ആരുടേയും കാൽക്കീഴിൽ ഒരു മണ്ണും ഒരുപാട് കാലം ഞെരിഞ്ഞു കിടന്നിട്ടില്ല

സിനിമാ മേഖലയിൽ മാത്രമല്ല, അതിനുമപ്പുറത്തേക്കുള്ള പല മേഖലകളിലും ആരെല്ലാം ജീവിക്കണം ആരെല്ലാം ജീവിക്കണ്ട എന്ന് തീരുമാനിക്കത്തക്ക രീതിയിലേക്ക് അയാൾ വളർന്നിരുന്നു എന്നത് പൊതുസമൂഹത്തിന് ഇപ്പോഴാണ് മനസ്സിലായത്.

അഡ്വ. കെ ആർ പ്രവീൺ

പക്വതയില്ലാത്ത, ക്രിമിനൽ വാസനയുള്ള, ഒരു മനുഷ്യന്റെ കയ്യിൽ കുറഞ്ഞ സമയം കൊണ്ട് നൂറുകണക്കിന് കോടി രൂപ വന്ന്ചേർന്നാൽ അയാൾ പൊതുസമൂഹത്തിനും സ്റ്റേറ്റിനും ഭീക്ഷണിയായി മാറും, അതൊരു മനഃശാസ്ത്ര സത്യമാണ്. അതുപോലുള്ള ഒരുപാടാളുകളുണ്ട് ഭൂമിയിൽ. അതിലൊരാളാണ് ദിലീപ്. ഇത്തരം ആളുകളുടെ മുള മുളയിലേ നുള്ളിക്കളയുക എന്നത് പൊതുസമൂഹത്തോട് സ്റ്റേറ്റ് ചെയ്യേണ്ട ഉത്തരവാദിത്വമാണ്.

മൂന്നോ നാലോ തലമുറയ്ക്ക് ഇരുന്ന് തിന്നാനുള്ള സമ്പത്ത് സമ്പാദിച്ച വ്യക്തിയാണ് മമ്മൂട്ടി. 50 വർഷത്തോളമായുള്ള തന്റെ കഷ്ടപ്പാടിലൂടെയാണ് അദ്ദേഹം അത് നേടിയത്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ രീതികൾ ഉണ്ടാകാം. പക്ഷേ അദ്ദേഹം ആരെയും ഉപദ്രവിച്ചതായിട്ട് അറിയില്ല. പണത്തിന്റെ അഹങ്കാരവും കേരള സമൂഹത്തോട് അദ്ദേഹം കാണിച്ചിട്ടില്ല. ഈ സമൂഹത്തിന് കീഴ്പ്പെട്ട് തന്നെയാണ് അദ്ദേഹം ജീവിക്കുന്നത്.

പത്ത് നാല്പത് വർഷം ആയിട്ടുള്ള തന്റെ അഭിനയ ജീവിതത്തിലൂടെ രണ്ടുമൂന്നു തലമുറയ്ക്ക് ജീവിക്കാനുള്ള വക സമ്പാദിച്ച വ്യക്തിയാണ് മോഹൻലാലും. തമിഴ്നാട്ടിലുള്ള അദ്ദേഹത്തിന്റെ ഭാര്യ വീട്ടുകാർ തന്നെ കോടാനുകോടികളുടെ ആസ്തിയുള്ള കുടുംബമാണ്. കേരള സമൂഹത്തിന്റെ മുമ്പിൽ വിനയം ഉള്ളവനായി തന്നെയാണ് അദ്ദേഹവും ജീവിക്കുന്നത്.

ഒന്നുമില്ലാതെ നടന്ന ഒരുത്തന്റെ കയ്യിലേക്ക് കഴിഞ്ഞ പത്ത് പതിനഞ്ച് വർഷം കൊണ്ട് പത്ത് അഞ്ഞൂറ് കോടി രൂപ വന്നുചേരുകയും പക്വത ഇല്ലാത്ത ആ വ്യക്തി അഹങ്കാരിയായി മാറുകയും കേരളത്തിലെ ഒരു വ്യവസായ മേഖലക്ക് ഭീക്ഷണിയും നാണക്കെടുമായിത്തീരുകയും ചെയ്ത കാഴ്ച്ചയാണ് ദിലീപിലൂടെ നമ്മൾ കണ്ടത്. സിനിമാ മേഖലയിൽ മാത്രമല്ല, അതിനുമപ്പുറത്തേക്കുള്ള പല മേഖലകളിലും ആരെല്ലാം ജീവിക്കണം ആരെല്ലാം ജീവിക്കണ്ട എന്ന് തീരുമാനിക്കത്തക്ക രീതിയിലേക്ക് അയാൾ വളർന്നിരുന്നു എന്നത് പൊതുസമൂഹത്തിന് ഇപ്പോഴാണ് മനസ്സിലായത്.

മലയാള സിനിമയിലെ സീനിയറായ മമ്മൂട്ടിക്കുപോലും ദിലീപിൽ നിന്ന് ദുരനുഭവങ്ങൾ ഉണ്ടായി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. തലമുറകളോളം സുഭിക്ഷമായി ജീവിക്കാൻ ആവശ്യമായ പണം കൈവരുമ്പോൾ മനുഷ്യൻ കൂടുതൽ പക്വതയുള്ളവനും വിനയമുള്ളവനുമായി തീരണം. ആരുടെയും കണ്ണീരിനു മുകളിൽ ആർക്കും ഒരുപാട് കാലം വാഴാൻ ആകില്ല. ആരുടേയും കാൽക്കീഴിൽ ഒരു മണ്ണും ഒരുപാട് കാലം ഞെരിഞ്ഞു കിടന്നിട്ടില്ല. അവൻ ഏതു കൊച്ചിരാജാവ് ആയാലും അവനെ പൂട്ടാൻ അവനായി തന്നെ നമുക്ക് ഒരു കാരണം ഉണ്ടാക്കിത്തരും. അഹങ്കാരം വാണിട്ടില്ല, വീണിട്ടെയുള്ളൂ ലോക ചരിത്രത്തിൽ എവിടെയും

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ താൻ രാജിവെക്കില്ലെന്നും കേന്ദ്രത്തിന് അവരെ പിരിച്ചുവിടാൻ കഴിയുമെന്നും തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ ബുധനാഴ്‌ച പറഞ്ഞു. സംസ്ഥാനം ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചില്ല. മറിച്ച് ഒരു ക്രൂരതയാണ്‌ നടന്നതെന്നും തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ബിജെപിയെ "ധാർമ്മികമായി" പരാജയപ്പെടുത്തിയെന്നും...

Keep exploring...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

More News

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...