സ്ത്രീപക്ഷത്ത് നിന്ന് സിനിമ സംസാരിക്കുന്നത് ബഹുഭൂരിപക്ഷം ആളുകൾക്കും ഇഷ്ട്ടപ്പെടാറില്ല: അശ്വതി

ഇപ്പോൾ തന്നെ മലയാള സിനിമയിൽ നോക്കിയാൽ ബോയ്സ് ഗാങ് കഥകൾ ആണ് കൂടുതൽ വരുന്നത്. നായികമാർക്കൊന്നും സ്ഥാനമേ ഇല്ലാത്ത സിനിമകൾ ആണ് കൂടുതൽ. അപ്പഴും അവയൊക്കെ വളരെ മികച്ച സിനിമകൾ ആണ് എന്ന യാഥാർഥ്യം നിലനിൽക്കുന്നുണ്ട്.

അഭിമുഖം: അശ്വതി/ ശ്യാം സോർബ

ബി 32 മുതൽ 44 വരെ എന്ന സിനിമയിലൂടെ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ അഭിനേത്രിയാണ് അശ്വതി. നർത്തകി കൂടിയായ അശ്വതിയുമായുള്ള അഭിമുഖം.

?: അശ്വതിയുടെ സിനിമയിലേക്കുള്ള വരവ് എങ്ങനെ ആയിരുന്നു?

: എന്റെ സിനിമയിലേക്കുള്ള വരവ് യഥാർത്ഥത്തിൽ അപ്രതീക്ഷിതമായിരുന്നു. ഞാൻ ഒരു ഡാൻസർ ആണ്, അതുപോലെ ഡൽഹിയിൽ ആണ് സ്ഥിരതാമസം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമ വന്നതിന് ശേഷം, അതിൽ നിമിഷ ഒക്കെ അഭിനയിച്ചത് കണ്ടതിനു ശേഷമാണ് എനിക്കും സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹം ഉണ്ടായത്. പിന്നീട് നിരന്തരം കാസ്റ്റിംഗ് കോളിൽ ഒക്കെ കൊടുക്കുമായിരുന്നു എങ്കിലും അതുവഴിയൊന്നും അങ്ങനെ അവസരം കിട്ടിയിരുന്നില്ല.

പലപ്പോഴും ഓഡിഷന് വിളിച്ചപ്പോൾ പോലും എനിക്ക് ഡൽഹിയിൽ നിന്നും പോകാൻ പോലും പലപ്പോഴും പറ്റിയിരുന്നില്ല. പിന്നീട് കോവിഡിന്റെ ഒക്കെ അവസാന സമയത്താണ് ബി 32 മുതൽ 44 വരെ എന്ന സിനിമയുടെ കാസ്റ്റിംഗ് കോൾ കാണുകയും അയക്കുകയും ചെയ്യുന്നത്. പക്ഷെ ഞാൻ അയക്കും മുന്നേ തന്നെ ജയ എന്ന കഥാപാത്രവുമായി സംവിധായക ആയ ശ്രുതി ചേച്ചി എന്നെ മനസ്സിൽ കണ്ടിരുന്നു. ചേച്ചി എന്നെ നേരിട്ട് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയക്കുകയും ഓഡിഷന് വരാൻ പറ്റുമോ എന്ന ചോദിക്കുകയും ചെയ്തിരുന്നു.

2021 ഡിസംബറിൽ ആണ് ഇതൊക്കെ സംഭവിക്കുന്നത്. പിന്നീട് 2022 ജനുവരിയിൽ ഓഡിഷൻ നടന്നു. എന്റെ ജീവിതത്തിൽ ആദ്യമായി ഒരു ഓഡിഷന് വേണ്ടി നാട്ടിലേക്ക് പോയതും അതിൽ പങ്കെടുക്കുന്നതും ഇതിലാണ്. അതിനു മുൻപൊക്കെ വേറെ ചില സിനിമകൾക്ക് ഒക്കെ വേണ്ടി വീഡിയോ ഓഡിഷൻ കൊടുത്തിട്ടുണ്ട് എങ്കിലും നേരിട്ടുള്ള അനുഭവം ആദ്യമായിരുന്നു.

