...
Home Entertainments കുംഭമേളയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ‘മൊണാലിസ ഇനി ബോളിവുഡിലേക്ക്

കുംഭമേളയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ‘മൊണാലിസ ഇനി ബോളിവുഡിലേക്ക്

‘ഡയറി ഓഫ് മണിപ്പൂര്‍’ എന്ന പേരിലുള്ള സിനിമയിലൂടെയാകും മൊണാലിസ അഭിനയ രംഗത്തേക്ക് എത്തുക. ഈ ചിത്രവുമായി ബന്ധപ്പെട്ട് മൊണാലിസയുമായി സംവിധായകന്‍ സംസാരിച്ചു എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

255

യുപിയിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാ കുംഭമേളയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ മൊണാലിസ എന്നറിയപ്പെടുന്ന യുവതി ഇനി ബോളിവുഡിലേക്ക് . ‘മോനി ബോണ്‍സ്ലെ’ എന്ന് പേരുള്ള യുവതി ബോളിവുഡ് സംവിധായകന്‍ സനോജ് മിശ്രയുടെ സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്.

‘ഡയറി ഓഫ് മണിപ്പൂര്‍’ എന്ന പേരിലുള്ള സിനിമയിലൂടെയാകും മൊണാലിസ അഭിനയ രംഗത്തേക്ക് എത്തുക. ഈ ചിത്രവുമായി ബന്ധപ്പെട്ട് മൊണാലിസയുമായി സംവിധായകന്‍ സംസാരിച്ചു എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവതിയുടെ വീട്ടിലെത്തിയാണ് ചിത്രവുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചത് .

എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സോഷ്യൽ മീഡിയയായ ഇന്‍സ്റ്റഗ്രാമില്‍ ഇരുവരുടേയും ചിത്രം സനോജ് മിശ്ര പങ്കുവെച്ചിട്ടുണ്ട്. ‘രാമജന്മഭൂമി’, ‘ദി ഡയറി ഓഫ് വെസ്റ്റ് ബംഗാള്‍’, ‘കാശി ടു കശ്മീര്‍’ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സനോജ് മിശ്ര. കുടുംബം അനുവദിക്കുകയാണെങ്കില്‍ അഭിനയിക്കുമെന്ന് മൊണാലിസ നേരത്തെ വ്യക്തമാക്കിയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.