...
Home News National പുത്തൻ ലുക്കിൽ ബൊലേറോ; ആധുനിക ഡിസൈൻ നൽകി നവീകരിക്കാൻ മഹീന്ദ്ര

പുത്തൻ ലുക്കിൽ ബൊലേറോ; ആധുനിക ഡിസൈൻ നൽകി നവീകരിക്കാൻ മഹീന്ദ്ര

പ്രീമിയം ഫീച്ചറുകളും മെക്കാനിക്കല്‍ ഘടകങ്ങളും ഉപയോഗിച്ച് മഹീന്ദ്ര ഇന്റീരിയര്‍ മാറ്റുമെന്നും പ്രതീക്ഷിക്കുന്നു.

812

സാധാരണക്കാരുടെ ഡിഫൻഡർ ആക്കുന്ന നൂതന ഫീച്ചറുകളും ആധുനിക ഡിസൈനും നല്‍കി ബൊലേറോ എസ്യുവിയെ നവീകരിക്കാന്‍ മഹീന്ദ്ര പദ്ധതിയിടുന്നു ഈ വര്‍ഷം അവസാനത്തോടെ എസ്യുവി ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ടെയില്‍ലാമ്പുകള്‍, അലോയ് വീലുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്‍ എന്നിവ ഇതിന് കൂടുതല്‍ ന്യൂജനറേഷന്‍ ആന്‍ഡ് സ്‌റ്റൈലിഷ് ലുക്കും നല്‍കും.

പുതുക്കിയ ഡാഷ്ബോര്‍ഡ്, പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്കായി മികച്ച നിലവാരമുള്ള ഇരിപ്പിടങ്ങള്‍ എന്നിവയ്ക്കൊപ്പം പുതിയ ബൊലേറോ 2024 ന് പ്രീമിയം ടച്ച് ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടുതല്‍ പ്രീമിയം ഫീച്ചറുകളും മെക്കാനിക്കല്‍ ഘടകങ്ങളും ഉപയോഗിച്ച് മഹീന്ദ്ര ഇന്റീരിയര്‍ മാറ്റുമെന്നും പ്രതീക്ഷിക്കുന്നു.

പുതിയ ബൊലേറോ ഒന്നിലധികം ഷേഡുകളിലും ലഭ്യമായേക്കാം. ഇത് ഉപഭോക്താക്കളെ കൂടുതല്‍ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാൻ അനുവദിക്കും. വരാനിരിക്കുന്ന മഹീന്ദ്ര ബൊലേറോ അഞ്ച് സീറ്റര്‍, ഏഴ് സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാകാന്‍ സാധ്യതയുണ്ട്. പുതിയ ബൊലേറോ 2024-ല്‍ 1.5 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിന്‍ നല്‍കിയേക്കാനും സാധ്യതയുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.