കുറച്ചു നാളുകൾക്ക് ശേഷം എന്നെ സെലക്ട് ചെയ്തതായി പറഞ്ഞു. അങ്ങനെ ആണ് ഞാൻ സിനിമയിലേക്ക് വരുന്നത്. ആ കഥാപാത്രം എന്റെ ഒരു ഭാഗ്യം ആയി തന്നെ കണക്കാക്കുന്നു. ഉള്ളിൽ അതിയായ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും വളരെ അപ്രതീക്ഷിതം ആയിരുന്നു.

?: B32 മുതൽ 44 വരെ എന്ന സിനിമയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിച്ചു കേട്ട ഒരു കഥാപാത്രം താങ്കളുടേത് ആണ്. എന്ത് തോന്നുന്നു അത് കേൾക്കുമ്പോൾ?

: ഈ സിനിമയിൽ ഏറ്റവും കൂടുതൽ ആളുകൾ എന്റെ കഥാപാത്രം ചർച്ച ചെയ്യുന്നു എന്നത് ഒരുപാട് പേര് പറഞ്ഞറിഞ്ഞു, മാത്രമല്ല പല ചർച്ചകളും കാണാനും കഴിഞ്ഞു. കരണമായിട്ട് എനിക്ക് തോന്നുന്നത്, എന്റെ കഥാപാത്രം ആണ് ആ സിനിമയിൽ മറ്റെല്ലാ കഥാപാത്രങ്ങളെയും തമ്മിൽ പരസ്പ്പരം ബന്ധപ്പെടുത്തുന്നത്. സിനിമയിൽ ഏറ്റവും കൂടുതൽ ഷൂട്ട് ഡേറ്റ് ഉണ്ടായിരുന്നതും ഈ കഥാപാത്രത്തിനായിരുന്നു. ജയ എന്ന കഥാപാത്രം എല്ലാ കഥാപാത്രങ്ങളുമായും പരസ്പ്പരം കണക്ട് ചെയ്യുന്നുണ്ട്. ഈ കഥാപാത്രം തന്റെ ജീവിതം മുഴുവൻ കൊച്ചിയിലെ ഒരു സ്ഥലത്ത് മാത്രം ജീവിച്ച ഒരു കഥാപാത്രമാണ്. പക്ഷെ ആ കഥാപാത്രം ചെയ്ത എനിക്ക് ശരിക്കും കേരളവുമായുള്ള ബന്ധം തന്നെ കുറവായിരുന്നു.

എന്റെ ഈ പ്രായം വരെ ഞാൻ ജീവിച്ചത് ഡൽഹിയിലാണ്. മലയാളം പഠിച്ചിട്ടുണ്ട് എന്നത്കൊണ്ട് ഭാഷ ഒരു പ്രശ്നം ആയിരുന്നില്ല. പക്ഷെ ഈ സിനിമയ്ക്ക് വേണ്ടി കൊച്ചി സ്ലാങ് പഠിക്കുകയും സ്വന്തമായി കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്യുകയും ചെയ്തു. ആദ്യമായി ചെയ്യുന്ന ഒരു വേഷം ആയതുകൊണ്ട് തന്നെ ഏറ്റവും നന്നാക്കണം എന്ന ആഗ്രഹം ഉള്ളിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവിടെ ജീവിക്കുന്ന മനുഷ്യരെ പരമാവധി നിരീക്ഷിക്കുകയും, അവരെ മനസിലാക്കുകയും ചെയ്യാൻ ശ്രമിച്ചിരുന്നു.

എന്റേതായ രീതിയിൽ പരമാവധി ഹോംവർക് ചെയ്തിരുന്നു. അതുകൊണ്ടൊക്കെ ആവണം ആളുകൾക്ക് ആ കഥാപാത്രത്തെ ഉൾക്കൊള്ളാൻ പറ്റിയതും, കൊച്ചിയിൽ ഉള്ള ഒരാളല്ല എന്നോ അത്തരം ബാക്ക്ഗ്രൗണ്ട് ഉള്ള ഒരാളല്ല എന്ന തോന്നലോ വരാതിരുന്നത്. അതെന്റെ ഒരു വിജയം ആയി കണക്കാക്കാൻ പറ്റുന്നുണ്ട്. പിന്നെ കഥയിൽ ട്രാൻസ്ഫോർമേഷന് ശേഷമുള്ള ഭാഗങ്ങൾ എനിക്ക് കുറച്ചുകൂടി എളുപ്പമായിരുന്നു. ആ കഥാപാത്രത്തിന് വേണ്ടി നല്ല രീതിയിൽ അധ്വാനിച്ചിട്ടുണ്ട്. അത് ആളുകൾ സ്വീകരിച്ചു എന്നറിയുമ്പോൾ, ആ അധ്വാനത്തിന് ഫലം ഉണ്ട് എന്നറിയുമ്പോൾ ഒരുപാട് സന്തോഷമുണ്ട്.

