പുതിയ നിര്‍മ്മാതാക്കള്‍ക്ക് ചലച്ചിത്ര രംഗത്ത് വഴികാട്ടിയാകാന്‍ എന്‍എഫ്ആര്‍ ഫിലിംഇൻക്യൂബ്

കേരള മാനേജ്മെന്റ് അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ നിയോ ഫിലിം സ്ക്കൂൾ എക്സിക്യൂട്ടീവ് ചെയർമാനും ഖത്തർ ബിർളാ പബ്ലിക്ക് സ്ക്കൂൾ ഫൗണ്ടർ ചെയർമാനും ഡയറക്ടറുമായ ഡോ. മോഹൻ തോമസ് ഫിലിംഇൻക്യൂബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ചലച്ചിത്ര നിർമ്മാണരംഗത്തേയ്ക്ക് കടന്നുവരുന്നവർക്ക് സിനിമാ വ്യവസായത്തെക്കുറിച്ച് സമഗ്രമായ അറിവ് പകരുക എന്ന ലക്ഷ്യത്തോടെ എൻഎഫ്ആർ ഫിലിംഇൻക്യൂബ് പ്രവർത്തനമാരംഭിച്ചു. കൊച്ചിയിലെ നിയോ ഫിലിം സ്ക്കൂളിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ഷോർട്ട് ഫിലിം, ഡോക്യുമെന്ററി, ആനിമേഷൻ മേളയായ എൻഎഫ്ആർ കൊച്ചി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമാണ് ഫിലിംഇൻക്യൂബ്.

കേരള മാനേജ്മെന്റ് അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ നിയോ ഫിലിം സ്ക്കൂൾ എക്സിക്യൂട്ടീവ് ചെയർമാനും ഖത്തർ ബിർളാ പബ്ലിക്ക് സ്ക്കൂൾ ഫൗണ്ടർ ചെയർമാനും ഡയറക്ടറുമായ ഡോ. മോഹൻ തോമസ് ഫിലിംഇൻക്യൂബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രശസ്ത സംവിധായകനും ഫിലിം ഫെസ്റ്റിവൽ ചെയർമാനുമായ ശ്രീ. സിബി മലയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

“ഷെയിംലസ്’ എന്ന വിഖ്യാത ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രീമതി. ദീപ്തി ചൗള രാജ്യാന്തരതലത്തിലുള്ള ചലച്ചിത്ര നിർമ്മാണത്തിലെ തന്റെ അറിവുകളും അനുഭവങ്ങളും പങ്കുവച്ചു. എൻഎഫ്ആർ ഫിലിം ഫെസ്റ്റിവൽ എക്സിക്യൂട്ടീവ് കമ്മറ്റി ചെയർപേഴ്സൺ ഡോ. ബീന ഉണ്ണിക്കൃഷ്ണൻ, ഫെസ്റ്റിവൽ എക്സിക്യൂട്ടീവ് ഡയറക്ടർ ലിയോ തദേവൂസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

സിനിമയോടുള്ള താൽപര്യത്തെ അനുയോജ്യമായ ഒരു പ്രൊഫഷനായും ബിസിനസായും എങ്ങനെ മാറ്റിയെടുക്കാം എന്നതിനെ അടിസ്ഥാനമാക്കിയാണ് ഫിലിംഇൻക്യൂബിന്റെ പ്രവർത്തനങ്ങൾ. അതുകൊണ്ട് തന്നെ ഒാരോ ഫിലിം പ്രോജക്റ്റിനെയും ഒരു ബിസിനസ് മോഡൽ ആയിട്ടാണ് ഫിലിംഇൻക്യൂബിൽ പരിചയപ്പെടുത്തുന്നത്.

