6 September 2026
Home Sports തോൽ‌വിയിൽ ചരിത്രം എഴുതി മുംബൈ ഇന്ത്യൻസ്

തോൽ‌വിയിൽ ചരിത്രം എഴുതി മുംബൈ ഇന്ത്യൻസ്

എല്ലാ സീസൺ കളിയിലും ആദ്യ മത്സരം തോൽവി അറിഞ്ഞുകൊണ്ട് ആണ് മുംബൈ ആരംഭിക്കുന്നത്. ഈ വർഷവും പതിവ് തെറ്റിച്ചില്ല.

276

ഐപിഎൽ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളതും ഏറ്റവും മികച്ച ടീമും ആണ് മുംബൈ ഇന്ത്യൻസ് (Mumbai Indians ). ഐപിഎൽ കിരീടം ഏറ്റവും കൂടുതൽ നേടിയ ടീമുകളിൽ ഒന്നും മുംബൈ ആണ്. അഞ്ചു കപ്പ്‌ ആണ് മുംബൈ ഇന്ത്യൻസ് അക്കൗണ്ടിൽ ഉള്ളത്. ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റ്‌ ദൈവം ആയ സച്ചിൻ നയിക്കുകയും പിന്നീട് രോഹിത് ശർമ്മയും ഈ സീസണിൽ ഹർഥിക് പാണ്ടേയുമാണ് മുംബൈ ക്യാപ്റ്റൻ.

പക്ഷെ 2013 മുതൽ മുംബൈ ടീമിനെ വിടാതെ തുടരുന്ന ഒരു ശാപം ഉണ്ട്. കപ്പ്‌ എടുത്ത മത്സരങ്ങളിൽ പോലും ഈ പതിവ് തുടർന്നിരുന്നു എന്നതാണ്. എല്ലാ സീസൺ കളിയിലും ആദ്യ മത്സരം തോൽവി അറിഞ്ഞുകൊണ്ട് ആണ് മുംബൈ ആരംഭിക്കുന്നത്. ഈ വർഷവും പതിവ് തെറ്റിച്ചില്ല.

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഗുജറാത്ത്‌ ടൈറ്റാൻസ് ആയിട്ട് ആയിരുന്നു മത്സരം. ഒരു ക്രിക്കറ്റ്‌ മത്സരത്തിന്റെ എല്ലാ ആവേശവും നൽകിയ കളിയിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത് പടുത്തിയർത്തിയ 168 എന്ന വിജയലക്ഷ്യം നേടാൻ ഇറങ്ങിയ മുംബൈ 6 റണ്ണിന് പരാജയപ്പെട്ടു. ഇതോടുകൂടി ഐപിഎൽ മത്സരത്തിൽ ഏറ്റവും കൂടുതൽ വിജയം എന്ന നേട്ടത്തിന് ഒപ്പം ആദ്യ മത്സരത്തിൽ ഏറ്റവും കൂടുതൽ തോൽവി എന്ന ചരിത്രവും മുംബൈ തങ്ങളുടെ പേരിനൊപ്പം ചേർത്ത് വെച്ചു.