?: വളരെ മനോഹരമായി രാഷ്ട്രീയം സംസാരിച്ച സിനിമ എന്ന നിലയിൽ B32 മുതൽ 44 വരെ എന്ന സിനിമ കൃത്യമായി കാണികളിലേക്ക് എത്തി എന്ന് കരുതുന്നുണ്ടോ?

: എനിക്ക് തോന്നുന്നു ആദാമിന്റെ വാരിയെല്ല് എന്ന സിനിമയ്ക്ക് ശേഷം അതുപോലുള്ള സിനിമകൾ പൊതുവെ വളരെ കുറവായിരുന്നു. വളരെ മികച്ച രീതിയിൽ ഒരു രാഷ്ട്രീയം സംസാരിക്കുന്ന സിനിമയാണ് ബി 32 മുതൽ 44 വരെ എന്നത്. പക്ഷെ ആളുകളിലേക്ക് അത് കൃത്യമായി എത്തിയിട്ടുണ്ടോ എന്ന ചോദിച്ചാൽ പൂർണ്ണമായും ഇല്ല. കാരണം കൂടുതലും ചലച്ചിത്രമേളകളിൽ ആണ് ആളുകൾക്ക് ഈ സിനിമ കാണാൻ അവസരം ഉണ്ടായിരുന്നത്. വളരെ പോപ്പുലർ ആയ ഒരു ഓ ടി ടി യിൽ അല്ല സിനിമ വന്നത്, KSFDC യുടെ പ്രൊഡക്ഷൻ ആയതുകൊണ്ട് തന്നെ ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു. ബഡ്ജറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിമിതമായിരുന്നു. ഷൂട്ടിംഗ് ഡേറ്റ്, മാർക്കറ്റിങ് ഉൾപ്പെടെയുള്ള കാര്യങ്ങളിലെ പരിമിതൽ അങ്ങനെ ഒരുപാട് കാര്യങ്ങൾ അതിനു പിന്നിൽ ഉണ്ട്.

ആളുകളിലേക്ക് കൂടുതൽ എത്തുന്നതിനു മുൻപ് തന്നെ തിയേറ്ററുകളിൽ നിന്നും സിനിമ പോയിരുന്നു. മാത്രമല്ല കേരളത്തിൽ മാത്രമായിരുന്നു സിനിമയുടെ റിലീസ്. എല്ലായിടത്തും സെലിബ്രേറ്റ് ചെയ്യപ്പെടുന്ന ഒരു ഇൻഡസ്ടറി ആണ് മലയാള സിനിമ. അതുകൊണ്ട് തന്നെ കൂടുതൽ ആളുകളിലേക്ക് എത്തിയിരുന്നേൽ ആ രീതിയിൽ ഈ സിനിമയും ആഘോഷിക്കപ്പെട്ടേനെ. പിന്നെ എല്ലാവര്ക്കും വർക്ക് ആവുന്ന സിനിമയാണെന്ന് പറയാനാകില്ല എങ്കിലും, ഒരുപാട് മനുഷ്യർക്ക് കണക്ട് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ ഇതിലുണ്ട്.

എന്റെ കഥാപാത്രം അത്രയും ശ്രദ്ധിക്കപ്പെട്ടു എന്ന് പറയുമ്പോളും അത് പിന്നീട് മറ്റൊരു വർക്കിലേക്ക് എന്നെ വിളിക്കാനുള്ള അവസരം ഉണ്ടാക്കുകയോ സിനിമ മേഖലയിലെ ആളുകൾ എന്നെ അറിയുകയോ ചെയ്തിട്ടില്ല. അത് മാർക്കറ്റിങ്ങിന്റെ പോരായ്മ ആയിട്ടാണ് മനസിലാക്കുന്നത്. അതുകൊണ്ട് തന്നെ എത്തേണ്ടയിടങ്ങളിൽ സിനിമ എത്തിയിട്ടില്ല. പക്ഷെ കിട്ടിയ പുരസ്‌ക്കാരങ്ങൾ സന്തോഷമാണ്.

