എത്ര ടെക്നോളജി വന്നാലും അപകട സമയത്ത് സന്ദേശമയക്കാൻ പ്രാവുകൾ

കൊളോണിയൽ ഭരണകാലം മുതലാണ് പോലീസ് സ്റ്റേഷനുകളിൽ പരസ്പരം ആശയവിനിമയം നടത്താൻ പക്ഷികളെ ഉപയോഗിച്ചിരുന്നത്.

ടെക്നോളജികൾ ഒക്കെ വരുന്നതിന് ഒരുപാട് കാലം മുൻപ് സന്ദേശങ്ങൾ അയക്കാൻ പ്രാവുകളെ ഉപയോഗിച്ചിരുന്നതായി നമ്മൾ കേട്ടിട്ടുണ്ട്. യുദ്ധസന്ദേശങ്ങളും പ്രണയം സന്ദേശങ്ങളും ഇത്തരത്തിൽ എഴുതി പ്രാവിന്റെ കാലിൽ കെട്ടി അയക്കുന്നത് ചില സിനിമകളിലെങ്കിലും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് അത് സാധ്യമാകുമോ എന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്.

ഫോൺ കാളുകൾ വഴിയും ഇൻ്റർനെറ്റ് വഴിയും തൽക്ഷണം സന്ദേശമയയ്ക്കാൻ കഴിയുന്ന ഈ കാലഘട്ടത്തിലും ഒഡീഷ പോലീസ് പ്രാവുകളെയാണ് സന്ദേശവാഹകരായി ഉപയോഗിക്കുന്നത്. ഒഡീഷയിൽ സംഭവിക്കുന്ന വൻ ദുരന്തങ്ങളിൽ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലാകുമ്പോഴാണ് ഒഡീഷ പോലീസ് പ്രാവുകളിലൂടെ സന്ദേശങ്ങൾ കൈമാറുന്നത്.

കൊളോണിയൽ ഭരണകാലം മുതലാണ് പോലീസ് സ്റ്റേഷനുകളിൽ പരസ്പരം ആശയവിനിമയം നടത്താൻ പക്ഷികളെ ഉപയോഗിച്ചിരുന്നത്. ആ കാലഘട്ടത്തിൽ സന്ദേശം കൈമാറുന്നതിനായി 100ലധികം ബെൽജിയൻ ഹോമർ പ്രാവുകളെ ഉപയോഗിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ 500മൈൽ വരെ ദൂരത്തിലും പറക്കാൻ പ്രാവുകൾക്ക് കഴിയുമെന്നാണ് ഒഡീഷൻ പോലീസ് പറയുന്നത്.

ഇത്തരത്തിൽ 155 പ്രാവുകളാണ് ഇപ്പോൾ പോലീസിന്റെ സംരക്ഷണത്തിലുള്ളത്. പ്രാവുകളുടെ പരിപാലനത്തിനും ജീവനക്കാരുടെ ശമ്പളത്തിനുമായി സംസ്ഥാന സർക്കാർ പ്രതിവർഷം 5.14 ലക്ഷം രൂപയാണ് ചെലവഴിക്കുന്നതെന്നാണ് റിപ്പോർട്ട്. ഒഡീഷയിൽ നടന്ന രണ്ട് പ്രധാന ദുരന്തങ്ങളിൽ ആശയവിനിമയം നടത്താൻ ഈ പ്രാവുകളുടെ സംവിധാനമാണ് ഏറെ സഹായിച്ചത്. ഒഡീഷയിലെ കട്ടക്കിൽ പോലീസ് പ്രാവ് സേനയുടെ ഒരു ആസ്ഥാനം സ്ഥാപിച്ചിട്ടുണ്ട്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...