...
Home News International തകർച്ചയിലേക്ക് സ്വിഫ്റ്റ് ; അമേരിക്കൻ ഡോളറിന്റെ ഏകാധിപത്യം ഇല്ലാതാകുന്നു

തകർച്ചയിലേക്ക് സ്വിഫ്റ്റ് ; അമേരിക്കൻ ഡോളറിന്റെ ഏകാധിപത്യം ഇല്ലാതാകുന്നു

അമേരിക്കൻ ഡോളറിന്റെ ഏകാധിപത്യം നിലനിർത്തുന്നത് സ്വിഫ്റ്റിന്റെ ശേഷിയാണ്. അത് തകരുന്നതിന്റെ അവസാന നീക്കം ആണ് ഈ കഴിഞ്ഞ ആഴ്ച നടന്ന ഏഷ്യൻ രാജ്യങ്ങളുടെ സെപാം ഉപയോഗിക്കാനുള്ള തീരുമാനം.

138

| അനീഷ് മാത്യു

ഇറാൻ സ്വിഫ്റ്റ് എന്ന അന്താരാഷ്ട്ര പേയ്‌മെന്റ് ട്രാൻസ്ഫർ സംവിധാനത്തിൽ നിന്നും പുറത്താണ്. അതുകൊണ്ട് ഇറാന് സ്വന്തമായി ഒരു മെസേജിങ് സംവിധാനം ഉണ്ട്. SEPAM എന്ന പേരിൽ.
ഇന്ത്യ, പാകിസ്ഥാൻ, ഇറാൻ, ബംഗ്ലാദേശ്, മ്യാൻമർ, മാലിദ്വീപ്, നേപ്പാൾ, ശ്രീലങ്ക, ഭൂട്ടാൻ എന്ന ഒൻപതു രാജ്യങ്ങൾ ഈ സംവിധാനം അടുത്ത മാസം മുതൽ ഉപയോഗിക്കാൻ തീരുമാനിച്ചത് ആയി ഈ രാജ്യങ്ങളുടെ സെൻട്രൽ ബാങ്കുകളുടെ തലവന്മാരുടെ മീറ്റിംഗിൽ തീരുമാനിച്ചു.

ഈ സ്‌പാം ഉപയോഗിച്ചുള്ള ട്രാന്സാക്ഷനുകൾ റഷ്യയും ഇറാനും ആ രാജ്യങ്ങൾ തമ്മിലുള്ള ട്രേഡിന്റെ 80 ശതമാനവും ആയിട്ടുണ്ട്. ഈ സംവിധാനത്തിലേക്ക് പ്രധാന ഏഷ്യൻ രാജ്യങ്ങൾ ചേരുന്നത് വലിയ നീക്കം ആണ്. അമേരിക്കൻ ഡോളറിന്റെ ഏകാധിപത്യം നിലനിർത്തുന്നത് സ്വിഫ്റ്റിന്റെ ശേഷിയാണ്. അത് തകരുന്നതിന്റെ അവസാന നീക്കം ആണ് ഈ കഴിഞ്ഞ ആഴ്ച നടന്ന ഏഷ്യൻ രാജ്യങ്ങളുടെ സെപാം ഉപയോഗിക്കാനുള്ള തീരുമാനം.

കഴിഞ്ഞ ഒരു വർഷത്തിൽ ഉണ്ടായ ചില മാറ്റങ്ങൾ.

ചൈനയുടെയും ഫ്രാൻസിന്റെയും ഗ്യാസ് കച്ചവടം മുഴുവൻ ഇപ്പോൾ യുവാനിലാണ് കച്ചവടം നടക്കുന്നത്.


റഷ്യയും ചൈനയും അവരുടെ വ്യാപാരത്തിന്റെ 70% ത്തിലധികം റൂബിൾ അല്ലെങ്കിൽ യുവാൻ ഉപയോഗിക്കുന്നു.

ഇന്ത്യയും റഷ്യയും എണ്ണ വ്യാപാരം നടത്തുന്നത് മുഴുവനായും രൂപയിലാണ്.

ചൈനയുടെ സ്വിഫ്റ്റ് ബദലിൽ-ക്രോസ്-ബോർഡർ ഇന്റർബാങ്ക് പേയ്‌മെന്റ് സിസ്റ്റം (സിഐപിഎസ്)- ചേരുന്ന ആദ്യത്തെ ലാറ്റിൻ അമേരിക്കൻ ബാങ്കായി ബ്രസീലിന്റെ ബാങ്കോ ബിബിഎം മാറി.

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉൾപ്പെട്ട G7 ന്റെ ഭൗമരാഷ്ട്രീയ എതിരാളിയായ BRICS-ൽ ചേരാൻ 19 പുതിയ രാജ്യങ്ങൾ- സൗദി അറബിയയും മെക്സിക്കോയും അർജന്റീനയും പാകിസ്ഥാനും ഇറാനും യു എ ഇ അടക്കം അപേക്ഷിച്ചിരിക്കുന്നു.

ഈ അഗസ്റ്റിൽ നടക്കുന്ന സമ്മേളനത്തിൽ ബ്രിക്സ് വക ട്രേഡിങ് കറൻസിയെപ്പറ്റി തീരുമാനങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.