മെറ്റയും എഐ വഴിയേ; കണ്ടന്റ് റെക്കമന്റേഷന് ജനറേറ്റീവ് എഐ

ഇൻസ്റ്റാഗ്രാമിൽ ഉള്ളടക്കങ്ങളുടെ റെക്കമെന്റേഷനുകൾ കാണിക്കുന്നതിനും ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താനുമാണ് പ്രധാനമായും ചാറ്റ്ബോട്ട് ഉപയോഗിക്കുന്നത്.

- Advertisement -
- Advertisement -

ജനറേറ്റീവ് എഐയെ കൂടുതൽ പ്രയോജനപ്പെടടുത്താനൊരുങ്ങി സക്കർബർഗിന്റെ മെറ്റ. ഇൻസ്റ്റഗ്രാമിൽ കണ്ടന്റ് റെക്കമന്റേഷന് വേണ്ടിയാണ് ജനറേറ്റീവ് എഐ മെറ്റ ഉപയോഗിക്കുന്നത്. നേരത്തെ കമ്പനി വാട്ട്സാപ്പിൽ എഐ ചാറ്റ് ബോട്ട് അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇൻസ്റ്റാഗ്രാമിന്റെ സെർച്ച് ഫീച്ചറിൽ നേരിട്ട് ജനറേറ്റീവ് എഐ കമ്പനി പരീക്ഷിക്കുന്നുണ്ടെന്ന സൂചനകളും പുറത്തുവന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാം സെർച്ചിൽ പുതിയ ‘ചാറ്റ് വിത്ത് എഐ’ ഓപ്ഷൻ പോപ്പ് അപ്പ് ആയി വരുന്നു എന്ന് ചില ഉപഭോക്താക്കൾ പറയുന്നുണ്ട്. മെറ്റ എഐയുമായി ചാറ്റ് ചെയ്യാനുള്ള സൗകര്യമാണിത്. എന്നാൽ ഇത് സംബന്ധിച്ച് വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

ഇൻസ്റ്റാഗ്രാമിൽ ഉള്ളടക്കങ്ങളുടെ റെക്കമെന്റേഷനുകൾ കാണിക്കുന്നതിനും ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താനുമാണ് പ്രധാനമായും ചാറ്റ്ബോട്ട് ഉപയോഗിക്കുന്നത്. ഏതു തരം ഉള്ളടക്കങ്ങളാണ് ആവശ്യമെന്നത് സംബന്ധിച്ച വിവരങ്ങളടങ്ങിയ പ്രോംറ്റുകൾക്ക് മറുപടിയായി അതിനനുസരിച്ചുള്ളവ ഇൻസ്റ്റാഗ്രാം കാണിക്കും. ചില പ്രത്യേക വിഷയങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ കാണിക്കാനും എഐ ചാറ്റ്‌ബോട്ടിനോട് ആവശ്യപ്പെടാനാകും. ഇൻസ്റ്റാഗ്രാമിന്റെ കണ്ടന്റ് റെക്കമെന്റേഷൻ അൽഗൊരിതം മോശമാണെന്ന വിമർശനം നേരത്തെയുണ്ട്. ജനറേറ്റീവ് എഐ പ്രയോജനപ്പെടുത്തി ഇൻസ്റ്റാഗ്രാമിന് ഉപഭോക്താക്കളുടെ താൽപര്യങ്ങൾ മനസിലാക്കാനും അതിനനുസരിച്ച് ഉള്ളടക്കങ്ങൾ നിർദേശിക്കാനും സാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ദിവസമാണ് ജനറേറ്റീവ് എഐയിൽ അധിഷ്ഠിതമായ പ്രീമിയം ഗൂഗിൾ സെർച്ച് താമസിയാതെ ഗൂഗിൾ അവതരിപ്പിക്കുമെന്ന വാർത്ത പുറത്തുവന്നത്. ഇന്റർനെറ്റിലെ പരസ്യ വരുമാനത്തിൽ അധികപങ്കും നേടുന്ന കമ്പനിയാണ് ഗൂഗിൾ. കമ്പനിയുടെ പ്രധാന സേവനങ്ങളായ സെർച്ച്, യൂട്യൂബ്, ജിമെയിൽ തുടങ്ങിയവ സൗജന്യമായാണ് ഇപ്പോൾ നൽകുന്നത്.‍‍ ജനറേറ്റിവ് എഐ സെർച്ച് ക്ലൗഡിൽ പ്രവർത്തിപ്പിക്കാൻ ചെലവുണ്ടെന്നത് ആയിരിക്കാം ഗൂഗിളിനെ മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. എഐ സെർച്ചിന്റെ കാര്യത്തിൽ ഗൂഗിൾ ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിയെക്കാൾ പിന്നിലാണ്. ചാറ്റ്ജിപിടിയുടെ പ്രീമിയം സേവനത്തിനും പണമടയ്ക്കണം. എന്നാൽ മൈക്രോസോഫ്റ്റ് ബിങ്, കോപൈലറ്റ് തുടങ്ങിയ സേവനങ്ങളിൽ ഇപ്പോൾ നിലവിൽ ഫ്രീയായി ആണ് ലഭിക്കുന്നത്. സൈൻ-ഇൻ ചെയ്ത് ഉപയോഗിച്ചാൽ പ്രീമിയം ഫീച്ചറുകൾ പരീക്ഷിച്ചു നോക്കാനാകും.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി നിലനിർത്താൻ ആവശ്യമായ കഴിവുകളും മാറ്റിക്കൊണ്ട്, മീഡിയ, ഉള്ളടക്കം, സംഗീതം, ഡിസൈൻ തുടങ്ങിയ സൃഷ്‌ടിപരമായ വ്യവസായങ്ങളെ ഇത് ക്രമാനുഗതമായി പുനർനിർമ്മിക്കുന്നു. മനുഷ്യൻ്റെ സർഗ്ഗാത്മകതയെ മാറ്റിസ്ഥാപിക്കുകയല്ല, മറിച്ച് പ്രൊഫഷണലുകളെ വേഗത്തിൽ പ്രവർത്തിക്കാനും കൂടുതൽ ആശയങ്ങൾ പര്യവേക്ഷണം ചെയ്യാനും ആഴത്തിലുള്ള...

Keep exploring...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

More News

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

ക്ഷേത്രത്തിലും സൈനിക ക്യാമ്പിലും ആക്രമണം നടത്താൻ ഐഎസ്‌ഐ ബന്ധമുള്ള ഘടകത്തിന് പദ്ധതി, അന്വേഷണം തുടങ്ങി

ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായി ബന്ധമുള്ള പ്രവർത്തകർ വഴി ഡൽഹിയിലെ ഒരു ചരിത്ര പ്രസിദ്ധ ക്ഷേത്രം, ഡൽഹി- സോണിപത് ഹൈവേയിലെ...

ബേപ്പൂരിൽ അൻവർ- ആർ.എസ്.എസ് ഡീൽ?; ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു, വിവരങ്ങൾ പുറത്ത്

ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന വിശദാംശങ്ങൾ പുറത്തുവന്നു. ബിജെപിയുടെ വോട്ടുകൾ വ്യാപകമായി...

തമിഴ്‌നാട്ടിൽ DMKയും AIADMKയും കൈകോർത്തേക്കും എന്ന് അഭ്യൂഹം

ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയോ എഐഎഡിഎംകെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉയര്‍ത്തിയാല്‍ തമിഴക വെട്രി കഴകത്തിൻ്റെ 108 എംഎല്‍എമാരും രാജിവെക്കുമെന്ന്...

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...