...
Home News Kerala മാതൃശിശു സൗഹൃദ തൊഴിലിടങ്ങൾ എന്ന് പറയുന്നത് പ്രിവിലേജ് ഉള്ളവർക്ക് മാത്രം അർഹതയുള്ളതല്ല

മാതൃശിശു സൗഹൃദ തൊഴിലിടങ്ങൾ എന്ന് പറയുന്നത് പ്രിവിലേജ് ഉള്ളവർക്ക് മാത്രം അർഹതയുള്ളതല്ല

മേയർക്ക് എല്ലാം മാനേജ് ചെയ്യാൻ പറ്റുമെങ്കിൽ നിനക്കെന്ത് കൊണ്ട് പറ്റില്ല എന്ന ചോദ്യം കൂടി നേരിടാൻ പോവുന്ന അമ്മമാരുണ്ട്. കുഞ്ഞുണ്ടായത് കൊണ്ട് ജോലിക്ക് പോവാൻ കഴിയാത്തവരെയും ജോലി ഒഴിവാക്കാൻ പറ്റാത്തവരെയും ഒരുപോലെ ബാധിക്കുന്ന ഒരു വിഷയമാണിത്.

130

| കെ ഷെഹ്സാദി

മേയർ ആര്യ അവരുടെ കുഞ്ഞിനെ എങ്ങനെ വളർത്തണം എന്നുള്ളത് അവരുടെ മാത്രം തീരുമാനം ആണ്. എന്നാൽ മേയർ ഒരു മാസം ആയ കുഞ്ഞിനെ എടുത്ത് ജോലി ചെയ്യുന്ന ആ ഫോട്ടോ ഗ്ലോറിഫിക്കേഷൻ എന്നെ ഭയപ്പെടുത്തുന്നുണ്ട്. മറ്റേർണിറ്റി ലീവ് ഒരു ഔദാര്യം ആണെന്ന കാഴ്ചപ്പാട് ഉള്ള ഒരു സമൂഹത്തിലേക്ക് ആ ചിത്രം എത്തിയത്.

സ്ത്രീകളെ ജോലിക്ക് എടുക്കുമ്പോൾ തന്നെ മറ്റേർണിറ്റി ലീവ് മുന്നിൽ കണ്ട് അവരെ മാറ്റി നിർത്തുന്നവരുണ്ട്. ഒരുപാട് സമരം ചെയ്തും പോരാടിയും sസ്ത്രീകൾ നേടിയെടുത്ത അവകാശത്തെ ഹനിക്കുന്ന രീതിയിൽ ആണ് ആ ചിത്രം പ്രചരിക്കുന്നത്. പ്രിവിലേജ് എന്നുള്ളത് ആർക്കും എങ്ങനെയും ഉപയോഗിക്കാം. പക്ഷേ അത് മറ്റുള്ളവരുടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാവാൻ കാരണമാവരുത്. ഗർഭിണിയായപ്പോൾ ജോലി നഷ്ടപ്പെട്ട ഒരാളെന്ന നിലക്ക് ഇങ്ങനെയല്ലാതെ ചിന്തിക്കാൻ കഴിയില്ല.

കുഞ്ഞിനേയും ജോലിയെയും ഒന്നിച്ച് കൊണ്ട് പോവൽ ഒട്ടും എളുപ്പമല്ല. ആദ്യത്തെ 6 മാസം ഇല്ലെങ്കിലും 3 മാസം എങ്കിലും മറ്റേർണിറ്റി ലീവ് ഏതൊരു സ്ത്രീയുടെയും അവകാശം ആണ്. ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ സാധാരണയായി താത്കാലിക അധികാര കൈമാറ്റം ആണ് നടക്കൽ എന്നാണ് അറിവ്. ഒരു മാസം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് ആര്യക്ക് ജോലിക്ക് വരേണ്ട സാഹചര്യം ഉണ്ടായെങ്കിൽ അത് ഗുരുതരമായ അവകാശ ലംഘനം കൂടിയാണ്.

മറ്റൊരു വശം എന്ന് പറയുന്നത് നമ്മുടെ കുടുംബ സങ്കൽപം ആണ് . മേയർക്ക് എല്ലാം മാനേജ് ചെയ്യാൻ പറ്റുമെങ്കിൽ നിനക്കെന്ത് കൊണ്ട് പറ്റില്ല എന്ന ചോദ്യം കൂടി നേരിടാൻ പോവുന്ന അമ്മമാരുണ്ട്. കുഞ്ഞുണ്ടായത് കൊണ്ട് ജോലിക്ക് പോവാൻ കഴിയാത്തവരെയും ജോലി ഒഴിവാക്കാൻ പറ്റാത്തവരെയും ഒരുപോലെ ബാധിക്കുന്ന ഒരു വിഷയമാണിത്. എല്ലാ വിധ പിന്തുണയും സഹായവും കിട്ടിയിട്ടും ഇടക്ക് എനിക്ക് ജോലിയും കുഞ്ഞിനെ നോക്കലും കൂടെ കൊണ്ട് പോവാൻ പറ്റില്ല എന്ന് തോന്നാറുണ്ട്.

മാതൃശിശു സൗഹൃദ തൊഴിലിടങ്ങൾ എന്ന് പറയുന്നത് പ്രിവിലേജ് ഉള്ളവർക്ക് മാത്രം അർഹതയുള്ളതല്ല. ആ പ്രിവിലേജ് കിട്ടാൻ അവർ ഒരുപാട് ബുദ്ധിമുട്ടിയാലും ഇല്ലെങ്കിലും അതൊന്നും സ്വപ്നം കാണാൻ പോലും സാധിക്കാത്തവരാണ് ഈ ഗ്ലോറിഫിക്കേഷന്റെ ഇരകൾ. നമ്മുടെ നാട്ടിൽ 80% സ്ത്രീകൾ ഇരകളാണ്. അത് കൊണ്ട് തന്നെ എനിക്ക് ഭയമില്ലാതെ മറ്റൊന്നും തോന്നുന്നില്ല.

ഈ ഒരു ചിത്രം കാണുന്നത് പോലെ ഒട്ടും എളുപ്പമല്ല ജീവിക്കുന്നത്. ഇതിന്റെ പേരിൽ ആര്യയെ സൈബർ അറ്റാക്ക് ചെയ്യുന്നത് ഒട്ടും യോജിക്കാൻ ആവില്ല. പോസ്റ്റ് പാർട്ടം period കഴിയാത്ത ഒരമ്മയാണത്. അവർ ആ പരിഗണന അർഹിക്കുന്നുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.