?: പലപ്പോഴും രാഷ്ട്രീയം സംസാരിക്കുന്ന സിനിമകൾ പ്രേക്ഷകർ ആവശ്യത്തിന് മനസിലാക്കുന്നില്ല എന്ന് കരുതുന്നുണ്ടോ?

: മലയാളി ഓഡിയൻസ് വളരെ നല്ല ഓഡിയൻസ് ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ സ്ത്രീപക്ഷത്ത് നിന്ന് സംസാരിക്കുന്നത് ബഹുഭൂരിപക്ഷം ആളുകൾക്കും ഇഷ്ട്ടപ്പെടാറില്ല. അത് എന്തുകൊണ്ടാണ് എന്ന് മനസിലായിട്ടില്ല. ഫെമിനിസം എന്ന് പറഞ്ഞാൽ സ്ത്രീകൾ മാത്രം നോക്കി കാണുന്ന എന്തോ ആണെന്ന് കരുതുന്ന ഒരു കൂട്ടം ആളുകൾ ഉണ്ടല്ലോ. ഇതിനെകുറിച്ച് വലിയ ബോധവും ഗ്രാഹ്യവുമില്ലാത്ത ഇത്തരം ആളുകൾ ആണ് ഇത് മനസിലാക്കാതെ പോകുന്നത് എന്ന് തോന്നുന്നു. അല്ലാതെ ഇത്തരം കാര്യങ്ങളെ കുറിച്ച് അറിവുള്ള ആളുകൾ സിനിമകൾ കാണുമ്പോൾ അത് മനസിലാക്കുകയും അതിലെ രാഷ്ട്രീയം ഉൾക്കൊള്ളുകയും ചെയ്യും എന്നാണ് ഞാൻ മനസിലാക്കുന്നത്.

ഞങ്ങളുടെ സിനിമ പൂർണ്ണമായും ഒരു ഫെസ്റ്റിവൽ കേന്ദ്രീകൃത സിനിമയല്ല. കൊമേർഷ്യൽ രീതിയിൽ എടുത്തിരിക്കുന്ന ഒരു സിനിമയാണ്. സ്പൂൺ ഫീഡിങ് അല്ലാതെ തന്നെ അതിലെ കാര്യങ്ങൾ ആളുകൾക്ക് മനസിലാക്കാൻ സാധിക്കും എന്നാണു എന്റെ നിഗമനം. ഒരു പ്രേക്ഷക ആയിട്ട് ഈ സിനിമയെ നോക്കി കാണുമ്പോൾ എനിക്ക് അങ്ങനെ തോന്നുന്നുണ്ട്. പ്രേക്ഷകർ എല്ലായ്പ്പോഴും രണ്ട് താരത്തിലുള്ളവരുണ്ടല്ലോ. മനസിലാക്കുന്നവർ ഉണ്ടാകും എന്നതുപോലെ മനസിലാക്കാത്തവരും ഉണ്ടാകും.

ഇപ്പോൾ തന്നെ ലാപ്പത്താ ലേഡീസ് എന്ന സിനിമ, എന്ത് മനോഹരമായ രാഷ്ട്രീയം സംസാരിക്കുന്ന സിനിമയാണ്. അത് അതുപോലെ ആഘോഷിക്കപ്പെടുന്നുമുണ്ട്. രാഷ്ട്രീയം മനസിലാക്കാത്ത പ്രേക്ഷകർ ഉണ്ടാകും എന്നല്ല, മറിച്ച് അത് ദഹിക്കാത്ത ആളുകൾ അതിനെതിരെ തിരയുന്നു എന്നതാണ് ശരി. B32 മുതൽ 44 വരെ എന്ന സിനിമയ്ക്ക് എതിരെയും സിനിമ കാണാത്ത ആളുകൾ വരെ ഹേറ്റ്ക്യാമ്പയിൻ നടത്തിയിട്ടുണ്ട്.

