...
Home Business മലയാളം ഉൾപ്പെടെ ഒമ്പത് പ്രാദേശിക ഭാഷകളിൽ വാർത്താ ചാനലുകൾ ആരംഭിക്കാൻ എൻഡിടിവി

മലയാളം ഉൾപ്പെടെ ഒമ്പത് പ്രാദേശിക ഭാഷകളിൽ വാർത്താ ചാനലുകൾ ആരംഭിക്കാൻ എൻഡിടിവി

കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഈ പ്ലാൻ ക്ലിയർ ചെയ്തുകഴിഞ്ഞാൽ ചാനലുകളുടെ ലോഞ്ച് തീയതികളെക്കുറിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിക്കും.

200

വ്യവസായി ഗൗതം അദാനിയുടെ കീഴിലുള്ള ന്യൂഡൽഹി ടെലിവിഷൻ ലിമിറ്റഡിന്റെ (എൻഡിടിവി) ഡയറക്ടർ ബോർഡ്, വിവിധ ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ ഒമ്പത് വാർത്താ ചാനലുകൾ ആരംഭിക്കാൻ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയയത്തിന്റെ അനുമതി തേടി .

കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഈ പ്ലാൻ ക്ലിയർ ചെയ്തുകഴിഞ്ഞാൽ ചാനലുകളുടെ ലോഞ്ച് തീയതികളെക്കുറിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിക്കും. ഇംഗ്ലീഷ് ഭാഷയിലുള്ള വാർത്താ ചാനലായ എൻഡിടിവി 24×7, ഹിന്ദി വാർത്താ ചാനലായ എൻഡിടിവി ഇന്ത്യ, ബിസിനസ് വാർത്താ ചാനലായ എൻഡിടിവി പ്രോഫിറ്റ് എന്നിവയാണ് നിലവിൽ പ്രവർത്തനത്തിലുള്ളത്.

പുതിയതായി പ്രാദേശിക ഭാഷകളില്‍ മറാഠി, ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഇന്ത്യൻ ഭാഷകളിൽ ചാനൽ ആരംഭിക്കാനാണ് തീരുമാനം. യുപി, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കായി പ്രത്യേക ഹിന്ദി ചാനലുകൾ ആരംഭിക്കുന്നതും ആലോചനയിലുണ്ട്.

എൻഡിടിവി ഉള്‍പ്പെടെയുള്ള അദാനി ഗ്രൂപ്പിന്റെ കീഴിലെ സ്ഥാപനങ്ങളുടെ ഓഹരികള്‍ നഷ്ടവ്യാപാരം തുടരുന്ന സാഹചര്യത്തിലാണ് പുതിയ ബിസിനസ് പരീക്ഷണം. 2022-23 സാമ്പത്തിക വർഷത്തിൽ മൊത്തലാഭം 97.5% ഇടിഞ്ഞ് 59 ലക്ഷം രൂപയിലെത്തിയെന്നാണ് കമ്പനി രേഖപ്പെടുത്തുന്നത്.

അവസാന സാമ്പത്തിക വർഷം സ്ഥാപനത്തിന്റെ മൊത്തലാഭം 24.16 കോടിയായിരുന്നു. 2021-22 സാമ്പത്തിക വർഷത്തിലെ വരുമാനമായ 103.8 കോടി രൂപയിൽ നിന്ന് 2022-23ൽ 35.5 ശതമാനം ഇടിവാണ് വരുമാനത്തിൽ രേഖപ്പെടുത്തിയത്. 66.96 കോടി രൂപയായിരുന്നു 2022-23ലെ വരുമാനം. ബാഹ്യവായ്പകൾ കഴിഞ്ഞ വർഷത്തെ 9 കോടി രൂപയിൽ നിന്ന് 3 കോടി രൂപയായി കുറയ്ക്കാനായെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.