...
Home Entertainments നായകനായി കതിര്‍ ആദ്യമായി മലയാളത്തിൽ എത്തുന്ന ‘മീശ’; ‘വികൃതി’ക്ക് ശേഷം എം.സി ജോസഫ് ചിത്രം

നായകനായി കതിര്‍ ആദ്യമായി മലയാളത്തിൽ എത്തുന്ന ‘മീശ’; ‘വികൃതി’ക്ക് ശേഷം എം.സി ജോസഫ് ചിത്രം

കതിരിന് ഇഷ്‌ടമായെന്നും മലയാള സിനിമയിൽ അഭിനയിക്കാനായതിൻ്റെ ആകാംക്ഷ

244

പ്രേക്ഷക ശ്രദ്ധ നേടിയ ‘വികൃതി’ എന്ന ചിത്രത്തിന് ശേഷം എം.സി ജോസഫ് സംവിധാനം ചെയ്യുന്ന ‘മീശ’യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ‘പരിയേറും പെരുമാൾ’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ കതിർ ആണ് ചിത്രത്തിൽ നായകനാകുന്നത്. മീശ കതിരിൻ്റെ ആദ്യ മലയാള ചിത്രം കൂടിയാണ്. സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് എം.സി ജോസഫ് തന്നെയാണ്.

ഷൈൻ ടോം ചാക്കോ, ഹക്കീം ഷാ, സുധി കോപ്പ, ശ്രീകാന്ത് മുരളി, ജിയോ ബേബി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. ആണുങ്ങളുടെ ഈഗോ ചർച്ച ചെയ്യുന്ന സിനിമയാണ് മീശ എന്നാണ് സംവിധായകൻ പറഞ്ഞത്. കഥയും കഥാപാത്രവും കതിരിന് ഇഷ്‌ടമായെന്നും മലയാള സിനിമയിൽ അഭിനയിക്കാനായതിൻ്റെ ആകാംക്ഷ അദ്ദേഹം പ്രകടിപ്പിച്ചുവെന്നും ചിത്രത്തെക്കുറിച്ച് എം.സി ജോസഫ് പറഞ്ഞു.

യൂണി‌കോൺ മൂവിസിൻ്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ട് ഫോർട്ട് കൊച്ചി, ചെറായി, മുനമ്പം, വാഗമൺ ഭാഗങ്ങളിലാണ് നടക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് സുരേഷ് രാജനാണ്. സംഗീതം- സൂരജ് എസ്.കുറുപ്പ്, എഡിറ്റിംഗ്- മനോജ്, പ്രൊഡക്ഷൻ കൺട്രോളർ -പ്രവീൺ ബി.മേനോൻ, ലൈൻ പ്രൊഡ്യൂസർ -സണ്ണി തഴുത്തല, കലാസംവിധാനം- മഹേഷ്, കോസ്റ്റ്യൂംസ് -സമീറ സനീഷ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.