...
Home News Kerala കെ സുധാകരനെ ഓഡിറ്റ് ചെയ്യാൻ ആരുമില്ലേ

കെ സുധാകരനെ ഓഡിറ്റ് ചെയ്യാൻ ആരുമില്ലേ

കെ കെ രമയുടെ കാര്യത്തിൽ മാത്രം ഉണരുന്ന ഈ ധാർമ്മിക രോഷം എന്തിന് എന്ന് അറിയാൻ സാമാന്യ ബോധം മതി . മേലനങ്ങാതെ എഫ് ബിയിൽ ഇരുന്നു കമ്മ്യൂണിസം പറയുന്ന ഉത്തമൻമാർക്ക് ആർഎംപി 916 കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്.

175

| റീന ഫിലിപ്

എംഎം മണിയെ ആൾക്കുരങ്ങായി മഹിളാ കോൺഗ്രസ്സ് ചിത്രീകരിച്ചത് അദ്ദേഹത്തിൻ്റെ മുഖം അങ്ങിനെ ആയത് കൊണ്ടാണ് എന്നും ആശാന് തറവാടിത്തം ഇല്ല എന്നും പറഞ്ഞ സുധാകരനെ ഓഡിറ്റ് ചെയ്യാൻ ആരുമില്ലേ? സ്ത്രീവിരുദ്ധതയെ വംശീയത കൊണ്ട് നേരിടാം എന്നാണോ നയം ? ഇവിടത്തെ പോമോ – നിക്ഷ്പക്ഷ ഫെമിനിസ്റ്റുകളുടെയും ആക്ടിവിസ്റ്റുകളുടെയും സെലക്ടീവ് പൊ ക യുടെ പരിധിയിൽ ഇതൊന്നും വരില്ല എന്ന് അറിയാം .

നല്ലൊരു നാളെയെ സ്വപ്നം കണ്ട് സഖാക്കൾക്ക് ഒളിവിൽ താമസിക്കാൻ അഭയം നൽകിയ സ്ത്രീകളെ ദ്വയാർത്ഥ പ്രയോഗത്തിലൂടെ അപമാനിച്ച ,(എകെജിയുടെ ആത്മകഥ തിരുത്തിയ കാര്യം പിന്നെ പറയുന്നില്ല .കമ്മ്യൂണിസ്റ്റുകാർ ഇതൊക്കെ കേൾക്കേണ്ടത് ആണല്ലോ ) , നോട്ട് നിരോധനത്തെ അനുകൂലിച്ച വി ടി ബൽറാം ഇവരുടെ മുൻനിര ഫാസിസ്റ്റ് പോരാളി ആണല്ലോ .

കെ കെ രമയുടെ കാര്യത്തിൽ മാത്രം ഉണരുന്ന ഈ ധാർമ്മിക രോഷം എന്തിന് എന്ന് അറിയാൻ സാമാന്യ ബോധം മതി . മേലനങ്ങാതെ എഫ് ബിയിൽ ഇരുന്നു കമ്മ്യൂണിസം പറയുന്ന ഉത്തമൻമാർക്ക് ആർഎംപി 916 കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. അവർ കോൺഗ്രസ്സിന് ഒപ്പം നിൽക്കുന്നത് അവരുടെ അടവ് നയം എന്നൊക്കെ അങ്ങ് വ്യാഖ്യാനിച്ച് കളയും.

ബാക്കി കൊങ്കി,ലീഗ് ,മൗദൂദി ,മുള്ള് മുരിക്കുകൾക്കൊക്കെ സി പി എമ്മിനേ അടിക്കാനുള്ള വടിയും .അത് കൊണ്ട് അവർ ഒരു പെർഫെക്ട് വിക്ടിം ആണ്. അത് കൊണ്ടാണ് ശൈലജ ടീച്ചർക്ക് നേരെയും എന്തിന് പാർട്ടി പ്രവർത്തക പോലും അല്ലാത്ത,മുഖ്യ മന്ത്രിയുടെ മകളായി എന്ന ഒറ്റ കാരണം കൊണ്ട് സമാനതകൾ ഇല്ലാത്ത വ്യക്തി ഹത്യ നെടിടുന്ന വീണാ വിജയനും വേണ്ടി ഇവരാരും വാ തുറക്കാത്തത്.

പിജെ കുര്യൻ്റെ പേര് വെളിപ്പെടുത്തിയതിന് സൂര്യനെല്ലി പെൺകുട്ടിയെ പരസ്യമായി നുണ പരിശോധനയ്ക്ക് വിധേയയാക്കണം എന്ന് പറഞ്ഞ ബിന്ദു കൃഷ്ണയെ കെട്ടിപ്പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്ത കെ കെ രമ എന്ത് സ്ത്രീ പക്ഷ രാഷ്ട്രീയമാണ് പറയുന്നത് എന്ന് ഒരിക്കൽ പോസ്റ്റ് ഇട്ടതിന് ‘ നിൻ്റെ ഭർത്താവിനെ ആരെങ്കിലും കൊല്ലുമ്പോൾ നീ മര്യാദ പഠിക്കുമെടീ ‘ എന്നൊക്കെയാണ് പ്രതികരണങ്ങൾ വന്നത് .

കുറെ പേര് മനുഷ്യത്വം പഠിപ്പിക്കാനും വന്നു .പറഞ്ഞു വന്നത് ജെനുവിനായ വിമർശനങ്ങൾക്ക് മുന്നിലും അതിനെ പ്രതിരോധിക്കാൻ ഇവർ എടുത്ത് വീശുന്നത് 51 വെട്ട് എന്ന കാർഡ് ആണ് . രമ ഒരു പൊതു പ്രവർത്തകയാണ് .അവരെ ആരും ഒന്നും പറയരുത് എന്ന ഇണ്ടാസ് ഒക്കെ നാലായി മടക്കി കൈയ്യിൽ തന്നെ വെച്ചാൽ മതി . എംഎം മണി നടത്തിയ പരാമർശത്തിൽ ഔചിത്യക്കുറവ് ഉണ്ട് എന്ന് അംഗീകരിച്ചു കൊണ്ട് തന്നെ നിരുപാധികം സഖാവിന് ഒപ്പം .

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.