?: ഒരു അഭിനേത്രി എന്ന നിലയിൽ സിനിമയിൽ എന്ത് തരത്തിലുള്ള മുന്നേറ്റങ്ങൾ കൊണ്ടുവരണം എന്നാണ് ആഗ്രഹിക്കുന്നത്?

: സിനിമ എപ്പഴും ഒരു സുരക്ഷിതമായ തൊഴിലിടമായിരിക്കണം സ്ത്രീകൾക്ക് എന്ന് ആഗ്രഹിക്കുന്നുണ്ട്. അതിപ്പോൾ ഒരു ജൻഡറിൽ ഉള്ള ആളുകളും സിനിമയിൽ ചൂഷണം ചെയ്യപ്പെടരുത്. അത് സെക്ഷ്വലി ആയാലും സാമ്പത്തികമായാലും മനസികമായാലും. ഒരു ആര്ടിസ്റ്റിനെ വിളിച്ചിട്ടുണ്ട് എങ്കിൽ അവർക്ക് കൃത്യമായി പേ ചെയ്യുക. ഇതൊക്കെ കൃത്യമായി നടക്കാത്ത കാര്യങ്ങൾ ആണ്. അതൊക്കെ ശരിയാവണം എന്ന് ആഗ്രഹിക്കുന്നുണ്ട്. കലാകാർക്ക് എല്ലാവര്ക്കും തുല്യ പ്രാധാന്യം കൊടുക്കുന്ന ഒരു രീതി വരണം എന്നാഗ്രഹിക്കുന്നുണ്ട്.

?: മലയാള സിനിമ ലൊക്കേഷനുകൾ വളരെ സുരക്ഷിതമായ ഒരു തൊഴിലിടമായ് കരുതുന്നുണ്ടോ?

: ഞാൻ ഇതുവരെയ്ക്കും മലയാളത്തിൽ അഞ്ചു സിനിമകളുടെ ഭാഗം ആയിട്ടുണ്ട്. ഞാൻ ഇതുവരെ പോയിട്ടുള്ള ലൊക്കേഷനുകൾ എല്ലാം എനിക്ക് സുരക്ഷിതമായിരുന്നു. അതല്ലാത്ത സ്ഥലങ്ങൾ ഉണ്ട് എന്ന് ഞാൻ പലരിൽ നിന്നും മനസിലാക്കിയിട്ടുണ്ട്. പക്ഷെ ഇതുവരെ എനിക്ക് വ്യക്തിപരമായി അത്തരത്തിൽ ഒരു പ്രശനം നേരിടേണ്ടി വന്നിട്ടില്ലാത്തതിനാൽ അതിനെകുറിച്ച് ആഴത്തിൽ പറയാൻ എനിക്ക് അറിയില്ല.

ഞാൻ ആദ്യമായി ചെയ്ത B32 മുതൽ 44 വരെ എന്ന സിനിമയിൽ 75 % സ്ത്രീകൾ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. ആദ്യമായി ചെയ്ത സിനിമയിൽ അത്രമാത്രം സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഞാൻ അനുഭവിച്ചിട്ടുണ്ട്. ഇനി പോകുന്ന ഒരു ലൊക്കേഷനിൽ ആയാലും സ്വാഭാവികമായും ഞാൻ അത് ആഗ്രഹിക്കും. സുരക്ഷിതമായ ഒരു തൊഴിലടമായി ഞാൻ മനസ്സിലാക്കുന്നുണ്ട്. അത് ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കണം എന്നുമാണ് ആഗ്രഹം. നിലവിൽ ഹെല്പ് ലൈൻ നമ്പറുകൾ ഒക്കെ ഉണ്ട്. അത് കൂടുതൽ സുരക്ഷാ ഉറപ്പ് വരുത്തുന്നുണ്ട്.

