...
Home Career കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ഒഴിവ്

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ഒഴിവ്

ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ ആറിന് രാവിലെ 11 മണിക്ക്‌ അസൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെഡിക്കല്‍ കോളേജ്‌ ആശുപത്രി എം.സി.എച്ച്‌ സെമിനാര്‍ ഹാളിൽ ( പേ വാർഡിന്‌ സമീപം ) എത്തിച്ചേരേണ്ടതാണ്‌.

255

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ നഴ്‌സിംഗ് അസിസ്റ്റന്റിനെ 179 ദിവസത്തേയ്ക്ക്‌ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത : എസ് എസ് എൽ സി പാസ്, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (അസാപ് , പൊതു വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തുന്ന കോഴ്സ് ), ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് ( കേന്ദ്ര സ്കിൽ ഡെവലപ്മെന്റ് ആൻഡ് എൻട്രപ്രണർഷിപ്പിന് കീഴിലെ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷൻ നടത്തുന്ന കോഴ്സ് ), സംസ്ഥാന സർക്കാർ അംഗീകൃത നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്സ്.

പ്രായം : 18 നും 36 നും ഇടയില്‍. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ ആറിന് രാവിലെ 11 മണിക്ക്‌ അസൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെഡിക്കല്‍ കോളേജ്‌ ആശുപത്രി എം.സി.എച്ച്‌ സെമിനാര്‍ ഹാളിൽ ( പേ വാർഡിന്‌ സമീപം ) എത്തിച്ചേരേണ്ടതാണ്‌.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.