ളൊരു വഴി സിപിഐഎം അതിക്ഷേപം തുടരുക എന്നതാണ്.അത് പക്ഷെ, നിലവിലെ രീതിയിൽ മുമ്പോട്ട് പോകാനാവില്ല, അവരെ ക്ഷണിക്കണം, ഏഷ്യാനെറ്റിനെ കുറെ കാലമായി പരിചയമുള്ള സിപിഐഎം നേതാക്കളെ പരമാവധി അകറ്റണം.

എന്നാൽ സിപിഐഎം പ്രതിനിധികൾ ഉണ്ടെന്ന് തോന്നിക്കണം. എല്ലാ ചർച്ചയിലും അവരെ ക്ഷണിക്കാതെ, പതുകെ പ്രാതിനിധ്യം കുറച്ച് കൊണ്ട് വരുക എന്നതായി ലൈൻ.അതിനൊപ്പം അവർ ഉണ്ടാകുന്ന ചർച്ചകളിൽ അപ്രധാനമായി സിപിഐഎം പ്രതിനിധികളെ കാണുക. എപ്പോഴെങ്കിലും അതിക്ഷേപം നടത്തുക. സിപിഐഎം പ്രതിനിധികൾ ഇല്ലാത്ത സന്ദർഭത്തിൽ അതിന് അവസരം കാണുക, വിവാദമോ വിമർശനമോ വരുമ്പോൾ ഈ നാട്ടുകാരല്ലാത്ത പോലെ പെരുമാറുക.

അതിനൊപ്പം മറ്റ്‌ മാധ്യമങ്ങളുടെ കണ്ടെന്റുകളോട് കൃത്യമായ അകലം പാലിക്കുക.ശ്രീകണ്ഠൻ ഏഷ്യാനെറ്റിനോട് ചെയ്തത് എല്ലാ മാധ്യമങ്ങളോടും ഏഷ്യാനെറ്റ് തിരിച്ച് ചെയ്യുന്നു. ഏഷ്യാനെറ്റ് ശ്രമിക്കുന്നത് പുതിയൊരു വലത് പ്രേക്ഷകസമൂഹത്തെ ഉണ്ടാക്കി എടുക്കാനാണ്, അത് പക്ഷെ സിപിഐഎം വിമർശനമോ? എതിർപ്പോ ഇല്ലാതെ പതുകെ നടത്തിച്ച് എടുക്കണം.കൂട്ടത്തിൽ ഇടത് വിരുദ്ധത കൃത്യമായി വർധിപ്പിക്കണം.

മനോരമയും മാതൃഭൂമിയും നേരിട്ട് നിന്നിട്ടാണ് ഇടത് വിരുദ്ധതയുടെ സ്പേസ് കണ്ടെത്തുന്നതെങ്കിൽ ഏഷ്യാനെറ്റ് തന്ത്രപരമായി മറഞ്ഞിരുന്ന് അത് ചെയ്യുകയാണ്. മനോരമ കേരളീയ മതേതരത്വത്തോട് ചെയ്യുന്ന പാപത്തിന്റെ നൂറിരട്ടി ഏഷ്യാനെറ്റ് ചെയ്യുന്നുണ്ട്. അത്പോലെ 24 ചാനലും. 24 ഉം ഏഷ്യാനെറ്റുമാണ് മാധ്യമങ്ങളിൽ ഏറ്റവും അപകടം പരത്തുന്നത്. അതിനിടയിൽ ബഹുമാന്യനായ വേണു ബാലകൃഷ്ണനെയും ഉണ്ണിയുടെയും നേതൃത്വത്തിൽ സ്ത്രീകൾക്കും എല്ലാ ലിംഗങ്ങൾക്കും നീതി ഉറപ്പാക്കുന്ന എന്തോ വരുന്നുണ്ടെന്ന് കേൾക്കുന്നു

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.