സ്ത്രീകൾക്ക് മാത്രമായിട്ട് സുരക്ഷ എന്നല്ല ഞാൻ അതിനെ കാണുന്നത്. ആരും ചൂഷണം ചെയ്യപ്പെടരുത്. ഒരു പ്രശനം ഉണ്ടായാൽ ഒരാൾ കാലങ്ങളോളം അതിന്റെ ട്രോമാ അനുഭവിക്കുകയും , കാരണമായ ആൾ പിന്നീടും സന്തോഷമായി വർക്ക് ചെയ്യുകയും ചെയ്യുക എന്നതിൽ അപ്പുറത്തേക്ക് ഒരു പ്രശനം ഉണ്ടായാൽ അത് ഉടനെ പരിഹരിക്കപ്പെടണം. പ്രശ്നങ്ങൾ ഐലൻഡ് നോക്കുക എന്നതാണ് പ്രധാനം. സംഘടനകൾ ഒക്കെ കൃത്യമായി ഇടപെടുകയും പ്രശ്ന പരിഹാരങ്ങൾ വേഗത്തിൽ ആകുകയും വേണം. കൂടുതൽ മാറ്റങ്ങൾ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷ.

?: ചെയ്ത കഥാപാത്രത്തിന്റെ ആഴവും വ്യാപ്തിയും മനസിലാക്കാതെ ആയിരിക്കാം സോഷ്യൽ മീഡിയ പോസ്റ്റുകളും കമന്റുകളും. ഇത്തരം നെഗറ്റിവ് കമന്റുകളെ എങ്ങനെ നോക്കി കാണുന്നു?

: കഥാപാത്രത്തെ കുറിച്ച് മനസിലാക്കാത്ത കമന്റുകളും, അല്ലെങ്കിൽ ഈ നെഗറ്റിവിറ്റി ഞാൻ അധികം ശ്രദ്ധിക്കാറില്ല. പരമാവധി അതിനെ അവഗണിക്കും. ആദ്യമൊക്കെ അത് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു എങ്കിലും പിന്നീട് അതിനെ മനസിലാക്കിയപ്പോൾ അതിനെ അവഗണിക്കാൻ തുടങ്ങി. ആരോഗ്യപരമായ വിമര്ശനങ്ങള് എന്നും ഇഷ്ട്ടമാണ്. അനാരോഗ്യപരമായ കാര്യങ്ങൾക്ക് വേണ്ടി സമയം കളയാറില്ല.

?: സ്ത്രീപക്ഷ രാഷ്ട്രീയം പ്രമേയം ആയി സിനിമകൾ വരുമ്പോൾ എന്തുകൊണ്ടായിരിക്കാം അതിനെ ഇത്രമാത്രം വിമർശിക്കുന്നത്?

:എനിക്കിപ്പഴും മനസിലാകുന്നില്ല എന്തുകൊണ്ടാണ് ആളുകൾക്ക് അത് അംഗീകരിക്കാൻ പറ്റാത്തത് എന്ന്. ഇപ്പോൾ തന്നെ മലയാള സിനിമയിൽ നോക്കിയാൽ ബോയ്സ് ഗാങ് കഥകൾ ആണ് കൂടുതൽ വരുന്നത്. നായികമാർക്കൊന്നും സ്ഥാനമേ ഇല്ലാത്ത സിനിമകൾ ആണ് കൂടുതൽ. അപ്പഴും അവയൊക്കെ വളരെ മികച്ച സിനിമകൾ ആണ് എന്ന യാഥാർഥ്യം നിലനിൽക്കുന്നുണ്ട്. മഞ്ഞുമ്മൽ ബോയ്സ്, ആവേശം ഇങ്ങനെ എല്ലാം നല്ല സിനിമകൾ ആണ്.പക്ഷെ അത് പൂർണ്ണമായും ഒരു പുരുഷ കേന്ദ്രീകൃത സിനിമകൾ ആണ്.

സ്ത്രീകളെ പറ്റി സംസാരിക്കുന്ന സിനിമകൾ കുറച്ചു കൂടി തീവ്രമായി സംസാരിക്കുന്നതുകൊണ്ടും ആവാം, ആളുകൾക്ക് അത് ദഹിക്കുന്നില്ല. അത് ഫെമിനിസ്റ്റ് സിനിമ ആണെന്ന് പറഞ്ഞു അവഗണിക്കുമ്പോഴും ഈ ആളുകൾ എന്താണ് ഫെമിനിസം എന്ന് മനസിലാക്കുന്നില്ല എന്നതാണ് സത്യം. ഇപ്പോൾ ബാംഗ്ലൂർ ഡേയ്സ് – ഒരു സ്ത്രീ സംവിധായക ചെയ്ത സിനിമയാണ് എങ്കിൽ പോലും ആളുകൾക്ക് ഇഷ്ട്ടപ്പെടുന്ന ഒരു എന്റർടൈൻമെന്റ് മോഡിൽ ഉള്ള സിനിമയാണ്.

