...
Home News International അമേരിക്കയുടെ മറൈൻ കോർപ്‌സ് ജനറലായി മൈക്കൽ ലാംഗ്ലി; ഫോര്‍ സ്റ്റാര്‍ പദവി ലഭിക്കുന്ന ആദ്യ...

അമേരിക്കയുടെ മറൈൻ കോർപ്‌സ് ജനറലായി മൈക്കൽ ലാംഗ്ലി; ഫോര്‍ സ്റ്റാര്‍ പദവി ലഭിക്കുന്ന ആദ്യ കറുത്തവര്‍ഗ്ഗക്കാരൻ

യുനൈറ്റഡ് സ്റ്റേറ്റ്സ് ആഫ്രിക്കൻ കമാണ്ടിന്റെ ചുമതലയാണ് 60 വയസ്സുകാരനായ ജനറൽ മൈക്കിളിന് നൽകിയിരിക്കുന്നത്. വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലെ അമേരിക്കൻ മിലിട്ടറിയുടെ ചുമതല ജനറൽ മൈക്കിൾ ഏറ്റെടുക്കും.

207

അമേരിക്കയുടെ ഇതുവരെയുള്ള ചരിത്രത്തിൽ യുഎസ് മറൈൻ കോർപ്സ് ജനറലായി ആദ്യ കറുത്ത വർഗക്കാരൻ നിയമിതനായി . ഇത്തരത്തിൽ അമേരിക്കൻ സൈന്യത്തിൽ ഫോർ സ്റ്റാർ റേറ്റിംഗ് ലഭിക്കുന്ന ആദ്യ വ്യക്തിയാണ് ജനറൽ മൈക്കൽ ഇ.ലാംഗ്ലി.

നിലവിൽ യുനൈറ്റഡ് സ്റ്റേറ്റ്സ് ആഫ്രിക്കൻ കമാണ്ടിന്റെ ചുമതലയാണ് 60 വയസ്സുകാരനായ ജനറൽ മൈക്കിളിന് നൽകിയിരിക്കുന്നത്. വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലെ അമേരിക്കൻ മിലിട്ടറിയുടെ ചുമതല ജനറൽ മൈക്കിൾ ഏറ്റെടുക്കും.1941വരെ മറീൻ കോർപ്സിൽ, ആഫ്രിക്കൻ അമേരിക്കൻ വിഭാഗത്തെ റിക്രൂട്ട് ചെയ്യുന്നത് നിരോധിച്ചിരുന്നു.

എന്നാൽ ആ വർഷം തന്നെ പ്രസിഡന്റ് ഫ്രാങ്ക്‌ളിൻ റൂസ്‌വെൽറ്റ് എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് കടുത്ത എതിർപ്പുകളെ അതിജീവിച്ചു കറുത്തവർഗ്ഗക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് അനുമതി നൽകിയത്. ഫോര്‍ സ്റ്റാര്‍ പദവിയിലേക്കുയര്‍ത്തപ്പെട്ട ലാംഗ്ലി ലൂസിയാന ഷ്രീവ് പോര്‍ട്ടിലാണ് ജനിച്ചത്. ആര്‍ലിംഗ്ടണ്‍ ടെക്‌സസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയതിനു ശേഷം 1985ലാണ് മറീന്‍ കോര്‍പ്‌സില്‍ അംഗമായി ചേരുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.