സിനിമ നിർമ്മാണം, നിക്ഷേപതന്ത്രങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വർക്ക്ഷോപ്പുകൾ, അനുഭവസമ്പന്നരായ ചലച്ചിത്ര പ്രവർത്തകരുടെ മാർഗനിർദ്ദേശങ്ങൾ എന്നിവ ഫിലിംഇൻക്യൂബിന്റെ പ്രത്യേകതകളാണ്. നിയോ ഫിലിം സ്ക്കൂളിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ജെയ്ൻ ജോസഫിന്റെ വാക്കുകളിൽ പറഞ്ഞാൽ ഇന്ന് ലോകത്തിലെ ഏറ്റവും ലാഭകരമായ ഒരു ബിസിനസാണ് ചലച്ചിത്ര നിർമ്മാണം. എന്നാൽ ഇടപാടുകളിൽ സുതാര്യതയും അറിവിന്റെ ശരിയായ വിനിമയവും ആവശ്യമാണ്. ഇൗ അന്തരമാണ് ഫിലിംഇൻക്യൂബ് വഴി നികത്താൻ ശ്രമിക്കുന്നത്.

തുടക്കം എന്ന നിലയിൽ ഷോർട്ട് ഫിലിം പ്രോജക്റ്റുകളിൽ നിക്ഷേപം നടത്താൻ താൽപര്യമുള്ള നിർമ്മാതാക്കൾക്ക് കലാപരവും വാണിജ്യപരവുമായി ഏറ്റവും മൂല്യമുള്ള സ്ക്രിപ്റ്റുകൾ ലഭ്യമാക്കും. പ്രശസ്ത സംവിധായകൻ ശ്രീ. മഹേഷ് നാരായണൻ ഷേണായിസ് തീയേറ്ററിൽ വച്ച് ഉദ്ഘാടനം നിർവ്വഹിച്ച എൻഎഫ്ആർ സ്ക്രിപ്റ്റ് പിച്ചിങ് ഫെസ്റ്റിവലിൽ നിന്ന് തെരഞ്ഞെടുക്കപെടുന്ന സ്ക്രിപ്റ്റുകൾ ആകും ഇവ.

മൂന്ന് മാസം നീണ്ടുനിൽക്കുന്ന എൻഎഫ്ആർ കൊച്ചി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഒക്ടോബറിൽ കൊച്ചി താജ് വിവാന്തയിൽ വച്ച് നടക്കുന്ന മൂന്ന് ദിവസത്തെ ഗ്രാന്റ് സമ്മിറ്റോടെ സമാപിക്കും. ഫെസ്റ്റിവലിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചലച്ചിത്രതാരം പൃഥ്വിരാജ് സുകുമാരൻ നിർവ്വഹിച്ചിരുന്നു.

ഫിലിംഇൻക്യൂബിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് +919048955441 എന്ന നമ്പറിൽ ഫിലിം ഫെസ്റ്റിവൽ ഓഫീസുമായി ബന്ധപ്പെടാം. ഫെസ്റ്റിവലിനെ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലും എൻഎഫ്ആർ കൊച്ചി ഫെസ്റ്റിവൽ എന്ന സോഷ്യൽ മീഡിയ പേജുകളിലും ലഭ്യമാണ്

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

എസ്‌പിയോണേജ് ത്രില്ലറുകളിൽ നിന്ന് വ്യത്യസ്‌തമായി, ‘പാട്രിയറ്റ്’ സിനിമ

സൈനിക സ്ഫോടക വസ്‌തുക്കൾ നിർമ്മിക്കാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന ഡൈനാമൈറ്റിൻ്റെ ഉപജ്ഞാതാവ് എന്ന നിലയിൽ മാത്രം പരാമർശിക്കപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് ആൽഫ്രഡ് നോബൽ തൻ്റെ സമ്പത്തിൻ്റെ സിംഹഭാഗവും നോബൽ സമ്മാനങ്ങൾ സ്ഥാപിക്കാൻ സംഭാവന ചെയ്‌തതിനെ കുറിച്ചുള്ള അപ്പോക്രിഫൽ കഥ കേട്ടാണ് നാമെല്ലാവരും വളർന്നത്. ഈ കഥ പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ചിലർ അത് തള്ളിക്കളയുന്നുപോലും,...

Keep exploring...

രാഹുൽ ഗാന്ധിയുടെ വിദേശ യാത്രയെ ബിജെപി ചോദ്യം ചെയ്യുന്നു; 11 കോടി രൂപ സമ്പാദിച്ചു, 60 കോടി രൂപ ചെലവഴിച്ചു

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശയാത്ര ആരംഭിച്ചതോടെ ബിജെപിയുടെ രൂക്ഷ വിമർശനം ഉയർന്നു. രാഹുൽ ഗാന്ധിയുടെ...