അതെ സമയം സ്ത്രീകളുടെ പ്രശ്നങ്ങളെ പറ്റി സംസാരിക്കുന്ന സിനിമയാകുമ്പോൾ അത് ആളുകൾക്ക് സ്വീകരിക്കാൻ ബുദ്ധിമുട്ടാണ്. ശ്യാം പുഷ്ക്കർ പോലെയുള്ള എഴുത്തുകാർ എന്ത് മനോഹരമായിട്ടാണ് സ്ത്രീകളെ പറ്റി സിനിമയിൽ എഴുതുന്നത്. അങ്ങനെ ഉള്ള സിനിമകൾ ആളുകൾക്ക് ഇഷ്ട്ടപ്പെടുന്നുണ്ട്, പക്ഷെ അത് സീരിയസ് ആയിട്ടുള്ള ഒരു വിഷയത്തെ പറ്റി സംസാരിക്കുമ്പോൾ അത് ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

?: എത്തരത്തിൽ ഉള്ള സിനിമകൾ ചെയ്യണം എന്നാണ് ഒരു നടി എന്ന നിലയിൽ ഉള്ള ആഗ്രഹം?

: ഒരു നടി എന്ന നിലയിൽ എനിക്ക് റൊമാന്റിക് സിനിമകളും കോമഡി സിനിമകളും ചെയ്യണം എന്ന് ആഗ്രഹിക്കുന്നുണ്ട്. ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ ഒക്കെ വളരെ സീരിയസ് ആയിട്ടുള്ളത് ആണെങ്കിലും യഥാർത്ഥ ജീവിതത്തിൽ വളരെ ജോളി ആയിട്ടുള്ള ഫണ്ണി ആയിട്ടുള്ള ആളാണ്. അതുകൊണ്ട് തന്നെ അത്തരത്തിൽ ഉള്ള കഥാപാത്രങ്ങൾ ചെയ്യണം എന്ന് ആഗ്രഹമുണ്ട്.

?: എന്തൊക്കെയാണ് വരും കാല പ്രൊജക്റ്റുകളും പ്ലാനുകളും എന്ന് പങ്കുവെക്കാമോ?

: b32 നു ശേഷം സജിൻ ബാബു ബിരിയാണിക്ക് ശേഷം ചെയ്യുന്ന അടുത്ത സിനിമയിൽ ആണ് വർക്ക് ചെയ്തിരിക്കുന്നത്. റിമ കല്ലിങ്കൽ ആണ് അതിൽ നായിക. ‘വാഴ’ എന്നൊരു സിനിമ ചെയ്തു. പിന്നെ ചർച്ചകളിൽ നിൽക്കുന്ന നല്ല പ്രോജക്ടുകൾ ഉണ്ട്. അതൊക്കെ നടക്കും എന്നാണു ആഗ്രഹം. എന്റേതായ ഒരു പേര് സിനിമ മേഖലയിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കണം എന്ന് തന്നെയാണ് ആഗ്രഹം. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ. ആ സമയം വരുമ്പോൾ എല്ലാം നമ്മളിലേക്ക് എത്തും എന്ന് തന്നെയാണ് വിശ്വാസം. അതിനു വേണ്ടി നിരന്തരം പരിശ്രമിക്കുന്നുണ്ട്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

എസ്‌പിയോണേജ് ത്രില്ലറുകളിൽ നിന്ന് വ്യത്യസ്‌തമായി, ‘പാട്രിയറ്റ്’ സിനിമ

സൈനിക സ്ഫോടക വസ്‌തുക്കൾ നിർമ്മിക്കാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന ഡൈനാമൈറ്റിൻ്റെ ഉപജ്ഞാതാവ് എന്ന നിലയിൽ മാത്രം പരാമർശിക്കപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് ആൽഫ്രഡ് നോബൽ തൻ്റെ സമ്പത്തിൻ്റെ സിംഹഭാഗവും നോബൽ സമ്മാനങ്ങൾ സ്ഥാപിക്കാൻ സംഭാവന ചെയ്‌തതിനെ കുറിച്ചുള്ള അപ്പോക്രിഫൽ കഥ കേട്ടാണ് നാമെല്ലാവരും വളർന്നത്. ഈ കഥ പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ചിലർ അത് തള്ളിക്കളയുന്നുപോലും,...

