...
Home News National മുകേഷ് അംബാനി ഇന്ത്യയിലെ അതിസമ്പന്നൻ; മലയാളികളിൽ ഒന്നാമൻ യൂസഫലി

മുകേഷ് അംബാനി ഇന്ത്യയിലെ അതിസമ്പന്നൻ; മലയാളികളിൽ ഒന്നാമൻ യൂസഫലി

രണ്ടാം സ്ഥാനത്തേക് തള്ളപ്പെട്ട ഗൗതം അദാനിയുടെ ആസ്തി 15,000 കോടി ഡോളറിൽ നിന്ന് 6,800 കോടി ഡോളറിലേക്ക് കൂപ്പ് കുത്തി

221

ഫോബ്സ് മാസിക പുറത്ത് വിട്ട അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്ത് എം. എ. യൂസഫലി. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയാണ് മാസിക പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യയിൽ ഒന്നാം സ്ഥാനം റിലയൻസ് ഇൻഡസ്ട്രിസ് ചെയർമാൻ മുകേഷ് അംബാനി തിരിച്ചുപിടിച്ചു. പട്ടികയിൽ ഏഴ് മലയാളികളാണ് ഉള്ളത്.

രാജ്യത്തെ ഏറ്റവും വലിയ സ്വർണ്ണപണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ ഉടമകളായ മുത്തൂറ്റ് കുടുംബമാണ് മലയാളികളിൽ രണ്ടാം സ്ഥാനത്തുള്ളത്. ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസാണ് മൂന്നാം സ്ഥാനത്ത്. സ്വർണ വ്യാപാര രംഗത്ത് നിന്നും പട്ടികയിൽ ഇടം പിടിച്ച ഏക വ്യക്തിയും ജോയ് ആലുക്കാസാണ്. കഴിഞ്ഞ വർഷം പട്ടികയിൽ ഉണ്ടായിരുന്ന ബൈജൂസ് സ്ഥാപകൻ ബൈജൂ രവീന്ദ്രൻ ഇത്തവണ പട്ടികയിൽ ഇടം നേടിയില്ല.

കഴിഞ്ഞ വർഷം 540 കോടി ഡോളറുമായി മുപ്പത്തിഞ്ചാം സ്ഥാനത്തുണ്ടായിരുന്ന എം.എ. യൂസഫലി ഇത്തവണ 710 കോടി ഡോളറുമായി ഇരുപത്തിയേഴാം സ്ഥാനത്തേക്ക് ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ സമ്പത്തിൽ ഏറ്റവും അധികം ഇടിവ് നേരിട്ട അദാനി ഗ്രൂപ്പ്‌ ചെയർമാൻ ഗൗതം അദാനി ഇത്തവണ രണ്ടാം സ്ഥലത്തേക്ക് പിന്തള്ളപ്പെട്ടു. ഒന്നാം സ്ഥാനത്തുള്ള മുകേഷ് അംബാനിക്ക് 9,200 കോടി ഡോളറാണ് ആസ്തി.

ഡോ. ഷംഷീർ വയലിൽ, ക്രിസ് ഗോപാലകൃഷ്ണൻ, രവി പിള്ള, സണ്ണി വർക്കി എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികൾ. 2.45 ലക്ഷം കോടി രൂപയാണ് പട്ടികയിലുള്ള ഏഴ് മലയാളികളുടെ കൂടി മൊത്തം ആസ്തി. രണ്ടാം സ്ഥാനത്തേക് തള്ളപ്പെട്ട ഗൗതം അദാനിയുടെ ആസ്തി 15,000 കോടി ഡോളറിൽ നിന്ന് 6,800 കോടി ഡോളറിലേക്ക് കൂപ്പ് കുത്തി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.