ട്രംപ്- ഷി ജിൻപിംഗ് കൂടിക്കാഴ്‌ച ‘നമ്മൾ ഒരുമിച്ച് ലോകത്തെ മാറ്റും’, ചൈനയിൽ ഉഭയകക്ഷി ചർച്ചകൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ചൈനയിൽ ഒരു സുപ്രധാന സംസ്ഥാന സന്ദർശനത്തിലാണ്. ബീജിംഗിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ഗംഭീരമായ...

More News

രാഹുൽ ഗാന്ധിയുടെ വിദേശ യാത്രയെ ബിജെപി ചോദ്യം ചെയ്യുന്നു; 11 കോടി രൂപ സമ്പാദിച്ചു, 60 കോടി രൂപ ചെലവഴിച്ചു

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശയാത്ര ആരംഭിച്ചതോടെ ബിജെപിയുടെ രൂക്ഷ വിമർശനം ഉയർന്നു. രാഹുൽ ഗാന്ധിയുടെ...

ട്രംപ്- ഷി ജിൻപിംഗ് കൂടിക്കാഴ്‌ച ‘നമ്മൾ ഒരുമിച്ച് ലോകത്തെ മാറ്റും’, ചൈനയിൽ ഉഭയകക്ഷി ചർച്ചകൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ചൈനയിൽ ഒരു സുപ്രധാന സംസ്ഥാന സന്ദർശനത്തിലാണ്. ബീജിംഗിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ഗംഭീരമായ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച; രാജസ്ഥാനിലേക്ക് ചോദ്യപേപ്പർ എത്തി, അന്വേഷണം ഊർജിതമാക്കി സിബിഐ

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്- യുജിയുടെ ചോദ്യപേപ്പർ ചോർച്ചയെ കുറിച്ചുള്ള അന്വേഷണം നിർണായക വഴിത്തിരിവിൽ എത്തിയിരിക്കുന്നു. അന്വേഷണ ഏജൻസികൾ...

കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ കോൺഗ്രസ് തിരഞ്ഞെടുത്തു

വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി കോൺഗ്രസ് തിരഞ്ഞെടുത്തു. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് പത്ത് ദിവസത്തിന് ശേഷവും, സംസ്ഥാനത്തെ...

നിത്യോപയോ​ഗ സാധനങ്ങൾക്കും വില വർധന; രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്

പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രത്തിനുണ്ടായ വീഴ്‌ച സാമ്പത്തികഘടനയെ താറുമാറാക്കിയിരിക്കുകയാണ്. അമുൽ, മദർ ഡയറി എന്നീ പ്രമുഖ...

‘പി ജയരാജൻ്റെ പുസ്‌തകം പുറത്തിറക്കിയാല്‍ കൊന്നുകളയും’; ചിന്ത പബ്ലിഷേഴ്‌സ് മാനേജര്‍ക്ക് വധഭീഷണി

'സനാതനികളുടെ ഹിന്ദുത്വ വഴികള്‍' എന്ന പി ജയരാജൻ്റെ പുസ്‌തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്നാണ് ഭീഷണി. ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍...

യൂണിഫോമിനെ ബാധിക്കാതെ ഹിജാബും പൂണൂലും അണിയാം; വിലക്ക് നീക്കി കർണാടക സർക്കാർ

കർണാടക സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ഉണ്ടായിരുന്ന ഹിജാബ് നിയന്ത്രണം പിൻവലിച്ച് കർണാടക സർക്കാർ. സ്‌കൂളുകളിൽ ഹിജാബ്, പൂണൂൽ...

പശ്ചിമേഷ്യയിൽ ഇറാൻ ഇന്ത്യയുടെ സഹായം തേടുന്നു

പശ്ചിമേഷ്യൻ സംഘർഷത്തിൽ ബ്രിക്‌സ് രാജ്യങ്ങളുടെ സമവായം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തടസ്സപ്പെടുത്തുക ആണെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള...