...
Home News National നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രദ്ധ സംസ്ഥാനങ്ങളുടെ നവീകരണത്തില്‍: അമിത്ഷാ

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രദ്ധ സംസ്ഥാനങ്ങളുടെ നവീകരണത്തില്‍: അമിത്ഷാ

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മണിപ്പൂര്‍ സന്ദര്‍ശിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ഇപ്പോൾ നാലര വര്‍ഷത്തിന് ശേഷമാണ് അമിത് ഷാ മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്.

443

രാജ്യത്തെ കേന്ദ്രം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രദ്ധ സംസ്ഥാനങ്ങളെ നവീകരണത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും സംയോജനത്തിന്റെയും പാതയിലേക്ക് കൊണ്ടു പോകുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മണിപ്പൂര്‍ സന്ദര്‍ശിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ഇപ്പോൾ നാലര വര്‍ഷത്തിന് ശേഷമാണ് അമിത് ഷാ മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്. അമിത് ഷായുടെ വാക്കുകൾ: ”പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ശ്രദ്ധ. രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും മണിപ്പൂരിന്റെയും വികസനത്തിന് അദ്ദേഹം മുന്‍ഗണന നല്‍കുന്നു.

സംസ്ഥാനത്തെ നവീകരണത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും സംയോജനത്തിന്റെയും പാതയിലേക്ക് കൊണ്ടുപോകാന്‍ ബിജെപി ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഇരുണ്ട നാളുകളില്‍ മണിപ്പൂര്‍ തീവ്രവാദവും അഴിമതിയും പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളും കൊണ്ട് തകര്‍ന്നിരുന്നു.


എന്നാൽ, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ നേതൃത്വത്തില്‍ സംസ്ഥാനം സ്ഥിരത കൈവരിച്ചു.” ഷാ ചുരാചന്ദ്പൂരില്‍ നടന്ന റാലിയില്‍ പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.