Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
മീഡിയ ലിസ്റ്റില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ ആധികാരികമായി ഉള്‍പ്പെടുത്തണം: ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ | Nalamidam
18 September 2026
Home News Kerala മീഡിയ ലിസ്റ്റില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ ആധികാരികമായി ഉള്‍പ്പെടുത്തണം: ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ

മീഡിയ ലിസ്റ്റില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ ആധികാരികമായി ഉള്‍പ്പെടുത്തണം: ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ

കേന്ദ്ര സര്‍ക്കാര്‍ ബ്രോഡ് കാസ്റ്റ് മന്ത്രാലയം അംഗീകാരം നല്‍കിയ കേരളത്തിലെ രണ്ടു സംഘടനകളില്‍ ഒന്ന് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷനാണ് .

149

കേരള സര്‍ക്കാരിന്‍റെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിൽ നിന്നും സമയബന്ധിതമായി വാർത്തകൾ ലഭിക്കുന്നതിന് അധികാരികളുടെ ശ്രദ്ധ ഉണ്ടാവണമെന്നും മീഡിയ ലിസ്റ്റില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ ആധികാരികമായി ഉള്‍പ്പെടുത്തണമെന്നും ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഇതോടൊപ്പം തന്നെ, പത്ര ദൃശ്യ ഓണ്‍ലൈന്‍ നവമാധ്യമ പ്രവർത്തകരോട് സർക്കാർ കാണിക്കുന്ന പ്രതികാരം നടപടി അവസാനിപ്പിക്കണമെന്നും കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും സാമൂഹിക ഇടപെടലുകള്‍ക്ക് വേണ്ടിയും രൂപീകൃതമായ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ആവശ്യപ്പെട്ടു. ഈ കാര്യത്തിൽ ശക്തമായി പ്രതിക്ഷേധം ഉണ്ടെന്നും ജെ എം എ ഭാരവാഹികള്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ബ്രോഡ് കാസ്റ്റ് മന്ത്രാലയം അംഗീകാരം നല്‍കിയ കേരളത്തിലെ രണ്ടു സംഘടനകളില്‍ ഒന്ന് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷനാണ് .

യോഗത്തിൽ പത്തനംതിട്ട ജില്ലയിലെ അംഗങ്ങൾക്ക് ഐഡന്റിറ്റി കാർഡും വാഹന സ്റ്റിക്കറും സംസ്ഥാന ട്രഷറർ കൃഷ്ണകുമാർ വിതരണം ചെയ്തു. പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് വർഗീസ് മുട്ടം (എല്‍സ ന്യൂസ്‌ ഡോട്ട് കോം )അധ്യക്ഷതവഹിച്ചു .സംസ്ഥാന ട്രഷറർ കൃഷ്ണകുമാർ(ഇ ബി എം ന്യൂസ്‌ ) മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ വൈസ് പ്രസിഡണ്ടായി ജയൻകുമാർ കോന്നി(കോന്നി വാര്‍ത്ത ഡോട്ട് കോം ) ,കൈലാസ് കലഞ്ഞൂർ (കോന്നി വാര്‍ത്ത ഡോട്ട് കോം ന്യൂസ്‌ കോ ഓര്‍ഡിനേറ്റര്‍ )എന്നിവരെ വൈസ് പ്രസിഡന്റുമാരായി ചുമതലപ്പെടുത്തി . ജില്ലാ സെക്രട്ടറി ബാബു വെമ്മേലി)പമ്പ വിഷന്‍ ഡോട്ട് കോം ) സ്വാഗതവും, ജിബു വിജയന്‍ ( പി റ്റി എ ഓണ്‍ലൈന്‍ മീഡിയ ) നന്ദിയും പറഞ്ഞു.