...
Home News International ആഗോളതാപനവുമായി ബന്ധപ്പെട്ട 10 മിത്തുകളും വസ്തുതകളും

ആഗോളതാപനവുമായി ബന്ധപ്പെട്ട 10 മിത്തുകളും വസ്തുതകളും

ആർട്ടിക് മേഖലയിലെ താപനില 1940 കളുടെ തുടക്കത്തിൽ അനുഭവിച്ച സ്വാഭാവിക ചൂടിന്റെ അളവിലേക്കാണ് ഇപ്പോൾ വരുന്നത്, കൂടാതെ ഈ പ്രദേശം മുൻകാലങ്ങളിലേക്കാൾ ഇപ്പോഴും ചൂട് കുറവാണ്

226

. രഞ്ജിത്ത് പി തങ്കപ്പൻ

മിത്ത്1 : കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശരാശരി ആഗോള താപനില (Average global temperature – AGT) വൻതോതിൽ വർദ്ധിച്ചു.

വസ്തുത : 1995 മുതൽ അന്തരീക്ഷ CO 2 ന്റെ 8% വർദ്ധിച്ചിട്ടും 1995 മുതൽ AGT വർദ്ധിച്ചിട്ടില്ല, 2002 മുതൽ അതുകുറയുകയാണുണ്ടായത്.

മിത്ത് 2 : ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, AGT അപകടകരമായ വേഗത്തിലുള്ള നിരക്കിൽ വർധിക്കുകയും അഭൂതപൂർവമായ അളവിൽ എത്തുകയും ചെയ്തു.

വസ്‌തുത : 20-ആം നൂറ്റാണ്ടിന്റെ അവസാനത്തിലെ AGT വർദ്ധനവ് 1-2 ഡിഗ്രി C/നൂറ്റാണ്ട് എന്ന നിരക്കിലായിരുന്നു, ഇത് കഴിഞ്ഞ 10,000 വർഷമായി കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാഭാവിക നിരക്കുകളിലാണ്. സമീപകാല AGT യേക്കാൾ നിരവധി ഡിഗ്രി ചൂട് കൂടുതലായിരുന്നു പോയ നൂറ്റാണ്ടുകളിൽ.

മിത്ത് 3 : AGT വ്യാവസായികത്തിന് മുമ്പുള്ള കാലഘട്ടത്തിൽ താരതമ്യേന മാറ്റമില്ലാത്തതായിരുന്നു, 1900 മുതൽ അതായതു വ്യാവസായിക കാലം മുതൽ ഗ്ലോബൽ വാമിങ് കുതിച്ചുയർന്നു, കമ്പ്യൂട്ടർ മോഡലിംഗ് പ്രകാരം അടുത്ത 100 വർഷത്തിനുള്ളിൽ ഗ്ലോബൽ വാമിങ് നിരവധി ഡിഗ്രികൾ വർദ്ധിക്കും ((the Mann, Bradley & Hughes “hockey stick” curve and its computer extrapolation).

വസ്‌തുത : ഈ സ്ഥിതിവിവരക്കണക്കുകൾ വിദഗ്ധർ തന്നെ നിരാകരിച്ചതാണ്. കഴിഞ്ഞകാല കാലാവസ്ഥയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നോ എജിടിയിലെ 20-ാം നൂറ്റാണ്ടിലെ മാറ്റങ്ങൾ അസാധാരണമായിരുന്നെന്നോ അപകടകരമായ മനുഷ്യതാപനം നടക്കുന്നുണ്ടെന്നോ ശാസ്ത്രീയമായി ബോധ്യപ്പെടുത്തുന്ന തെളിവുകളൊന്നുമില്ല.

മിത്ത് 4 : അടുത്ത 100 വർഷത്തിനുള്ളിൽ AGT 6 ഡിഗ്രി C വരെ വർദ്ധിക്കുമെന്ന് കമ്പ്യൂട്ടർ മോഡലുകൾ പ്രവചിക്കുന്നു .


വസ്തുത : Deterministic കമ്പ്യൂട്ടർ മോഡലുകൾ തീർച്ചയായും അങ്ങനെ പ്രവചിക്കുന്നു എന്നാൽ തുല്യ സാധുതയുള്ള empirical കമ്പ്യൂട്ടർ മോഡലുകൾ തണുപ്പാണ് പ്രവചിക്കുന്നത് !

മിത്ത് 5 : ചൂട് 2 ഡിഗ്രി C യിൽ കൂടുതൽ വർധിച്ചാൽ ആവാസവ്യവസ്ഥയിലും മനുഷ്യരാശിയിലും ഒരുപോലെ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

വസ്‌തുത : 2 ഡിഗ്രി C മാറ്റം മുൻപും സ്വാഭാവിക പരിധിക്കുള്ളിൽ തന്നെ ആയിരുന്നു. ആവാസവ്യവസ്ഥകൾ പുരാതന കാലം മുതൽ അത്തരം മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നു. പരിണാമം പ്രക്രിയകൾ അതാണ് കാണിക്കുന്നത്. എല്ലാ കാലാവസ്ഥാ വ്യതിയാനങ്ങളോടും പൊരുത്തപെട്ടാണ് മനുഷ്യവർഗ്ഗം കടന്നുപോകുന്നതും.

മിത്ത് 6 : അന്തരീക്ഷത്തിലേക്ക് മനുഷ്യ നിർമ്മിത CO 2 കൂടുതൽ ചേരുന്നത് അപകടകരമായി ചൂട് വർദ്ധിപ്പിക്കും, പൊതുവെ ദോഷകരവുമാണ്.

