...
Home Entertainments നയൻതാരയുടെ വിവാഹദൃശ്യങ്ങൾ ഒ ടി ടി യിലേക്ക്

നയൻതാരയുടെ വിവാഹദൃശ്യങ്ങൾ ഒ ടി ടി യിലേക്ക്

2024ല്‍ തെന്നിന്ത്യൻ താരത്തിന്റെ ആഢംബര വിവാഹത്തിന്റെ ഡോക്യുമെന്ററി റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഒരു മണിക്കൂറും 21 മിനിറ്റുമായിരിക്കും വിവാഹ ഡോക്യുമെന്ററിയുടെ ദൈര്‍ഘം.

291

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ ഒരു താരമാണ് നയൻതാര. നടി നയൻതാരയുടെ വിവാഹവും ആഘോഷപൂര്‍വമായിരുന്നു. വിഘ്‍നേശ് ശിവനുമായിട്ടാണ് താരം വിവാഹിതയായത്. നടി നയൻതാരയുടെ വിവാഹ ദൃശ്യങ്ങള്‍ ഒടിടിയില്‍ ഡോക്യുമെന്ററിയായി റിലീസിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വിവാഹ സമയത്തേ ദൃശ്യങ്ങളുടെ എക്സ്ക്യൂസീവ് ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് നേടിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. നയൻതാര: ബിയോണ്ട് ദ ഫെയറി ടെയില്‍ എന്ന പേരിലായിരിക്കും ഡോക്യുമെന്ററി എന്ന് ടീസര്‍ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റീലീസ് വൈകുകയും ചെയ്‍തു.

2024ല്‍ തെന്നിന്ത്യൻ താരത്തിന്റെ ആഢംബര വിവാഹത്തിന്റെ ഡോക്യുമെന്ററി റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഒരു മണിക്കൂറും 21 മിനിറ്റുമായിരിക്കും വിവാഹ ഡോക്യുമെന്ററിയുടെ ദൈര്‍ഘം. റിലീസ് തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഡോക്യുമെന്ററിക്ക് റൈറ്റ്‍സിന് താരത്തിന് 25 കോടിയാണ് നെറ്റ്ഫ്ലിക്സ് നല്‍കുക എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

തെന്നിന്ത്യയുടെ നയൻതാര നായികയായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയ അന്നപൂരണി ചര്‍ച്ചയായി മാറിയിരുന്നു. അന്നപൂരണിയില്‍ നയൻതാര ഒരു ഷെഫ് കഥാപാത്രമായി വേഷമിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട് . മികച്ച പ്രതികരണമായിരുന്നു നയൻതാരയുടേതായി വന്ന ചിത്രം അന്നപൂരണിക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. നയൻതാരയെ നായികയാക്കി നിലേഷ് കൃഷ്‍ണ സംവിധാനം ചെയ്‍തതാണ് അന്നപൂരണി.

നയൻതാര പ്രധാന കഥാപാത്രമായി വരാനിരിക്കുന്ന ചിത്രം മണ്ണാങ്കട്ടി സിൻസ് 1960 ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള നയൻതാരയുടെ ഫോട്ടോ പുറത്തായതും ഒരു കൗതുകമായി ചര്‍ച്ചയായിരുന്നു.

ക്യാമറാ ലെൻസിലൂടെ നോക്കുന്ന നയൻതാരയെ ഫോട്ടോയില്‍ കണ്ടത് ആരാധകരില്‍ ആകാംക്ഷ സൃഷ്‍ടിക്കുകയും സംവിധായികയാകുകയാണോ നയൻതാര എന്ന് കമന്റായിഎഴുതിയിമിരുന്നു. നടി നയൻതാരയുടേതായി പ്രചരിച്ച ആ ഫോട്ടോയില്‍ കൗതുകം നിറച്ചതുമതായിുന്നു.

ചിത്രത്തിന്റെ നിര്‍മാണം പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറില്‍ ആണ്. സംവിധാനം ഡ്യൂഡ് വിക്കിയാണ്. ഗൗരി കിഷൻ, ദേവദര്‍ശനി, നരേന്ദ്ര തുടങ്ങിയവരും നയൻതാരയ്‍ക്കൊപ്പം പ്രധാന വേഷങ്ങളിലുണ്ടാകുമ്പോള്‍ പുതിയ ചിത്രത്തിന്റെ ഛായാഗ്രാഹണം ആര്‍ ഡി രാജശേഖറും സംഗീതം സീൻ റോള്‍ഡനും ആണെന്നാണ് റിപ്പോര്‍ട്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.