...
Home Entertainments വയനാട് ദുരന്തം; കളക്ഷൻ സെന്ററിൽ സജീവമായി നിഖില വിമൽ

വയനാട് ദുരന്തം; കളക്ഷൻ സെന്ററിൽ സജീവമായി നിഖില വിമൽ

തളിപ്പറമ്പിലെ ഡി വൈ എഫ് ഐയുടെ കളക്ഷൻ സെന്ററിലാണ് നിഖില അവശ്യ സാധനങ്ങൾ ശേഖരിക്കുന്നതിനായി സജീവമായി പ്രവർത്തിക്കുന്നത്.

290

വയനാട് ജില്ലയിലെ ഉരുൾപൊട്ടൽ ദുരന്തം സംസ്ഥാനത്തിനെയാകെ പിടിച്ചുലച്ചിരിക്കുകയാണ്. എല്ലാ ജില്ലകളിൽ നിന്നും ധാരാളം ആളുകൾ വയനാട്ടിലേക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുകയാണ്. ഈ കൂട്ടത്തിൽ നടി നിഖില വിമൽ അവശ്യ സാധനങ്ങൾ ശേഖരിക്കുന്ന കളക്ഷൻ സെന്ററിൽ സജീവമായി പ്രവർത്തിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

തളിപ്പറമ്പിലെ ഡി വൈ എഫ് ഐയുടെ കളക്ഷൻ സെന്ററിലാണ് നിഖില അവശ്യ സാധനങ്ങൾ ശേഖരിക്കുന്നതിനായി സജീവമായി പ്രവർത്തിക്കുന്നത്. തളിപ്പറമ്പ് സ്വദേശിനികൂടിയാണ് നിഖില . താരത്തിനൊപ്പം നിരവധി യുവതി-യുവാക്കളും പ്രവർത്തിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.

ഡിവൈഎഫ്ഐയുടെ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച സാധനങ്ങൾ കൂട് പബ്ലിക് വായനശാല ഹാളിൽ വെച്ച് രാത്രി മുഴുവൻ തരംതിരിച്ച ശേഷമാണ് വയനാട്ടിലേക്ക് കൊണ്ടു പോയത്. പൂർണ്ണ സമയവും പ്രവർത്തനങ്ങൾക്കൊപ്പം നിഖില വിമലും രം​ഗത്തുണ്ടായിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.