...
Home News National നോയിഡയിൽ കൊവിഡ് ബാധിച്ച് മരിച്ച മാധ്യമപ്രവർത്തകർക്ക് സമർപ്പിച്ച സ്മാരകം ഉദ്ഘാടനം ചെയ്തു

നോയിഡയിൽ കൊവിഡ് ബാധിച്ച് മരിച്ച മാധ്യമപ്രവർത്തകർക്ക് സമർപ്പിച്ച സ്മാരകം ഉദ്ഘാടനം ചെയ്തു

കോണാകൃതിയിലുള്ളതും വൃത്താകൃതിയിലുള്ള അടിത്തറയിൽ നിൽക്കുന്നതുമായ സ്മാരകത്തിന് ആറ് മീറ്റർ ഉയരമുണ്ടെന്നും കറുത്ത മാർബിൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്നും ക്ലബ്ബ് അറിയിച്ചു

117

കോവിഡ് -19 വൈറസ് ബാധിച്ചു ജീവൻ നഷ്ടപ്പെട്ട ഇന്ത്യയിലുടനീളമുള്ള മാധ്യമപ്രവർത്തകർക്കായി സമർപ്പിച്ച സ്മാരകം ഇന്ന് ഉദ്ഘാടനം യുപിയിലെ നോയിഡയിൽ ചെയ്തു. നോയിഡ മീഡിയ ക്ലബ് നിർമ്മിച്ച സ്മാരകത്തിൽ രാജ്യത്തെ 26 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 497 പത്രപ്രവർത്തകരുടെ പേരുകൾ ചേർത്തിട്ടുണ്ട് .

“ഈ സ്മാരകം പാൻഡെമിക് മൂലം മരണമടഞ്ഞ മാധ്യമപ്രവർത്തകർക്ക് ഞങ്ങളുടെ ഹൃദയംഗമമായ ആദരാഞ്ജലിയെ പ്രതീകപ്പെടുത്തുന്നു. അവരുടെ കടമകളോടുള്ള അർപ്പണ മനോഭാവം, ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്താനുള്ള അവരുടെ ആഗ്രഹം, ‘ന്യൂസ് ഫസ്റ്റ്’ എന്ന മനോഭാവം എന്നിവ ഇത് പ്രതിഫലിപ്പിക്കുന്നു,” നോയിഡ മീഡിയ ക്ലബ് പറഞ്ഞു. .

കോണാകൃതിയിലുള്ളതും വൃത്താകൃതിയിലുള്ള അടിത്തറയിൽ നിൽക്കുന്നതുമായ സ്മാരകത്തിന് ആറ് മീറ്റർ ഉയരമുണ്ടെന്നും കറുത്ത മാർബിൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്നും ക്ലബ്ബ് അറിയിച്ചു. “സ്മാരകത്തിന്റെ ത്രികോണത മൂന്ന് മാധ്യമ സ്ട്രീമുകളെ സൂചിപ്പിക്കുന്നു: പ്രിന്റ്, ഇലക്ട്രോണിക്, ഡിജിറ്റൽ,” മീഡിയ ക്ലബ് കൂട്ടിച്ചേർത്തു.

ബിജെപി ഉപാധ്യക്ഷൻ ഗോപാൽ കൃഷ്ണ അഗർവാൾ, ഗൗതം ബുദ്ധ നഗർ ലോക്‌സഭാ എംപി മഹേഷ് ശർമ, രാജ്യസഭാ എംപി സുരേന്ദ്ര നഗർ, ബിജെപി ഉത്തർപ്രദേശ് (പടിഞ്ഞാറ്) അധ്യക്ഷൻ സത്യേന്ദ്ര സിസോദിയ, ജെവാർ എംഎൽഎ ധീരേന്ദ്ര സിങ് തുടങ്ങിയവർ സ്മാരകത്തിന്റെ ഉദ്ഘാടനത്തിനെത്തിയിരുന്നു. രാഷ്ട്രീയ ലോക്ദൾ പ്രസിഡന്റ് ജയന്ത് ചൗധരി, കർഷക നേതാവ് രാകേഷ് ടികൈത് എന്നിവരും പകർച്ചവ്യാധിക്കിടെ മരിച്ച മാധ്യമപ്രവർത്തകർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.