...
Home Entertainments മമ്മൂട്ടി, മോഹൻലാൽ, വിജയ്, ടോവിനോ; ക്ലാഷ് റിലീസുകളുമായി ഓണം സീസൺ

മമ്മൂട്ടി, മോഹൻലാൽ, വിജയ്, ടോവിനോ; ക്ലാഷ് റിലീസുകളുമായി ഓണം സീസൺ

മലയാളത്തിലല്ലെങ്കിലും മലയാളികള്‍ കാത്തിരിക്കുന്ന വിജയ് ചിത്രം ഗോട്ട്, ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന തെലുങ്ക് ചിത്രം ലക്കി ഭാസ്കര്‍ എന്നിവയും സെപ്റ്റംബറിലാണ് റിലീസ് ചെയ്യുക.

273

മലയാള സിനിമയുടെ പ്രധാന സീസണുകളിലൊന്നാണ് ഓണം. ഒന്നിലധികം പ്രധാന ചിത്രങ്ങള്‍ ഒരേപോലെ എത്തുന്ന സീസണ്‍ ആണെങ്കിലും ആഘോഷകാലത്ത് നല്ല ചിത്രമാണെങ്കില്‍ മലയാളി തിയറ്ററുകളില്‍ എത്താറുണ്ട്. തിയറ്ററുകാര്‍ അടുത്ത ഓണത്തിനായുള്ള കാത്തിരിപ്പില്‍ നില്‍ക്കവെ ഓണം ബോക്സ് ഓഫീസ് പോരാട്ടത്തില്‍ ഏതൊക്കെ ചിത്രങ്ങള്‍ ഉണ്ടാവുമെന്നത് പ്രേക്ഷകര്‍ക്കും കൗതുകമുള്ള കാര്യമാണ്.

നിരവധി ചിത്രങ്ങളുടെ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നതില്‍ മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസ് മാത്രമാണ് ഇതിനകം ഔദ്യോഗികമായി റിലീസ് തീയതി പ്രഖ്യാപിച്ചിട്ടുള്ളത്. ഓണം റിലീസ് ആയി സെപ്റ്റംബര്‍ 12 ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

ഇപ്പോഴിതാ മറ്റൊരു ചിത്രം കൂടി തിയറ്ററുകാര്‍ക്ക് റിലീസ് സംബന്ധിച്ച കണ്‍ഫര്‍മേഷന്‍ ലെറ്റര്‍ അയച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ആന്‍റണി വര്‍ഗീസിനെ നായകനാക്കി അജിത്ത് മാമ്പള്ളി സംവിധാനം ചെയ്യുന്ന കൊണ്ടല്‍ ആണ് ആ ചിത്രം. ബറോസ് എത്തുന്നതിന് ഒരു ദിവസം മുന്‍പ്, സെപ്റ്റംബര്‍ 12 ന് ചിത്രം എത്തുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ളയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ആര്‍ഡിഎക്‌സ് എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ആന്‍റണി വര്‍ഗീസിനെ നായകനാക്കി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ഒരുക്കുന്ന ചിത്രവുമാണ് കൊണ്ടല്‍. കടല്‍ പശ്ചാത്തലമാക്കുന്ന ചിത്രം ആന്‍റണി വര്‍ഗീസിന്‍റെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രവുമാണ്.

അതേസമയം മമ്മൂട്ടിയുടെ ബസൂക്ക, ടൊവിനോയുടെ അജയന്‍റെ രണ്ടാം മോഷണം തുടങ്ങിയവയും സെപ്റ്റംബറില്‍ എത്തിയേക്കുമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. മലയാളത്തിലല്ലെങ്കിലും മലയാളികള്‍ കാത്തിരിക്കുന്ന വിജയ് ചിത്രം ഗോട്ട്, ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന തെലുങ്ക് ചിത്രം ലക്കി ഭാസ്കര്‍ എന്നിവയും സെപ്റ്റംബറിലാണ് റിലീസ് ചെയ്യുക.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.