ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ കൊവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ‘ഒമിക്രോൺ’ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വാർത്ത വിവിധ വിപണിമേഖലകളെയാണ് ബാധിച്ചത്. ഇതുമൂലം എണ്ണ വില കുത്തനെ ഇടിയുന്നതിന് കാരണമായി. നിലവിൽ അന്താരാഷ്‌ട്ര വിപണിയിൽ ബ്രെന്‍റ് ക്രൂഡ് അഞ്ചാം ആഴ്ചയും നഷ്ടത്തിലേക്ക് കുതിക്കുകയാണ്.
ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിങ് രാജ്യങ്ങളും സഖ്യകക്ഷികളും പുതിയ കൊവിഡ് വകഭേദത്തെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
അവസാന വെള്ളിയാഴ്ച മാത്രം എണ്ണവില ബാരലിന് 10 ഡോളറായി കുറഞ്ഞു.
ഇത് 2020 ഏപ്രിലിനു ശേഷമുള്ള ഏറ്റവും വലിയ ഏകദിന ഇടിവാണിത്. അന്താരാഷ്‌ട്ര ഓഹരി വിപണിയിൽ എണ്ണവില ഇടിഞ്ഞതോടെ, പുതിയ വേരിയന്റ് സാമ്പത്തിക വളർച്ചയെയും ഇന്ധന ആവശ്യകതയെയും കുറക്കുമെന്ന ആശങ്കയും വർദ്ധിച്ചുവരികയാണ്.
നിലവിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 9.21 ഡോളർ അഥവാ 11.2 ശതമാനം കുറഞ്ഞ് 73.02 ഡോളറിലെത്തി. വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് വില ബാരലിന് 10.10 ഡോളർ അഥവാ 12.9 ശതമാനം കുറഞ്ഞ് 68.29 ഡോളറിലെത്തി. ഈ സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി, ബ്രിട്ടനും ചില യൂറോപ്യൻ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾ തടയാനും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചു.



