അത്രയൊന്നും സൗമ്യനല്ലാത്ത കമ്മ്യൂണിസ്റ്റ്

വിയെസിന്റെയും പിണറായിയുടെയും രാഷ്ട്രീയ കാർക്കശ്യം അലോസരപ്പെടുത്തിയവർക്ക് അതുകൊണ്ട് തന്നെ കോടിയേരിയുടെ പുഞ്ചിരി സൗമ്യതയായിട്ടുണ്ടായിരിക്കാം.

| എം സുകുമാരൻ ലാൽ

കോടിയേരി മടങ്ങി. ദൃശ്യ പത്രമാധ്യമങ്ങളിൽ നിന്നും കണ്ണെടുക്കാതെ സഖാവിനെ കാണുകയും വായിക്കുകയുമാണിപ്പോഴും. കൊതിതീരാതെ സഖാവിനെ ആ ചെങ്കൊടിവിരിപ്പിൽ കണ്ടുതീർക്കാനാകാതെ കാത്തുവച്ചിരിക്കയാണ് സഖാക്കൾ. ഇടയ്ക്കിടെ ടെലിവിഷനിലൂടെ സഖാവിനെ വിശേഷിപ്പിക്കുന്നവർ പറയുന്നത് കേട്ടിട്ടെന്തോ ചേരാത്തപോലെ മനസ്സിൽ.

‘എന്നും സൗമ്യനായിരുന്നു. വിഭാഗീയതയുടെ കാലത്ത് വി എസ്സിനും പിണറായിക്കും ഇടയിലെ പാലമായിരുന്നു.’ ഓരോ ചാനലിലും എവിടെയും സഖാവിനെ അടയാളപ്പെടുത്താൻ നിരന്തരം ഇങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കുകയാണവതാരകർ. സത്യത്തിൽ അത്രമേൽ സൗമ്യനായിരുന്നുവോ സഖാവ്?
ഓർമകളിൽ മന്ത്രിയാകും മുൻപേയുള്ളൊരു കോടിയേരിയുണ്ട്.

പാർട്ടിയിൽ എസ് എഫ് ഐയുടെയും ഡി വൈ എഫ് ഐ യുടേയുമൊക്കെ സംഘടനാ ചുമതലയുണ്ടായിരുന്ന കോടിയേരിയുടെ കാലത്ത് ഈ പ്രസ്ഥാനങ്ങൾ നടത്തിയ ഓരോ ഐതിഹാസിക സമരങ്ങളുടെയും പിന്നിലെ കയ്യൊപ്പ് സഖാവിന്റേതായിരുന്നു. ഓരോ പ്രക്ഷോഭങ്ങളെയും അദ്ദേഹം നിയന്ത്രിച്ചത് നടപ്പിലാക്കിയത് കേവലം സൗമ്യതയിൽ മാറിയിരുന്നായിരുന്നില്ല. കർക്കശ്യം ആവശ്യമായിടത്തു അതറിഞ്ഞെടുത്തുപയോഗിച്ചു തന്നെയായിരുന്നു.

അതേ കാർക്കശ്യത്തോടെ യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ ക്കാരെ ക്യാമ്പസ്‌ കയറി തല്ലിച്ചതച്ച പോലീസിന്റെ മുൻപിൽ കയറി ഇനിയൊരടി കുട്ടികളുടെ ശരീരത്തിൽ വീണെന്നാൽ കയ്യും കെട്ടി നിൽക്കില്ലെന്നു പറയുമ്പോൾ സഖാവ് അത്രയൊന്നും സൗമ്യനല്ലായിരുന്നു.

കുട്ടിയായിരിക്കുമ്പോൾ കയ്യിലെടുത്ത ചെങ്കൊടി ജീവിതത്തിൽ താഴ്ത്തികെട്ടിയിട്ടില്ല നാളിതുവരെ സഖാവ്. കണ്ണൂരിലെ സഖാവ് മനോജ്‌ (ബാലവകാശ കമ്മിഷൺ ചെയർമാൻ) മുൻപ് പറഞ്ഞുകെട്ടിട്ടുണ്ട്. തലശ്ശേരിയിൽ ആർ എസ് എസ് സംഘർഷം എല്ലാ സീമകളും വെടിഞ്ഞു മൂർദ്ധന്യത്തിൽ നിൽക്കുന്ന വേളയിൽ കണ്ണൂർ ജില്ലയിലെ തലയ്ക്കുവിലയുള്ള എണ്ണം പറഞ്ഞ സഖാക്കളിലൊരാളായ കോടിയേരി തലശ്ശേരി ടൗണിലേക്കുള്ള വഴിയിലൂടെ സധൈര്യം ഒറ്റയ്ക്ക് നടന്നുപോകുമായിരുന്നുവെന്ന്! ഒറ്റയ്ക്കുപോകുന്ന സഖാവിനൊപ്പം നടക്കാൻ കൂടിയ ബാലസംഘം പ്രവർത്തകനായ മനോജിനെ വിരലിൽ കോർത്തുപിടിച്ചു നെഞ്ചും വിരിച്ചു നടന്നുനീങ്ങുന്ന സഖാവിന്റെ മുഖം വരച്ചിട്ട പോൽ ഓർമയിൽ കണ്ടിട്ടുണ്ട്.

സഖാവ് ചങ്കുറപ്പിന്റെ അറ്റമായിരുന്നു. ഭയമെന്ന വികാരത്തെ ശരീരത്തിൽ നിന്നകറ്റിനിർത്തി ജീവിച്ച കോടിയേരി പക്ഷെ, മുഖത്തെ പുഞ്ചിരി കൊണ്ട് മറ്റാരും ഭയക്കാതെ തന്നെ തുറന്നുവച്ചു. വിയെസിന്റെയും പിണറായിയുടെയും രാഷ്ട്രീയ കാർക്കശ്യം അലോസരപ്പെടുത്തിയവർക്ക് അതുകൊണ്ട് തന്നെ കോടിയേരിയുടെ പുഞ്ചിരി സൗമ്യതയായിട്ടുണ്ടായിരിക്കാം.

പാർട്ടി തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ ഒട്ടും സൗമ്യനല്ലാത്ത കോടിയേരി ഒരു പക്ഷെ, പിണറായിയും വി എസ്സുമില്ലാത്ത സി പി എം കാലത്തിൽ ജീവിച്ചിരുന്നുവെങ്കിൽ മാധ്യമങ്ങൾ എങ്ങിനെ വിശേഷിപ്പിക്കുമായിരുന്നുവെന്നു വേണം കരുതാൻ.

പിണറായിയെ ലക്ഷ്യം വെച്ച മാധ്യമങ്ങൾ കോടിയേരിയെ വിജയാനന്തരകാലത്തേയ്ക്ക് മാറ്റിവെച്ചിട്ടും ഒളിഞ്ഞും തെളിഞ്ഞും കെട്ടഴിയ്ക്കപ്പെട്ട ആക്രമണങ്ങളുടെ പോർമുനകളൊടിഞ്ഞുപോയത് തലശ്ശേരിയിലെ ആ മനക്കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും മുൻപിലായിരുന്നു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...