Keep exploring...

20 മിനിറ്റിൽ വിറച്ച് ലോകം; 2000 കിലോമീറ്റർ പ്രഹരശേഷിയുമായി ഇന്ത്യയുടെ ഹൈപ്പർസോണിക് വിജയം

ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ സാങ്കേതികവിദ്യയിൽ ലോകരാജ്യങ്ങളെ അമ്പരപ്പിക്കുന്ന വൻ മുന്നേറ്റവുമായി ഇന്ത്യ. ഹൈദരാബാദിലെ സ്‌ക്രാംജെറ്റ് കണക്ട് പൈപ്പ് ടെസ്റ്റ്...

‘നീറ്റ് പരീക്ഷ റദ്ദാക്കി’; രാജ്യത്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തു. ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്...

More News

20 മിനിറ്റിൽ വിറച്ച് ലോകം; 2000 കിലോമീറ്റർ പ്രഹരശേഷിയുമായി ഇന്ത്യയുടെ ഹൈപ്പർസോണിക് വിജയം

ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ സാങ്കേതികവിദ്യയിൽ ലോകരാജ്യങ്ങളെ അമ്പരപ്പിക്കുന്ന വൻ മുന്നേറ്റവുമായി ഇന്ത്യ. ഹൈദരാബാദിലെ സ്‌ക്രാംജെറ്റ് കണക്ട് പൈപ്പ് ടെസ്റ്റ്...

“മൂക്കാതെ പഴുത്ത നേതാവ്; എംപി പണി നോക്കിയാൽ മതി”: ഇടുക്കി എംപിക്കെതിരെ ഡിസിസി പ്രസിഡന്റ്

ഇടുക്കി: ജില്ലയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ പുകയുന്ന ആഭ്യന്തര തർക്കം പരസ്യമായ വാക്പോരിലേക്ക് വഴിമാറുന്നു. ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരെ...

‘നീറ്റ് പരീക്ഷ റദ്ദാക്കി’; രാജ്യത്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തു. ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്...

‘എസ്എസ്എൽസി പരീക്ഷാ ഫലം’; എങ്ങനെ അറിയാം?

കേരളത്തിൽ എസ്എസ്എൽസി പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക. വകുപ്പ് മന്ത്രി...

അദാനിക്ക് എതിരായ 265 മില്യൺ ഡോളറിൻ്റെ തട്ടിപ്പുക്കേസുകൾ യുഎസ് അവസാനിപ്പിക്കുന്നു; റിപ്പോർട്ട്

ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ രജിസ്റ്റർ ചെയ്‌ത തട്ടിപ്പ് കേസുകൾ പിൻവലിക്കുന്നതായി റിപ്പോർട്ട്. ഈ ആഴ്‌ച യുഎസ് നീതിന്യായ വകുപ്പ്...

അതൃപ്‌തിയില്‍ രമേശ് ചെന്നിത്തല; സീനിയോരിറ്റി പരിഗണിക്കാത്തതില്‍ പരിഭവം

മുഖ്യമന്ത്രിയായി വിഡി സതീശനെ തിരഞ്ഞെടുത്തതില്‍ രമേശ് ചെന്നിത്തലക്ക് കടുത്ത അതൃപ്തി. തൻ്റെ അതൃപ്തി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നാണ്...

ബം​ഗാളിൽ സ്‌കൂൾ അസംബ്ലിയിൽ ഇനി ‘വന്ദേമാതരം’ നിർബന്ധം; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സ്‌കൂൾ അസംബ്ലികളിലും...

‘നിയമ സഭയിൽ നേരിടാൻ പിണറായി’; പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും

മുഖ്യമന്ത്രി വിഡി സതീശനെ നിയമസഭയിൽ നേരിടാൻ പിണറായി വിജയൻ. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന...