| ശ്രീകാന്ത് പികെ
“ഗുരുവായൂരിൽ കെ.എൻ. എ ഖാദർ എന്തായാലും ജയിക്കണം” – തെരഞ്ഞെടുപ്പ് കാലത്ത് ഇത് പറഞ്ഞത് ആരാണെന്ന് ഓർക്കുന്നില്ലേ. സുരേഷ് ഗോപി എന്ന കേന്ദ്ര ബിജെപി നേതാക്കളോട് ഇന്നേറ്റവും ബന്ധപ്പെട്ട് നിൽക്കുന്ന നേതാവ്. സ്വന്തം സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയ അല്ലേൽ തള്ളികളഞ്ഞ മണ്ഡലത്തിൽ മുസ്ലീം ലീഗ് സ്ഥാനാർഥി ജയിക്കണമെന്ന് പറയാൻ സുരേഷ് ഗോപിക്ക് യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല.
അതേ തെരഞ്ഞെടുപ്പ് കാലത്ത് ഗുരുവായൂർ ക്ഷേത്ര സന്ദർശനം നടത്തിയ മുസ്ലീം ലീഗ് നേതാവാണ് കെ.എൻ. എ ഖാദർ. ഇന്ന് കോഴിക്കോട്ആർ എസ് എസ് വേദിയിലെത്തിയ അയാൾ ഇതാദ്യമായൊന്നുമല്ല ആർ എസ് എസ് പരിപാടികളുമായി സഹകരിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ കേസരി പബ്ലിക്കേഷൻ പുറത്തിറങ്ങിയ പുസ്തക പ്രകാശന ചടങ്ങിൽ മുന്നേ അയാൾ പങ്കെടുത്തിട്ടുണ്ട്.
മുസ്ലീം ലീഗിലെ തന്നെ ആർ എസ് എസ് നേതൃത്വവുമായി, ബിജെപി അല്ല- ആർ എസ് എസ് നേതൃത്വവുമായി ഏറ്റവും ബന്ധം പുലർത്തുന്ന നേതാക്കളിലൊരാളാണ് പൗരത്വ പ്രക്ഷോഭ കാലത്ത് ലീഗ് പ്രവർത്തകരോട് ഫോം പൂരിപ്പിക്കാൻ പഠിപ്പിക്കാൻ ആഹ്വാനം ചെയ്ത ഈ ലീഗ് നേതാവ്. ഇന്ന് കെ.എൻ.എ ഖാദറിന് പൊന്നാടയണിയിച്ചത് ആർ എസ് എസ്നേതാവ് ജെ. നന്ദകുമാറാണ്. ഈ നന്ദ കുമാർ ആരാണെന്ന് ലീഗ് അണികൾ ആരെങ്കിലുമൊന്ന് വിവരമുള്ള സമസ്ത നേതാക്കളോട് ചോദിച്ചു മനസിലാക്കണം.
കേരളത്തിലെ ആർ എസ് എസ് ഇന്റലക്ച്വൽ ഘടകത്തിന്റെ ഡൽഹി കേന്ദ്രീകരിച്ച പ്രവർത്തനത്തിന്റെ പ്രധാന തലയാണ്. കേരളത്തിൽ സംഘ് ഒപ്പറേറ്റ് ചെയ്യുന്ന പല മുസ്ലീം വിരുദ്ധ ഓപ്പറേഷന്റേയും പ്രധാന ഓപ്പറേഷൻ മാനേജർ. മോദിയും മോഹൻ ഭാഗവതുമായൊക്കെ നേരിട്ട് പിടിയുള്ള ആർ എസ് എസ് ലൈഫ് കേഡർ.
അയാളിൽ നിന്നാണ് ഈ ലീഗ് നേതാവ് പൊന്നാട സ്വീകരിച്ചത്. തനിക്ക് ഗുരുവായൂർ അമ്പലത്തിൽ കയറണമെന്നുള്ള ആഗ്രഹവും ആർ എസ് എസ് വേദിയിൽ വച്ച് കെ.എൻ.എ ഖാദർ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു തവണ കൂടി അധികാരം പോയാൽ മുസ്ലീം ലീഗ് അല്ലെങ്കിൽ ലീഗിലെ ഒരു വിഭാഗം ബിജെപി മുന്നണിയിലെത്തിയാലും അതിശയപ്പെടാൻ ഒന്നുമില്ല