വസ്‌തുത : പ്രകൃതിദത്ത മായി സംഭവിക്കുന്നതിൽ നിന്നും വ്യത്യസ്‌തമായി മനുഷ്യനുണ്ടാക്കുന്ന താപനത്തിനു ഇതുവരെ ശാസ്ത്രീയമായ തെളിവുകൾ ഇല്ല ! മനുഷ്യനാൽ സംഭവിക്കുന്ന ഏതെങ്കിലും അധിക താപനം ഒരുപക്ഷേ 1 ഡിഗ്രി C- ൽ താഴെയായിരിക്കും. അന്തരീക്ഷത്തിലെ CO 2 , പ്രത്യേകിച്ച് ധാന്യവിളകൾ ഉൾപ്പെടെയുള്ള സസ്യങ്ങൾക്ക് പ്രയോജനപ്രദമായ ഒരു വളമാണ്, കൂടാതെ കാര്യക്ഷമമായ ബാഷ്പീകരണത്തെ സഹായിക്കുന്നു.

മിത്ത് 7 : സൂര്യ ഊർജ്ജത്തിന്റെ പ്രസരണത്തിലെ വ്യതിയാനങ്ങൾ ഗ്ലോബൽ വാമിങ് ഉണ്ടാക്കുന്നില്ല…
വസ്‌തുത: സൗരോർജ്ജ വ്യതിയാനങ്ങൾ ഭൂമിയുടെ കാലാവസ്ഥയെ ബാധിക്കുന്നു. ദൃശ്യമായ വികിരണത്തിലെ മാറ്റങ്ങൾ ചെറുതാണെങ്കിലും, കണികാ പ്രവാഹത്തിലെയും കാന്തിക മണ്ഡലത്തിലെയും മാറ്റങ്ങൾ ശക്തമായ കാലാവസ്ഥാ പ്രഭാവം ചെലുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ നിരീക്ഷിച്ച AGT യുടെ 0.8 ഡിഗ്രി C വർദ്ധനയുടെ 50% -ലധികവും സൗരോർജ്ജ വ്യതിയാനം മൂലമാകാം എന്നാണ് വിലയിരുത്തപ്പെടുന്നത്.

മിത്ത് 8 : ഉത്തര ദക്ഷിണ ധ്രുവപ്രദേശങ്ങളിൽ അഭൂതപൂർവമായ മഞ്ഞുരുകൽ നടക്കുന്നു.

വസ്‌തുത : ഗ്രീൻലാൻഡിലെയും അന്റാർട്ടിക്കിലെയും മഞ്ഞുപാളികൾ അവയുടെ ഉച്ചസ്ഥായിയിൽ കനത്തിലും തണുപ്പിലും വളരുന്നു. 2007-ൽ അന്റാർട്ടിക്കയ്ക്ക് ചുറ്റുമുള്ള കടൽ മഞ്ഞ് റെക്കോർഡ് വിസ്തീർണ്ണം കൈവരിച്ചു. ആർട്ടിക് മേഖലയിലെ താപനില 1940 കളുടെ തുടക്കത്തിൽ അനുഭവിച്ച സ്വാഭാവിക ചൂടിന്റെ അളവിലേക്കാണ് ഇപ്പോൾ വരുന്നത്, കൂടാതെ ഈ പ്രദേശം മുൻകാലങ്ങളിലേക്കാൾ ഇപ്പോഴും ചൂട് കുറവാണ്.

മിത്ത് 9 : മനുഷ്യനുണ്ടാക്കുന്ന ആഗോളതാപനം അപകടകരമായ ആഗോള സമുദ്രനിരപ്പ് (SL) ഉയർച്ചയ്ക്ക് കാരണമാകുന്നു.

വസ്തുത: SL മാറ്റംസമുദ്രനിരപ്പ് കാലാകാലങ്ങളിലും സ്ഥലങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു; 1955 നും 1996 നും ഇടയിൽ, ഉദാഹരണത്തിന്, തുവാലുവിലെ Tuvalu സമുദ്രനിരപ്പ് 105 mm (2.5 mm/yr) കുറഞ്ഞു. പാരിസ്ഥിതിക ആസൂത്രണ ആവശ്യങ്ങൾക്ക് യാതൊരു മൂല്യവുമില്ലാത്ത ഒരു സ്റ്റാറ്റിസ്റ്റിക്കൽ അളവാണ് സമുദ്ര നിരപ്പിന്റെ ആഗോള ശരാശരി. കഴിഞ്ഞ 150 വർഷത്തിനിടയിൽ സമുദ്ര നിരപ്പിന്റെ ആഗോള ശരാശരി 1-2 mm/yr ന്റെ വർദ്ധനവ് സ്വാഭാവികമായി സംഭവിക്കുന്നുണ്ട് , ഇതിൽ മനുഷ്യന്റെ ഇടപെടലിന് ശാസ്ത്രീയമായ തെളിവുകൾ ഇല്ല.

മിത്ത് 10 : 20-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ AGT യുടെ വർദ്ധനവ് ഗുരുതരമായ കൊടുങ്കാറ്റുകളുടെ എണ്ണത്തിൽ അല്ലെങ്കിൽ തീവ്രതയിൽ വർദ്ധനവിന് കാരണമായി.

വസ്‌തുത : കാലാവസ്ഥാ വ്യവസ്‌ഥയുടെ സ്വാഭാവിക വ്യതിയാനവുമായി ബന്ധപ്പെട്ട്‌ അല്ലാതെ അതിനപ്പുറം കൊടുങ്കാറ്റുകളുടെ വർദ്ധനവ്‌ ഉണ്ടായിട്ടില്ലെന്ന്‌ കാലാവസ്ഥാ വിദഗ്ധർ തന്നെ പറയുന്നുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.