...
Home Entertainments നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യ കണ്ടന്റ് മേധാവിക്ക് നോട്ടീസ്; ഹാജരാകണമെന്ന് വാർത്താ വിതരണ മന്ത്രാലയം

നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യ കണ്ടന്റ് മേധാവിക്ക് നോട്ടീസ്; ഹാജരാകണമെന്ന് വാർത്താ വിതരണ മന്ത്രാലയം

കാണ്ഡഹാർ വിമാന റാഞ്ചലിനെ പ്രമേയമാക്കി ഒരുക്കിയ ഐ.സി 814-ദി കാണ്ഡഹാർ ഹൈജാക്ക് എന്ന വെബ് സീരിസുമായി ബന്ധപ്പെട്ടുയർന്ന പരാതികളിലാണ് നടപടി.

247

നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യയിലെ കണ്ടന്റ് മേധാവിക്ക് ഹാജരാകാൻ നോട്ടീസ്. വാർത്താ വിതരണ മന്ത്രാലയമാണ് നോട്ടീസ് നൽകിയത്. നാളെ ഹാജരാനാണ് ആവശ്യപ്പെട്ടതെന്നാണ് വിവരം. കാണ്ഡഹാർ വിമാന റാഞ്ചലിനെ പ്രമേയമാക്കി ഒരുക്കിയ ഐ.സി 814-ദി കാണ്ഡഹാർ ഹൈജാക്ക് എന്ന വെബ് സീരിസുമായി ബന്ധപ്പെട്ടുയർന്ന പരാതികളിലാണ് നടപടി.

ഈ സീരിസിൽ വിമാനം റാഞ്ചിയ ഭീകരരുടെ പേര് മാറ്റിയെന്നാണ് വ്യാപകമായി പരാതികളുയ‍‍ർന്നത്. അനുഭവ് സിന്ഹയും ത്രിഷാന്ത് ശ്രീവാസ്തവയും ചേർന്ന് നിർമ്മിച്ച സീരീസ് അടുത്തിടെയായിരുന്നു നെറ്റ് ഫ്ലിക്സില് റിലീസ് ചെയ്തത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.